ബാംബോലിം : ഐ.എസ്.എല്‍ ഏഴാം സീസണില്‍ മുംബൈയുടെ വിജയക്കുതിപ്പിനു ഒടുവില്‍ അവസാനം. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായ മൂംബൈ സിറ്റി യെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് പരാജയപ്പെടുത്തി.
വടക്കു കിഴക്കന്‍ പോരാളികള്‍ക്കു മുന്നില്‍ മുംബൈ വീണ്ടും കാവാത്ത് മറക്കുന്ന കാഴ്ചയാണ് ബാംബോലിമില്‍ കണാണായത്. . തോല്വിയറായാതെ കഴിഞ്ഞ 12 മത്സരങ്ങള്‍ പിന്നിട്ട മുംബൈ സിറ്റിയെ തോല്‍പ്പിക്കാന്‍ വീണ്ടും നോര്‍ത്ത് ഈസ്റ്റിനു തന്നെ ബൂട്ട് കെട്ടേണ്ടി വന്നു. . ആദ്യ മത്സരത്തില്‍ മുംബൈ 01നു നോര്‍ത്ത് ഈസ്റ്റിനോട് തോറ്റിരുന്നു. അതിനുശേഷം തോല്‍വിയറിയാതെ മുന്നേറിയ മുംബൈയ്ക്കു വീണ്ടും നോര്‍ത്ത്് ഈസ്റ്റിന്റെ മുന്നില്‍ തന്നെ കാലിടറി. .
കളി ചൂട് പിടിച്ചു വരുന്നതിനു മുന്‍പ് തന്നെ മുംബൈ സിറ്റിയെ ഞെട്ടിച്ചുകൊണ്ട് ആറാം മിനിറ്റിലും ഒന്‍പതാം മിനിറ്റിലും നോര്‍ത്ത് ഈസ്്റ്റ് ഗോള്‍ നേടി. രണ്ടു ഗോളുകളും ജമൈക്കന്‍ താരം ഡെഷോണ്‍ ബ്രൗണിന്റെ ബൂട്ടില്‍ നിന്നും. . മുംബൈയുടെ ആശ്വാസ ഗോള്‍ 85ാം മിനിറ്റില്‍ പകരക്കാരനായി വന്ന ആഡം ലെ ഫോന്ദ്രെയും കണ്ടെത്തി.
ആറാം മിനിറ്റിലെ ആദ്യ ഗോള്‍ മുംബൈയുടെ ഗോള്‍ കീപ്പര്‍ അമരീന്ദറിന്റെ ക്ലിയറന്‍സിലെ റീബൗണ്ടില്‍ നിന്നും ഉരിത്തിരിഞ്ഞു.. ലാക്ര നീ്ട്ടിക്കൊടുത്ത പന്ത് ബോക്സിനകത്ത് ഉരുത്തിരിഞ്ഞ കൂട്ടപ്പൊരിച്ചിലിനിടെ ഡെഷോണ്‍ ബ്രൗണ്‍ ലക്ഷ്യം കണ്ടു. (10)
ഒന്‍പതാം മിനിറ്റിലെ രണ്ടാം ഗോള്‍ ഫെഡറിക്കോ ഗാലഗോ എടുത്ത കോര്‍ണറില്‍ ലൂയിസ് മഷാഡോയുടെ ക്രോസില്‍ വലം കാല് കൊണ്ടു ബ്രൗണിനു തിരിച്ചുവിടേണ്ടി മാത്രമെ വന്നുള്ളു. (20).
ആദ്യപകുതി പിന്നിടുമ്പോള്‍ 62 ശതമാനം കളിയില്‍ മുന്‍തൂക്കം മുംബൈയ്ക്കായിരുന്നു. എന്നാല്‍ ഓണ്‍ ടാര്‍ജറ്റില്‍ നോര്‍ത്ത് ഈസ്റ്റിന്റെ വകയായി മുന്നു ഷോട്ടു വന്നപ്പോള്‍ മുംബൈയുടെ വക ഒരു ഷോട്ടുമാത്രമെ കണ്ടുള്ളു.
രണ്ടാം പകുതിയില്‍ ഒന്നിനു പുറകെ ഒന്നൊന്നായി കളിക്കാരെ മാറ്റിയ മുംബൈ ഒടുവില്‍ 85ാം മിനിറ്റില്‍ ഹെര്ണാനു പകരം എത്തിയ ആഡം ലെ ഫോന്ദ്രെയിലൂടെ ഗോള്‍ കണ്ടെത്തി. ബര്‍ത്തലോമ്യോ ഓഗ്ബച്ചെയുടെ അസിസ്റ്റിലൂടെയാണ് ആഡം ലെ ഫോന്ദ്രെയുടെ ആശ്വാസ ഗോള്‍ (21). ഡെഷോണ്‍ ബ്രൗണ്‍ കളിയിലെ താരമായി.
ഈ ജയത്തോടെ നോര്‍ത്ത് ഈസ്റ്റ് 21പോയിന്റുമായി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. തോറ്റുവെങ്കിലും മുംബൈ 30 പോയിന്റോടെ ഒന്നാം സ്ഥാനത്ത് തുടരുന്നു.
ഫത്തോര്‍ഡയില്‍ ഇന്നു നടക്കുന്ന സൂപ്പര്‍ സണ്‍ഡേയിലെ രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് വിധി നിര്‍ണായക മത്സരത്തില്‍ എ.ടി.കെ മോഹന്‍ബഗാനെ നേരിടും.
24പോയിന്റോടെ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന എ.ടി.കെയെ ഇന്ന് തോല്‍പ്പിക്കേണ്ടത് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫിലേക്കുള്ള ഭാവിയെ കൂടി നിര്‍ണയിക്കും. ആദ്യ പാദ മത്സരത്തില്‍ റോയ് കൃഷ്ണയുടെ ഏക ഗോളിന് എ.ടി.കെ ജയിച്ചിരുന്നു. 15 പോയിന്റുമായി നില്ക്കുന്ന കേരള ബ്ലാസ്റ്റേഴ്സിനു ഇതുവരെ 14 കളികളില്‍ കേവലം മൂന്നു ജയം മാത്രമെ നേടാന്‍ കഴിഞ്ഞിട്ടുള്ളു. അഞ്ച് കളികളും തോറ്റു, ആറ് സമനില. അഞ്ചാം സ്ഥാനത്ത് നില്ക്കുന്ന ഹൈദരാബാദിനൊപ്പം എത്തണമെങ്കിലും ഈ ജയം പോര. അതുകൊണ്ടു തന്നെ ഇനിയും ഒരു സമനില കൂടി സമ്മതിക്കേണ്ടി വന്നാല്‍ നിലവില്‍ ഒന്‍പതാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റേഴ്സിന്റെ നില പരിതാപകരമാകും.