ബാംബോലിം : ഐ.എസ്.എല്‍ ഏഴാം സീസണിന്റെ തുടര്‍ച്ചയാായ മൂന്നാം ദിനത്തിലും സമനില. മുന്‍ ചാമ്പ്യന്മാരായ ചെന്നൈയിന് എഫ്.സിയും ടേബിള്‍ ടോപ്പേഴ്സായ മുംബൈ സിറ്റി എഫ്.സിയും ഓരോ ഗോള്‍ വീതം അടിച്ചു സമനില പിടിച്ചു. 21ാം മിനിറ്റില്‍ ബെര്‍ത്തലോമ്യോ ഓഗ്ബച്ചെയിലൂടെ ഗോള്‍ നേടിയ മുംബൈയ്ക്ക് എതിരെ 76ാം മിനിറ്റില്‍ പെനാല്‍ട്ടി ഗോളാക്കി ഇസ്മ ചെന്നൈയിനെ സമനിലയില്‍ എത്തിച്ചു.
മുബൈ ഏതാണ്ട് ജയം ഉറപ്പാക്കിയിരുന്ന മത്സരം മിഡ് ഫീല്‍ഡര്‍ അഹമ്മദ് ജാഹുവിന്റെ പിഴവില്‍ നിന്നാണ് പെനാല്‍ട്ടിയിലേക്ക് മാറിയത്. ചെന്നൈയിന് സമനില ആശ്വാസകരമായി ഈ മത്സരത്തോടെ 13 കളികളില്‍ നിന്നും ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റിക്ക് 30 പോയിന്റായി. മുംബൈയുടെ തോല്‍വിയറിയാത്ത 12ാം മത്സരം ആണിത്. . പക്ഷേ തുടര്‍ച്ചയായ ഒന്‍പതാമത്തെ ക്ലിന്ഷീറ്റ്് മുംബൈ കളഞ്ഞു കുളിച്ചു. അഞ്ചാം സ്ഥാനക്കാരായ ചെന്നൈയിന് 16 പോയിന്റായി.
ആദ്യപാദത്തില്‍ മുംബൈ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ചെന്നൈയിനെ പരാജയപ്പെടുത്തിയിരുന്നു. രണ്ടു മാറ്റങ്ങളുമായി ചെന്നൈയിനും മൂന്നു മാറ്റങ്ങളുമായി മുംബൈയും ആദ്യ ഇലവനെ ഇറക്കി. ചെന്നൈയിന്റെ ആക്രമണങ്ങള്‍ കണ്ടുകൊണ്ട് കളി തുടങ്ങി. എന്നാല്‍ ഗോളടിച്ചത് മുംബൈയും
ബെഞ്ചില്‍ നിന്നും ആദ്യ ഇലവനില്‍ ഇടം കിട്ടിയ മുന്‍ കേരള ബ്ലാസ്റ്റേഴ്സ് താരം ബെര്‍ത്തലോമ്യോ ഓഗ്ബച്ചേ ഇ തുടക്കം കുറിച്ചു. സെറ്റ് പീസ് മുതലാക്കുന്നതില്‍ മുന്നില്‍ നില്ക്കുന്ന മുംബൈ ചെന്നൈയ്ക്ക് എതിരെയും ഈ അവസരം മുതലാക്കി. ത്രോ ഇന്നിനെ തുടര്‍ന്നു റൗളിങ് ബോര്‍ഹസില്‍ നിന്നും പന്ത് കിട്ടിയ ബിപിന്‍ സിംഗ് ബോക്സിനു മുന്നില്‍ നിന്നും മനോഹരമായ ക്രോസിലൂടെ ഓഗ്ബച്ചേയിലേക്ക് . കുതിച്ചുയര്‍ന്ന ഓഗ്ബച്ചേ 2.03 മീറ്റര്‍ ഉയത്തില്‍ നിന്നും പന്ത് തലകൊണ്ട് ചെത്തി വലയിലാക്കി. (10).
