LATESTFOOTBALLSPORTS

20 ലീഡ് നേടിയശേഷം ബ്ലാസ്‌റ്റേഴ്‌സിനു നാണം കെട്ട തോല്‍വി

ഫത്തോര്‍ഡ : കേരള ബ്ലാസ്‌റ്റേഴ്‌സ് പഠിച്ച പാഠം മറക്കാന്‍ സമയം ആയില്ല. അവസാന വട്ടം കലം ഉടക്കുന്ന പരിപാടി വീണ്ടും പുറത്തെടുത്തു രണ്ടു ഗോളിനു മുന്നിട്ടു നിന്നശേഷം ക്ലീനായി മൂന്നു ഗോള്‍ വാങ്ങി തോറ്റു. ഇതോടെ ഈ സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാവി ശോകം. .
ശോഭനമായ ഭാവിയുമായി ഏകപക്ഷീയമായ രണ്ട് ഗോളിന്റെ ലീഡില്‍ 59ാം മിനിറ്റ് വരെ മുന്നില്‍ നീന്ന ശേഷം കേരള ബ്ലാസ്്‌റ്റേഴ്‌സ തിരികെ മൂന്നു ഗോള്‍ വഴങ്ങി ദയനീയമായി തോറ്റത് അവിശ്വസനീയമായി. ഇതില്‍ രണ്ടു ഗോളും ഹീറോ ഓഫ് ദി മാച്ചായ റോയ് കൃഷ്ണയുടേതാണ്.
ഈ സീസണില്‍ മാത്രം ആറാം തവണയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ലീഡ് നേടിയ ശേഷം സമനില അല്ലെങ്കില്‍ തോല്‍വി ഏറ്റുവാങ്ങുന്നത്. എന്നാല്‍ സമനില വരെ പ്രതീക്ഷിച്ച ബ്ലാസ്റ്റേഴ്‌സ് കളി തീരാന്‍ മുന്നു മിനിറ്റ് മാത്രം ബാക്കി നില്‍ക്കെയാണ് എ.ടി.കെയ്ക്ക് വിജയം വെള്ളിത്തളികയില്‍ സമ്മാനിച്ചത്
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണങ്ങളോടെയാണ് തുടക്കം. അഞ്ച് മിനിറ്റിനുള്ളില്‍ ഒരു കോര്‍ണറും മനോഹരമായ ഗോളവസരവും ഒത്തുവന്നു. ജോര്ഡന്‍ മറെ തുറന്നു കൊടുത്ത അവസരം ക്രോസ് സ്വീകരിച്ച ഗാരി ഹൂപ്പറിനും സഹലിനും പ്രയോജനപ്പെടുത്താനായില്ല.
എന്നാല്‍ നിരാശപ്പെടേണ്ടി വന്നില്ല. 14ാം മിനിറ്റില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കണ്ടെത്തി. സെന്റര്‍ സര്‍ക്കിളിനു മുന്നില്‍ നിന്നും സന്ദീപ് സിംഗ് നല്‍കിയ പാസ് നെഞ്ചിലേറ്റിയ ഗാരി ഹൂപ്പര്‍ പിച്ച് ചെയ്ത പന്ത് വായുവിലൂടെ 32 വാര അകലെ നിന്നും ഒരു ഫുള്‍വോളിയിലൂടെ ഉയര്‍ത്തി വിട്ടു.. സിക്‌സ് യാര്‍ഡിനു പുറത്തു നിന്ന എ.ടി.കെ മോഹന്‍ബഗാന്റെ ഗോളി അരിന്ദം ഭട്ടാചാര്യയുടെ തലയ്ക്കു മുകളിലൂടെ വലയിലേക്ക് (10).
റോയ് കൃഷ്ണയും മാഴ്‌സിലീഞ്ഞ്യോയും ഗോള്‍ മടക്കാന്‍ നടത്തിയ ശ്രമം ബ്ലാസ്്‌റ്റേഴ്‌സ് പന്ത്് ഏറെ സമയവും കൈവശം വെച്ചു നടത്തിിയ ശ്രമത്തിലൂടെ തടഞ്ഞു. ഇതോടെ ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്‌സിനു മുന്‍തൂക്കം.
