LATESTFOOTBALLSPORTS

നോര്‍ത്ത് ഈസ്റ്റും ഹൈദരാബാദും സമനില പങ്കുവെച്ച് ആദ്യ നാലില്‍

വാസ്‌കോ : ഐ.എസ്.എല്‍ ഏഴാം സീസണിന്റെ പ്ലേ ഓഫില്‍ ഇടം പിടിക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞ നോര്‍ത്ത്് ഈസ്റ്റും ഹൈദരാബാദും നിശ്ചിത സമയവും ഇഞ്ചുറി ടൈമും ഗോശ് രഹിതമായി കളിച്ചു തീര്‍ത്തു.
ഇതോടെ 23 പോയിന്റ് വീതമായി ഹൈദരാബാദും നോര്‍ത്ത് ഈസ്റ്റും മുന്നും നാലും സ്ഥാനങ്ങളില്‍ ഇടം പിടിച്ചു. മൂന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരുന്ന എഫ്.സി ഗോവ ഇതോടെ അഞ്ചാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
രണ്ടു ടീമുകളും സുരക്ഷിതമായ ഫുട്‌ബോള്‍ ആണ് കളിയിലൂടനീളം പുറത്തെടുത്തത്. സമനില പാലിച്ചാല്‍ പോലും രണ്ട് ടീമുകളും ഗോവയെ പിന്നിലാക്കി മുന്നേറുമെന്ന നിലയിലായതിാല്‍ കാര്യമായ ഊര്‍ജ്ജം ചെലവഴിക്കാന്‍ രണ്ടുകൂട്ടരും തയ്യാറായില്ല.
വിരസമായ കളിയില്‍ കാര്യമായ നീക്കങ്ങള്‍ തന്നെ അപൂര്‍വമായിരുന്നു. ഹൈദരാബാദിന്റെ ആകാശ് മിശ്രയുടെ ഒരു ഷോട്ട് പോസ്റ്റില്‍ തട്ടി പുറത്തായതും കളി തീരാന്‍ അഞ്ച് മിനിറ്റു മാത്രം ബാക്കി നില്‍ക്കെ കിട്ടിയ ഫ്രീ കിക്കില്‍ ബെഞ്ചമന്‍ ലാബോട്ടിന്റെ ഹെഡ്ഡര്‍ ക്രോസ് ബാറിനെ ഉരുമി കടന്നുപോയതും മാത്രമാണ് എടുത്തുപറയാനുള്ള വക. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റില്‍ ഹൈദരാബാദ് ഗോള്‍ കീപ്പര്‍ ലക്ഷ്മികാന്ത് കട്ടിമണിയുടെ സേവും മത്സരം രണ്ടു കൂട്ടരും ലക്ഷ്യം വെച്ച ഗോള്‍ രഹിത സമനിലയില്‍ കൊണ്ടുചെന്നെത്തിച്ചു.
ഇരുടീമുകളും ഏറ്റുമുട്ടിയ ആദ്യപാദത്തില്‍ അരഡസന്‍ ഗോളുകാണ് കാണുവാനായത്. എന്നാല്‍ രണ്ടാം പാദം തീര്‍ത്തും നിരാശ സമ്മാനിച്ചു.
ആദ്യ പാദത്തില്‍ ഹൈദരാബാദ് രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റിനെ തോല്‍പ്പിച്ചിരുന്നു. രണ്ടാം പാദത്തില്‍ ഗോള്‍ നേടാന്‍ ശ്രമിക്കാതെ പ്രതിരോധത്തിലൂന്നിയായിരുന്നു രണ്ടു ടീമുകളും തന്ത്രങ്ങള്‍ നടപ്പിലാക്കിയത്. അതോടെ കളി മൈതാന മധ്യത്തില്‍ ഒതുങ്ങി. ആദ്യ പകുതിയില്‍ രണ്ടു ടീമുകളും കൂടി ഓണ്‍ ടാര്‍ജറ്റില്‍ എത്തിച്ചത് വെറും മൂന്നു ഷോട്ടുകള്‍.
ഹൈദരാബാദിന്റെ തുറുപ്പ് ചീട്ടുകളായ ഫ്രാന്‍സ് സാന്‍ഡാസ, അരിഡാന സന്റാന, ഹാളിചരണ്‍ നാര്‍സരി എന്നിവരും നോര്‍ത്ത് ഈസ്റ്റിന്റെ ഇദ്രിസ സില്ല, ഫനായി എന്നിവരും ഹോളിഡേ മൂഡിലായിരുന്നു. അല്‍പ്പം അധ്വാനിച്ചത് ലൂയിസ് മഷാഡോയും ഫെഡറിക്കോ ഗാലെഗോയും മാത്രം .
സൂപ്പര്‍ സണ്‍ഡേയിലെ ആദ്യ മത്സരത്തില്‍ ഈസ്റ്റ് ംഗാള്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കരുത്തരായ രുത്ജാംഷെഡ്പൂരിനെ അട്ടിമറിച്ചു. ആറാം മിനിറ്റില്‍ മാറ്റ്് സ്റ്റെയിന്‍മാനും 69ാം മിനിറ്റില്‍ ആന്റണി പില്‍കിങ്റ്റണും ഈസ്റ്റ് ബംