ഫത്തോര്‍ഡ : എഫ്സി ഗോവയും ഈസ്റ്റ് ബംഗാളും രണ്ടാം തവണ ഏറ്റുമുട്ടിയപ്പോഴും 11നു സമനില പങ്കിട്ടു. ആദ്യ തവണയും ഇരുടീമുകളുടേയും പോരാട്ടം 11നു സമനിലയിലാണ് കലാശിച്ചത്. എഫ്.സി ഗോവയ്ക്കുവേണ്ടി 39ാം മിനിറ്റില്‍ ഇഗോര്‍ അന്‍ഗുലോയും ഈസ്റ്റ് ബംഗാളിന്റെ സമനില ഗോള്‍ 65ാം മീനിറ്റില്‍ ക്യാപ്റ്റന്‍ ഡാനി ഫോക്സും നേടി.
ഈസ്റ്റ് ബംഗാള്‍ ആദ്യമിനിറ്റില്‍ കിട്ടിയ പെനാല്‍ട്ടി തുലച്ചതും 66ാം മിനിറ്റില്‍ എഡു ബേഡിയ
രണ്ടാം മ്ഞ്ഞക്കാര്ഡിനെ തുടര്‍ന്നു പുറത്തായതും മത്സരത്തിന്റെ ഹൈലൈറ്റ്സ് ആയി. പത്തുപേരുമായി അവസാന മിനിറ്റുകളില്‍ കളിക്കേണ്ടി വന്ന ഗോവ കഠിനാധ്വാനത്തിലൂടെയാണ് സമനില പിടിച്ചു വാങ്ങിയത്. ഈസ്റ്റ് ബംഗാളിന്റെ നിരവധി ഗോള്‍ അവസരങ്ങള്‍ തടുത്ത ഗോവന്‍ ഗോളി ധീരജ്് സിംഗിനാണ് ഈ സമനിലയുടെ ക്രെഡിറ്റ്.
വളരെ നാടകീയമായിട്ടാണ് തുടക്കം. കിക്കോഫിനു പിന്നാലെ 25ാം സെക്കന്റില്‍ ഈസ്റ്റ് ബംഗാളിനു അനുകൂലമായി കിട്ടിയ പെനാല്‍ട്ടി ഈസ്റ്റ് ബംഗാള്‍ തുലച്ചു. എഡുബേഡിയയുടെ മിസില്‍ നിന്നാണ് എല്ലാം തുടങ്ങിയത് .പന്തുമായി മുന്നേറിയ നാരായാണ് ദാസിനെ പുറകെ ഓടിവന്ന ഗോവയുടെ മുഹമ്മദാലി ഫൗള്‍ ചെയ്യുന്നു. ഇതോടെ കൊല്‍ക്കത്തക്കാര്‍ക്ക് അനുകൂലമായി പെനാല്‍ട്ടി. എന്നാല്‍ കിക്കെടുത്ത ആന്റണി പില്‍കിങ്റ്റണ്‍ പുറത്തേക്ക് അടിച്ചു തുലച്ചു.
ആദ്യ പകുതിയുടെ 15 മിനിറ്റും ഗോവയുടെ സമ്മമര്ദ്ദത്തില് ആടിയുലയുന്ന ഈസ്റ്റ്ബംഗാളിനെയാണ് കണ്ടത്. എന്നാല്‍ പിന്നീട് അവര്‍ പ്രതിരോധം ശക്തമാക്കി. കളി ബാലന്‍സിലായി.
കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ഗോവന്‍ സബ്സസ്റ്റിറ്റൂട്ട് ബെഞ്ചില്‍ ഇരുന്ന ഇഗോര്‍ അന്ഗുലോയക്ക്് ഈസ്റ്റ് ബംഗാളിനെതിരെ കളിക്കാന്‍ പ്രമോഷന് കിട്ടി. ആദ്യ ഇലവനിലേക്കു തിരിച്ചുവന്ന ഇഗോര്‍ അന്‍ഗുലോ ആദ്യം തന്നെ രണ്ട് ഓണ്ടാര്ജ്റ്റ് ഷോട്ടുകളിലൂടെ തന്റെ വരവ് അറിയിച്ചു. 38ാം മിനിറ്റില്‍ ഗോവയുടെ ഷോര്‍ഷെ ഓര്‍ട്ടിസ് എടുത്ത ഫ്രീ കിക്ക് ദേബജിത് കഷ്ടിച്ചാണ് ചാടി ഉയര്‍ന്നു കോര്‍ണര്‍ വഴങ്ങി കുത്തിയകറ്റിയത്. ഇതിനു പി്ന്നാലെ ഗോവ തങ്ങളുടെ ഗോള്‍ വലയിലെത്തിച്ചു.
39ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിന്റെ മിസ് പാസില്‍ നിന്നും പ്രിസ്റ്റണ്‍ റിബെല്ലോ പന്ത് നൊഗുവേരയ്ക്കു കൈമാറി. സെന്റര്‍ സര്‍ക്കിളിനു മുന്നില്‍ നിന്നും പന്തുമായി കുതിച്ച ആല്‍ബര്‍ട്ടോ നൊഗുവേരയുടെ ത്രൂ പാസ് ഇഗോര്‍ അന്‍ഗുലോ ഈസ്റ്റ് ബംഗാള്‍ ഗോളി ദേബജിതിനെയും മറികടന്നു വലയിലേക്കു പ്ലേസ് ചെയ്തു (10). അന്‍ഗുലോയുടെ ഈ സീസണിലെ 10ാം ഗോള്‍.
രണ്ടാം പകുതിയില്‍ ഈസ്റ്റ് ബംഗാള്‍ സെറ്റ് പീസില്‍ ഗോള്‍ മടക്കി. ബോക്സിനു 30 വാര പുറത്ത് ആന്റണി പില്കിങ്റ്റണിനെ ഫൗള്‍ ചെയതതിനു ലഭിച്ച ഫ്രീ കിക്ക് കിക്കെടുത്ത ആന്റണി പില്‍കിങ്റ്റണ്‍ ബോക്സിലേക്കു നീട്ടിക്കൊടുത്തു. പന്ത് ഈസ്റ്റ് ബംഗാള്‍ ക്യാപ്റ്റന്‍ ഡാനിയേല്‍ ഫോക്സ് വലയിലാക്കി (11). ഈ ഗോളിനു പിന്നാലെ കുനിന്മേല് കുരുവെന്ന പോലെ രണ്ടാം മഞ്ഞക്കാര്‍ഡിനു എഡുബേഡിയക്ക് പേേുത്തക്ക് പോകേണ്ടി വന്നതോടെ ഗോവ പതറി. .
തുടര്‍ന്നു 10 പോരുമായി കളിക്കേണ്ടി വന്ന ഗോവയ്ക്ക് എതിരെ ഈസ്റ്റ് ബംഗാള്‍ ബ്രൈറ്റിന്റെ നേതൃത്വത്തില്‍ ആഞ്ഞടിക്കാന്‍ തുടങ്ങി. ഗോവ കഷ്ടിച്ചാണ് ഗോള്‍ വഴങ്ങാതെ രക്ഷപ്പെട്ടത്.
ബ്രൈറ്റ് എനോബക്കാരെ തന്നെയാണ് കളിയിലെ താരം.
സമനില പങ്കുവെച്ചതോടെ പോയിന്റ് പട്ടികയില്‍ രണ്ടു ടീമുകളും നിലവിലുള്ള സ്ഥാനത്ത് തുടര്‍ന്നു. 21 പോയിന്റോടെ ഗോവ മൂന്നാം സ്ഥാനത്തും 13 പോയിന്റോടെ ഈസ്റ്റ് ബംഗാള്‍ പത്താം സ്ഥാനത്തും.