ബിപിന്‍ സിംഗിന്റെ ഈ സീസണിലെ നാലാമത്തെ അസിസ്റ്റും ഓഗ്ബച്ചേയുടെ ഐ.എസ്.എല്ലിലെ ഗോളുകളുടെ എണ്ണം ഇതോടെ 32 ആയി .. ഈ സീസണില്‍ നേടുന്ന അഞ്ചാം ഗോളും. ഇതോടെ നൈജീരിയന്‍ ലോകകപ്പ് താരം ഓഗ്ബച്ചേ ഐ.എസ് എല്‍ ഓള് ടൈം ഗോളടിയില്‍ കൊറോമിനസ്, സുനില്‍ ഛെത്രി എന്നിവര്‍ക്കു പിന്നില്‍ മുന്നാം സ്ഥാനത്തേക്കുയര്‍ന്നു.
ആദ്യ പകുതിയില്‍് രണ്ടു ടീമുകളും രണ്ട് തവണ വീതം ഓണ്‍ ടാര്‍ജറ്റില്‍ പന്ത് എത്തിച്ചു. എന്നാല്‍ കളിയില്‍ മുംബൈയ്ക്ക് 67 ശതമാനം മുന്‍തൂക്കം ലഭിച്ചിരുന്നു. ചെന്നൈയ്ക്ക് ലഭിച്ച അഞ്ച് കോര്‍ണറുകളില്‍ ഒന്നു പേലും പ്രയോജനപ്പെടുത്താനായില്ല. മുംബൈയ്ക്കും മുന്നു കോര്‍ണറുകള്‍ ലഭിച്ചു. തോയ് സിംഗ്്, ജാക്കൂബ് സില്‍വെസ്റ്റര്‍ എന്നിവരിലൂടെ ചെന്നൈയിന് നടത്തിയ നീക്കങ്ങളെ കയ്യും മെയ്യും മറന്നു ചെറുത്തു നിന്ന ഡിഫെന്‍ഡര്‍ അമയ് റാണവഡെ മുംബൈയെ ജയത്തിനു തൊട്ടടുത്ത്ുവരെ എത്തിച്ചു. പക്ഷേ ജയം തൊട്ടുമുന്നില്‍ നിന്നും അകന്നുപോയി.
72ാം മിനിറ്റില്‍ സ്വന്തം ഗോള്‍ മുഖത്ത് വെച്ച് പന്ത് ക്ലിയര്‍ ചെയ്യാതെ വെച്ചു താമസിിപ്പിച്ച അഹമ്മദ് ജാഹു വില്ലനായി. അമിത ആത്മവിശ്വാസത്തോടെ അലസമായി പന്തു തട്ടിയ ജാഹുവിന്റെ പക്കല്‍ നിന്നും പന്ത് കവര്‍ന്നെടുക്കാനായി കുതിച്ച ജാക്കൂബ് സില്‍വെസ്റ്ററിനെ ജാഹുവിനു ഫൗള്‍ ചെയ്തു വീഴ്ത്തേണ്ടി വന്നു. ഇതോടെ റഫ്്റി പെനാല്‍ട്ടി വിധിച്ചു. കിക്കെടുത്ത ഗിനിയന്‍ ഇന്റര്‍നാഷണല്‍ താരം ഇസ്മായേല്‍ ഗോണ്‍കാല്‍വസ് (ഇസ്മ) പന്ത് വലയിലാക്കി. (11).
അപ്രതീക്ഷിതമായി തിരിച്ചടി കിട്ടിയ മുംബൈ ഒറ്റയടിക്ക് ഓഗ്ബച്ചേ ഉള്‍പ്പെടെ നാല് പേരെ മാറ്റി വീണ്ടും മുന്നിലെത്താനുള്ള ശ്രമത്തിലായി. മറുവശത്ത് ചെന്നൈയിന് സമനില നിലനിര്‍ത്താനായി രണ്ട് മാറ്റങ്ങളും വരുത്തി. ഇതില്‍ ചെന്നൈയിന് വിജയിച്ചു. കളി സമനിലയില്‍. മുംബൈയുടെ അമയ് റാണവഡെയാണ് കളിയിലെ താരം
മഴവില്‍ ഗോള്‍ നേടിയ റഫയേല്‍ ക്രിവിലാറോയുടെ അഭാവം വല്ലാതെ അലട്ടുന്നതിനിടെ കിട്ടീയ ഈ സമനില ചെന്നൈയിന് ആദ്യ നാലില്‍ എത്താനുള്ള ചവിട്ടുപടിയായി.