LATESTFOOTBALLSPORTS

ഒഡീഷയെ തൂത്തുവാരി എ.ടി.കെ, ഒന്നാം സ്ഥാനത്തിനു പോരാട്ടം വാശിയേറി

ബാംബോലിം : ഐ.എസ്.എല്‍ ഏഴാം സീസണിന്റെപോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തിനുവേണ്ടി പോരാട്ടം മുറുകി. പട്ടികയിലെ അവസാന സ്ഥാനക്കാരായ ഒഡീഷയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് എ.ടി.കെ തൂത്തുവാരി. ഇതോടെ എ.ടി.കെ 30 പോയിന്റ് തികച്ചു. ആദ്യ സ്ഥാനക്കാരായ മുംബൈ സിറ്റി യുമായുള്ള അകലം ഇനി വെറും മൂന്നു പോയിന്റ് മാത്രം.
എ..ടി.കെയ്ക്കു വേണ്ടി മന്‍വീര്‍ സിംഗും ഫിജിയന്‍ ഇന്റര്‍നാഷണല്‍ റോയ് കൃഷ്ണയും രണ്ട് ഗോള്‍ വീതം നേടി. ഒഡീഷയുടെ ആശ്വാസ ഗോള്‍ ദക്ഷിണാഫ്രിക്കന്‍ താരം കോള്‍ അലക്‌സാണ്ടറും വലയിലെത്തിച്ചു. ഗോളുടമകളില്‍ മന്‍വീര്‍ ഹീറോ ഓഫ് ദി മാച്ചായി.
എ.ടി.കെ കളിയുടെ തുടക്കത്തില്‍ തന്നെ ഒഡീഷക്കെതിരെ ആഞ്ഞടിക്കാന്‍ തുടങ്ങി. റോയ് കൃഷ്ണ, മാഴ്‌സിലീഞ്ഞ്യോ എന്നിവരെ മുന്നില്‍ നിര്‍ത്തിയ എ.ടി.കെ തുടരെ ഒഡീഷയുടെ ഗോള്‍ മുഖത്ത് അപകട മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങി. 11ാം മിനിറ്റില്‍ എ.ടി.കെയുടെ ആക്രമണം മന്‍വീറിലൂടെ ഫലം കണ്ടു. ത്രോ ഇന്നിനെ തുടര്‍ന്നായിരുന്നു ഗോള്‍ വന്നത്. പ്രണോയ് ഹാള്‍ഡര്‍ നല്‍ികിയ പാസ് റോയ് കൃഷ്ണയിലേക്കും തടര്‍ന്നു മന്‍വീറിലേക്കും . ബോക്‌സിനു പുറത്തു നിന്നും ഇടംകാലനടിയിലൂടെ മന്‍വീര്‍ ഒഡീഷയുടെ ഗോള്‍ കീപ്പര്‍ അര്‍ഷദീപ് സിംഗിനെ നിസഹായനാക്കി. വലയുടെ ടോപ് കോര്‍ണറില്‍ നിക്ഷേപിച്ചു (10).
കളിക്കളം ആദ്യ പകുതിയില്‍ കീഴടക്കിയ എ.ടി.കെയ്ക്ക് എതിരെ ഒഡീഷ മെല്ലെ മെല്ലെ കളി സ്വന്തമാക്കി. നിശ്ചിത 45 മിനുറ്റിനു ശേഷം ഇഞ്ചുറി ടൈമിന്റെ ഒന്നാം മിനിറ്റില്‍ ക്യാപ്റ്റന്‍ കോള്‍ അലക്‌സാണ്ടറിലൂടെ ഒഡീഷ സമനില ഗോള്‍ കണ്ടെത്തി. ബോക്‌സിനു പുറത്തു നിന്നും 21കാരന്‍് പോള്‍ റാംഫാന്‍ങ്‌സാവയുടെ ആദ്യ ഷോട്ട് പോസ്റ്റില്‍ തട്ടി റീബൗണ്ടായി. പന്ത് ക്ലിയര്‍ ചെയ്യാന്‍ എത്തിയ പ്രീതം കോട്ടാലില്‍ നിന്നും പന്ത് കവര്‍ന്ന കോള്‍ അലക്‌സാണ്ടര്‍ മറ്റൊരു 22 മീറ്റര്‍ ദുരെ നിന്നുള്ള ലോങ് റേഞ്ചറിലൂടെ വല കുലുക്കി (11) .
രണ്ടാം പകുതി തുടങ്ങി അധികം വൈകുന്നതിനു മുന്‍പ് തന്നെ എ.ടി.കെ വീണ്ടും ലീഡ് നേടി. ഇത്തവണ ത്രോ ഇനില്‍ നിന്നും റോയ് കൃഷ്ണ പന്തുമായി കുതിച്ചു കോള്‍ അലക്‌സാണ്ടറിനെയും ഡ്രിബിള്‍ ചെയ്തു പിന്നിലാക്കി മന്‍വീര്‍ സിംഗിലേക്ക്. ബോക്‌സില്‍ അവസാന ശ്രമം നടത്തിയ രാകേഷ് പ്രധാനെയും മറികടന്നു മന്‍വീര്‍ നെറ്റിലേക്കു നിറയൊഴിച്ചു (21).
എ.ടി.കെ ലീഡ് നിലനിര്‍ത്താന്‍ പരുക്കന്‍ അടവുകള്‍ പുറത്തെടുക്കാന്‍ തുടങ്ങി. ഇതോടെ എ.ടി.കെയുടെ കളിക്കാര്‍ പിടിയിലായി. പ്രണോയ് ഹാള്‍ഡറും സുബാഷിഷ് ബോസും മഞ്ഞക്കാര്‍ഡ് കണ്ടു. രണ്ടാം പകുതിയുടെ ഡ്രിങ്ക്‌സ് ബ്രേക്കിനു പിന്നാലെ എ.ടി.കെ ലീഡ് ഉയര്‍ത്തി. ഇത്തവണ അനുകൂലമായി കിട്ടിയ പെനാല്‍ട്ടി മുതലാക്കി. ബോക്‌സിനകത്തു വെച്ച് പന്ത് തടയാന്‍ ഉയര്‍ന്നു ചാടിയ കോള്‍ അലക്‌സാണ്ടറുടെ കയ്യില്‍ പന്ത് തട്ടിയതിനെ തുടര്‍ന്നാണ് പെനാല്‍ട്ടി. കിക്കെടുത്ത റോയ് കൃഷ്ണ നേരിട്ടു തന്നെ വലയിലാക്കി (31).
86ാം മിനിറ്റില്‍ റോയ് കൃഷ്ണ തന്റെ രണ്ടാം ഗോളും നേടി.ഇത്തവണ റോയ് കൃ്ഷ്ണയുടെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ വലയിലെത്തി. ഗൗരവ് ബോറയെയും ബോക്‌സില്‍ എത്തുമ്പോള്‍ പുറകെ എത്തിയ ശുഭം സാരാംഗിയേയും പിന്നിലാക്കി റോയ് കൃഷ്ണ നെറ്റിലെത്തിച്ചു (41).റോയ് കൃഷ്ണയുടെ ഈ സീസണിലെ ഗോളുകളുടെ എണ്ണം ഇതോടെ 11 ആയി ഉയര്‍ന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker