LATESTFOOTBALLSPORTS

ക്രോസ് ബാര്‍ ബ്ലാസ്റ്റേഴ്‌സ് വിജയം തടഞ്ഞു, ജാംഷെഡ്പൂരുമായി ഗോള്‍ രഹിത സമനില

ബാംബോലിം : ഒന്നും രണ്ടും അല്ല, നാല്് തവണ ക്രോസ് ബാര്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ വില്ലനായ മത്സരത്തില്‍ ജാംഷെഡ്പൂരിനോട് ഗോള്‍ രഹിത സമനില.
ഇതോടെ 15 പോയിന്റ് വീതം നേടിയ ജാംഷെഡ്പൂരും കേരള ബ്ലാസ്റ്റേഴ്‌സും ഏഴും എട്ടും സ്ഥാനങ്ങളില്‍. നാലാം സ്ഥാനക്കാരായ ഹൈദരാബാദിനു 18 പോയിന്റ് മാത്രമെയുള്ളു എന്നതിനാാല്‍ രണ്ടു ടീമുുകള്‍ക്കും ഒരേപോലെ പ്ലേ ഓഫ് സാധ്യത തെളിയുന്നു. 31നു കേരള ബ്ലാസ്‌റ്റേഴ്‌സ് എ.ടി.കെ മോഹന്‍ബഗാനെ നേരിടും.
ഏഴാം മിനിറ്റില്‍ ജാംഷെഡ്പൂരാണ് ആദ്യ അവസരം സ്വന്തമാക്കിയത്. നേരിയൂസ് വാല്‍സ്‌കിസിന്റെ തകര്‍പ്പന്‍ ഷോട്ട് അഡ്വാന്‍സ് ചെയ്തു വന്ന ബ്ലാസ്‌റ്റേഴ്‌സ്‌േേ ഗാള്‍ കീപ്പര്‍ അല്‍ബിനോ ഗോമസിനെയും മറികടന്നു പോസ്റ്റില്‍ തട്ടി പുറത്തേക്ക്. ഓടിയെത്തിയ ബക്കാരി കോന ബോക്‌സില്‍ നിന്നും പന്ത് ക്ലിയര്‍ ചെയ്തു അപകടം ഒഴിവാക്കി. 30 ാം മിനിറ്റില്‍ വീണ്ടും ബ്ലാസ്റ്റേഴ്‌സ രക്ഷപ്പെട്ടു ഇത്തവണ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ ഒരു നിമിഷം ഓഫ്‌സൈഡ് വിളി കാത്തുനില്‍ക്കെ വാല്‍സ്‌കിസിനു ക്ലോസ് റേഞ്ചില്‍ കിട്ടിയ അവസരം മിസ് കിക്ക് അയതോടെ മറ്റൊരു അപകടവും ഒഴിവായി.
35ാം മിനിറ്റിലാണ് കേരളത്തിന്റെ ഗോള്‍ വലയിലെത്തിയ ആദ്യ ആക്രമണം.എന്നാല്‍ ലൈന്‍സ് മാന്‍ ഓഫ്‌സ സൈ്ഡ് കൊടിവീശിയതോടെ ഹൂപ്പര്‍ വലയില്‍ എത്തിച്ച ഗോള്‍ റഫ്‌റി അനുവദിച്ചില്ല. ഇതോടെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണങ്ങളുടെയും ഒപ്പം നിര്‍ഭാഗ്യങ്ങളുടേയും ഘോഷയാത്ര കടന്നു വരുന്നത്.
് 35ാം മിനിറ്റില്‍ തുടക്കം ഇട്ടുവെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സിനു ഒന്നിനു പുറകെ ഒന്നൊന്നായി അവസരങ്ങള്‍ കൈവന്നത് 40 മിനിറ്റുകള്‍ക്കു ശേഷമാണ്. തുടരെ നാല് ഗോള്‍ അവസരങ്ങള്‍ ഇഞ്ച് വ്യത്യാസത്തില്‍ ഗോളില്‍ നിന്നും അകന്നു. 42ാ മിനിറ്റില്‍ ഹൂപ്പറിന്റെേേ ബാക്‌സിനു വാരകള്‍ക്ക് അകലെ നിന്നുള്ള ഒരു വെടിയുണ്ട ഷോട്ട് ക്രോസ് ബാറില്‍ ഇടിച്ചു റീബൗണ്ടായ പന്ത് ഗോള്‍ ലൈന്‍ കടന്നുവെങ്കിലും വീഡിയോ അംപയര്‍ ഇല്ലാത്തതിനാല്‍ ബ്ലാസ്റ്റേഴ്‌സിനു നിരാശ. അടുത്ത മീനിറ്റില്‍ വീണ്ടും ഹൂപ്പറിന്റെ ഷോട്ട് വീണ്ടും ക്രോസ് ബാറില്‍ ഇടിച്ചു തെറിച്ചു. റീബൗണ്ടില്‍ സന്ദീപ് സിംഗില്‍ നിന്നും വന്ന പാസ് ഇത്തവണ ജോര്‍ഡന്‍ മറെയുടെ ഹെഡ്ഡര്‍ വീണ്ടും ക്രോസ് ബാര്‍ ജാംഷെഡ്പൂരിനെ തുണച്ചു.
ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ വീണ്ടും ലാല്‍താതാങിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി അബ്ദുള്‍ സമദിലെക്ക് ഇത്തവണ ബോക്‌സിനകത്ത് നിന്ന് ഹൂപ്പറിന്റെ മറ്റൊരു ബുള്ളറ്റ് ഷോട്ട് ഇത്തവണയും ക്രോസ് ബാര്‍ വഴിമുടക്കി.
ത്രസിപ്പിക്കുന്ന ഒന്നാം പകുതിയുടെ അവസാന മിനിറ്റുകളില്‍ ജാംഷെഡ്പൂര്‍ കഷ്ടിച്ച് ഭാഗ്യത്തിന്റെ കൈപിടിച്ച് ഗോള്‍ വഴങ്ങാതെ രക്ഷപ്പെട്ടു.
ഒന്നാം പകുതിയുടെ ആവസാന മിനിറ്റുകളില്‍ ലഭിച്ച ഊര്‍ജ്ജം കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയില്‍ ഉടനീളം കാഴ്ചവെച്ചു. പക്ഷേ വലത്തെ വിംഗിലൂടെ വന്ന ആക്രമണങ്ങള്‍ക്ക് ലക്ഷ്യബോധം കുറവായിരുന്നു. ഇടത്തെ വിംഗിലൂടെ രോഹിതിന്റെ ഏക ശ്രമവും പൂവണിഞ്ഞില്ല. രണ്ടാം പകുതിയില്‍ ജാംഷെഡ്പൂര്‍ ചിത്രത്തില്‍ തന്നെ ഉ്ണ്ടായില്ല. കേരള ബ്ലാസ്റ്റേഴ്‌സ് കളം നിറഞ്ഞു നിന്നു. പ്രത്യേകിച്ചു കളിയിലെ താരമായ അബ്ദുള്‍ സമദ്.
നിര്‍ഭാഗ്യങ്ങള്‍ പിടികൂടിയ ഹൂപ്പറിനെ പിന്‍വലിച്ചു 83ാം മിനിറ്റില്‍ ജൂവാന്‍ഡയും ലാല്‍താതാങയേയും രോഹിതിനു പകരം പ്രശാന്തിനെയും കൊണ്ടുവന്നു. പക്ഷേ കേരള ്ബ്ലാസ്റ്റേഴ്‌സ് നടത്തിയ കഠിനാധ്വാനം നടത്തിയതിനു ലഭിക്കേണ്ടിയിരുന്ന ഗോള്‍ മാത്രം വന്നില്ല. 18 ഷോട്ടുകളാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് തൊടുത്തത്് മറുവശത്ത് ജാംഷെ്ഡ്പൂര്‍ എട്ടും. കളിയില്‍ 53 ശതമാനം മുന്‍തൂക്കവും കേരള ബ്ലാസ്‌റ്റേഴ്‌സിനു തന്നെ.
ഇരുടീമുകളും ഈ സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ 32നു കേരള ബ്ലാസ്‌റ്റേഴ്‌സ് ജയിച്ചിരുന്നു.
സസ്‌പെന്‍ഷന്‍ കാരണം കോച്ച് കിബു വിക്കൂഞ്ഞ ഡഗ്ഔട്ടില്‍ ഉണ്ടായില്ല. ഫക്കുണ്ടോ പെരേര , രാഹുല്‍ എന്നിവരെയും ഒഴിവാക്കേണ്ടി വന്നു. അഞ്ച് മാറ്റങ്ങളോടെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ആദ്യ ഇലവനെ ഇറക്കിയത്.

Related Articles

Back to top button