LATESTFOOTBALLSPORTS

ജാംഷെഡ്പൂര്‍ മുന്നോട്ട് കുതിക്കുന്നു

ബാംബോലിം : ആദ്യ പകുതിയില്‍ നേടിയ ഒരു ഗോളിന്റെ മികവില്‍ ജാംഷെഡ്പൂര്‍ എഫ്.സി, അവസാന സ്ഥാനക്കാരായ ഒഡീഷ എഫ്.സിയെ കീഴടക്കി.
ഇതോടെ 15 കളികളില്‍ നിന്നായി 18 പോയിന്റ് നേടിക്കഴിഞ്ഞ ജാംഷെ്ഡൂപൂര്‍ പ്ലേ ഓഫ് സാധ്യത ഉയര്‍ത്തിക്കൊണ്ട് ആറാം സ്ഥാനത്തേക്കു മുന്നേറി.
41ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ മുഹമ്മദ് മൊബശീറിന്റെ വകയാണ് വിജയ ഗോള്‍. ഈ ഒരു ഗോളിന്റെ വ്യത്യാസം ഒഴിച്ചു നിര്‍ത്തിയാല്‍ രണ്ടു ടീമുകളും ഒപ്പത്തിനൊപ്പം നിന്നു. ഈ സീസണിലെ തന്നെ ഏറ്റവും ദൂരത്തു നിന്നും വലയില്‍ എത്തിയ ഗോള്‍ ആണിത് ഏകദേശം 39.2 വാരകള്‍ക്ക് അകലെ നിന്നും ഉയര്‍ത്തിവിട്ട പന്ത് മുന്നിലെത്തിയ നെരിയൂസ് വാല്‍സ്‌കിസിന്റെ കാലില്‍ ഉരുമ്മിയാണ് വലയില്‍ എത്തിയതെന്നാണ് ആദ്യം കരുതിയത് എന്നാല്‍ വാല്‍സ്‌കിസ് ഗോള്‍ കീപ്പര്‍ അര്‍ഷദീപ് സിംഗിന്റെ കാഴ്ച മറച്ചു കൊണ്ടു മുന്നില്‍ നിന്നുവെന്നുമാത്രം. വാല്‍സ്‌കിസിന്റെ കാലില്‍ തട്ടാതെ തന്നെ പന്ത് നേരെ വലയിലെത്തി.
ലീഡ് ഉയര്‍ത്താന്‍ ജാംഷെഡ്പൂരിനു നിരവധി അവസരങ്ങല്‍ ലഭിച്ചു. എന്നാല്‍ അവയൊന്നും ഫലവത്തായില്ല. 90ാംമിനിറ്റില്‍ ഫറൂഖ് ചൗധരിയുടെ ഒരു കാര്‍പ്പെറ്റ് ഡ്രൈവ് പോസ്റ്റില്‍ ഇടിച്ചു പുറത്തേക്ക് പോയതോടെ ഏക ഗോളിന്റെ മികവില്‍ ജാംഷെഡ്പൂരിനു വിജയം ആഘോഷിക്കേണ്ടി വന്നു.
കളിയുടെ ആധിപത്യത്തില്‍ 52 ശതമാനം മുന്‍തൂക്കം ഒഡീഷയ്ക്കായിരുന്നു. എന്നാല്‍ ഓണ്‍ ടാര്ജറ്റില്‍ ജാംഷെഡ്പൂരിനു അഞ്ചും ഒഡീഷയ്ക്ക് മുന്നു തവണയും മാത്രമെ എത്താനായുള്ളു. ജാംഷെഡ്പൂരിനു ആറും ഒഡീഷയ്ക്ക് അഞ്ച് കോര്‍ണറുകളും ലഭിച്ചു
മികച്ച പാസുകളിലൂടെ അവസരങ്ങള്‍ ഒരുക്കിയ ജാംഷെഡ്പൂരിന്റെ സെമിന്‍ലെന്‍ ഡുംഗലാണ് മികച്ച താരം. ജാംഷെഡ്പൂരിന്റെ നിരയിലെ സൂപ്പര്‍ താരങ്ങളായ നെരിയൂസ് വാല്‍സ്‌കിസ് , സ്റ്റീഫന്‍ എസെ, പീറ്റര്‍ ഹാര്‍ട്ട്‌ലി, അലക്‌സാണ്ടര്‍ ലിമ എന്നിവര്‍ അണിനിരന്നുവെങ്കിലും വിജയഗോള്‍ നേടാനായത് മുഹമ്മദ് മൊബശീറിനാണ്. ആദ്യ മത്സരങ്ങളില്‍ ഗോള്‍ മെഷീനായിരന്ന വാല്‍സ്‌കിസിനു അടുത്തെങ്ങും ഗോള്‍ നേടാനായിട്ടില്ല എന്നതാണ് വിജയം തുടരുമ്പോഴും ജാംഷെഡ്പൂരിന്റെ നിരാശ. മറുഭാഗത്ത് ഒഡീഷയ്ക്കു വേണ്ടി ഇറങ്ങിയ ഡീഗോ മൗറീഷ്യോ കഠിനാധ്വാനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ജേക്കബ് ട്രാറ്റ്, സ്റ്റീഫന്‍ ടെയ്‌ലര്‍ എന്നിവരുടെ കരുത്താണ് കൂടുതല്‍ ഗോള്‍ വരാതെ ഒഡീഷയെ രക്ഷിച്ചത്

Related Articles

Back to top button