രണ്ടാം പകുതിയില്‍ അഞ്ചാം മിനിറ്റില്‍ കിട്ടിയ ആദ്യ കോര്‍ണറില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് തങ്ങളുടെ രണ്ടാം ഗോള്‍ നേടി. സഹല്‍ അബ്ദുള്‍ സമദ് എടുത്ത കോര്‍ണറില്‍ ഗോള്‍ മുഖത്ത് നിന്നും കോസ്റ്റ നമുനേസുവിന്റെ ഹെഡ്ഡര്‍ ഗോള്‍ മുഖത്ത് കൂട്ടപ്പൊരിച്ചിലിനിടെ കോസ്റ്റ തന്നെ തട്ടി പന്ത് വലയിലാക്കി (20).
ഇതോടെ എ.ടി.കെ തിരിച്ചടിക്കാനുള്ള ശ്രമം ശക്തമാക്കി 59ാം മിനിറ്റില്‍ മാഴ്‌സിലിഞ്ഞ്യോ ഗോള്‍ നേടി സബ്‌സ്റ്റിറ്റ്്യുട്ട ആയി വന്ന മന്‍വീര്‍ നല്‍കിയ ക്രോസ് തലകൊണ്ട് എടുത്തു കുതിച്ച മാഴ്്‌സിലീഞ്ഞ്യോ വലയിലെത്തിച്ചു. ബ്ലാസ്‌റ്റേഴ്‌സ് ഗോളി അല്‍ബിനോ ഗോമസ് അഡ്വാന്‍സ് ചെയ്തു മുന്നോട്ട് വന്നത് മാഴ്‌സിലീഞ്ഞ്യോയുടെ നീക്കം എളുപ്പത്തിലാക്കി (21). മാഴ്‌സിലീഞ്ഞ്യോയുടെ ഈ സീസണിലെ ആദ്യ ഗോളും ഐ.എസ്.എല്ലിലെ 32ാം ഗോളും.
എതിരെ ഗോള്‍ വീണതോടെ ബ്ലാസ്‌റ്റേഴ്‌സ് പതറി തുടങ്ങി. ആവശ്യമില്ലാത്ത പെനാല്‍ട്ടിക്കും വഴിയൊരുക്കി.
64ാം മിനിറ്റില്‍ എ.ടി.കെ സമനില ഗോള്‍ നേടി. ഇത്തവണ പെനാല്‍ട്ടിയിലൂടെ. മന്‍വീറീനെ തടയാനുള്ള ശ്രമത്തിനിടെ ബോക്‌സിനകത്തുവെച്ച് ജസലിന്റെ കൈകളില്‍ പന്ത് ത്ട്ടി ഇതോടെ റഫ്‌റി പെനാല്‍ട്ടി വിധിച്ചു. കിക്കെടുത്ത റോയ് കൃഷ്ണ യ്ക്ക് പിഴച്ചില്ല. (22).
ഇതോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് മാനസികമായി തളര്‍ന്നു. എ.ടി.കെ വിജയ ഗോള്‍ നേടാന്‍ ഏറെ വൈകിയില്ല. 87ാം മിനിറ്റില്‍ സന്ദീപിന്റെ പിഴവില്‍ പ്തുമായി കുതിച്ച റോയ് കൃഷ്ണ ജീക്‌സണ്‍ സിംഗിനെയും അല്‍ബിനോയെയും നിസഹായനാക്കി ഇടത്തെ കാല്‍ കൊണ്ട് പന്ത് വലയിലെത്തിച്ചു ( 32).
സൂപ്പര്‍ സണ്‍ഡേയിലെ ആദ്യ മത്സരത്തില്‍ ഹൈദരാബാദ് എഫ്.സി മറുപടി ഇല്ലാത്ത രണ്ട് ഗോളുകള്‍ക്ക് മുന്‍ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്.സിയെ അട്ടിമറിച്ചു. രണ്ടു ഗോളും രണ്ടാം പകുതിയില്‍ ആദ്യ ഗോള്‍ ജോയല്‍ ചിയാന്‍സെയുടെ അസിസ്റ്റില്‍ ഫ്രാന്‍സ് സാന്‍ഡാസയും (52), രണ്ടാം ഗോള്‍ ജോവോ വിക്ടറിന്റെ അസിസ്റ്റില്‍ ജോയല്‍ ചിയാനിസെയും ( 83) വലയിലെത്തിച്ചു. ഈ ജയത്തോടെ ഹൈദരാബാദ് 22 പോയിന്റോടെ നാലാം സ്ഥാനത്തേക്ക് മുന്നേറി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker