വാസ്കോ : പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനക്കാരായ ഗോവയും അഞ്ചാം സ്ഥാനക്കാരായ നോര്‍ത്ത്് ഈസ്റ്റും തമ്മിലുള്ള ആവേശകരമായ പോരാട്ടത്തില്‍
രണ്ടു കൂട്ടരും രണ്ട് ഗോള്‍ വീതം അടിച്ചു സമനിലയില്‍ പിരിഞ്ഞു.പോയിന്റ് പട്ടികയില്‍ വീണ്ടും രണ്ടു ടീമുകളും തല്‍സ്ഥാനം തുടര്‍ന്നു.
ആദ്യം ഗോള്‍ നേടുകയും പിന്നീട് ലീഡ് നേടുകയും ചെയ്ത ഗോവയെ രണ്ടു പെനാല്‍ട്ടി ഗോളുകളിലൂടെയാണ് നോര്‍ത്ത് ഈസ്റ്റ് പിടിച്ചുകെട്ടിയത്. കിട്ടിയ പെനാല്‍ട്ടി രണ്ടും വലയിലാക്കിയ നോര്‍ത്ത് ഈസ്റ്റിന്റെ ഫെഡറിക്കോ ഗാലെഗോ കളിയിലെ താരമായി. ഗോവയ്ക്കു വേണ്ടി ജെസുരാജ് റൊമാരിയോയും രണ്ടാം പകുതിയില്‍ ജെസുരാജിനു പകരക്കാരനായി വന്ന അമര്‍ജിത് സിംഗും ഗോള്‍ നേടി.
ഒപ്പത്തിനൊപ്പം നിന്ന പോരാട്ടത്തിന്റെ 21ാം മിനിറ്റില്‍ ഡെഡ്ലോക്ക് തുറന്നു ഗോവ ആദ്യം പന്ത് വലയിലാക്കി. അലക്സാണ്ടര്‍ ജെസുരാജിന്റെ വകയായി കുറിച്ചുവെങ്കിലും ഉശിരന്‍ ടീം വര്‍ക്കിലാണ് ഈ ഗോള്‍ വലയില്‍ എത്തിയത്. ഷോര്‍ഷെ ഓര്‍ട്ടിസ് ഗോള്‍ ലൈനിനരികിലൂടെ നീങ്ങിയ ശേഷം ആല്‍ബര്‍ട്ടോ നൊഗുവേരയിലേക്ക് മൈനസ്. തുടര്‍ന്ന് നൊഗുവേരയുടെ ക്രോസ് അളന്നു കുറിച്ച് ഷോട്ടിലൂടെ ജെസുരാജ് റൊമാരിയോ പന്ത് വലയിലാക്കി (10)..
42ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് ഗോള്‍ മടക്കി. ബോക്സിനകത്ത് വെച്ച് ഫെഡറിക്കോ ഗാലെഗോയെ ആല്‍ബര്‍ട്ടോ നൊഗുവേര ഫൗള്‍ ചെയ്തതിനെ തുടര്‍ന്നാണ് പെനാല്‍ട്ടി അനുവദിച്ചു. കിക്കെടുത്ത ഗാലെഗോ ഗോവന്‍ ഗോളി ധീരജ് സിംഗിനെ നിസഹായനാക്കി പന്ത് വലയിലാക്കി (11). ആദ്യ പകുതിയില്‍ ഗോവയ്ക്ക് കളിയില്‍ 59 ശതമാനം മുന്‍തൂക്കം ലഭിച്ചിരുന്നു.
രണ്ടാം പകുതിയില്‍ ഗോവ ഗോള്‍ നേടിയ ജെസുരാജിനെ പിന്‍വലിച്ചു പകരം അമര്‍ജിതിനെ ആദ്യം തന്നെ ഇറക്കി. നോര്‍ത്ത് ഈസ്റ്റ് ഗാലെഗോ, ഡെഷോണ്‍ ബ്രൗണ്‍, ലൂയിസ് മഷാഡോ ത്രയങ്ങളിലൂടെ നടത്തിയ ആക്രമണങ്ങള്‍ പിടിച്ചു നിര്‍ത്താനുള്ള ദൗത്യം ഏറ്റെടുത്ത സെരിറ്റണ്‍ ഫെര്‍ണാണ്ടസ്, ആദില്‍ ഖാന് എന്നിവര്‍ വിജയകരമായി നിറവേറ്റി. ഗോവന്‍ ഗോളി ധീരജ് സിംഗും അവസരത്തിനൊത്തുയര്‍ന്നു.
ആദ്യ പകുതിയുടെ തനിയാവര്‍ത്തനം പോലെ രണ്ടാം പകുതിയില്‍ ഗോവ വീണ്ടും മുന്നില്‍ക്കയറി. . വലത്തെ വിംഗില്‍ നിന്നും എടുത്ത കോര്‍ണറില്‍ നിന്നും അമര്‍ജിത് അനായാസം ഹെഡ്ഡറിലൂടെ പന്ത് വലയിലേക്കി (21). മൂന്നു മിനിറ്റിനു ശേഷം നോര്‍ത്ത് ഈസ്റ്റ് മറ്റൊരു പെനാല്‍ട്ടിയിലൂടെ ഗോള്‍ മടക്കി. ഇത്തവണ അശുതോഷ് മെഹ്തയെ ഇവാന് ഗോണ്‍സാലസ് ഫൗള്‍ ചെയതതിനെ തുടര്‍ന്നാണ്. കിട്ടിയ പെനാല്‍ട്ടി ഇത്തവണയും ഫെഡറിക്കോ ഗാലെഗോ തന്നെ ഗോളാക്കി (22).
സീസണിന്റെ തുടക്കത്തില്‍ ഗോവയുടെ ഗോള്‍ മെഷീനായിരുന്ന ഇഗോര്‍ അന്‍ഗുലോയും നോര്‍ത്ത് ഈസ്റ്റിന്റെ ഇദ്രിസ സില്ലയും ഫോം ഔട്ടായിരിക്കുന്നു എന്നതാണ് ഏറെ ശ്രദ്ധേയം.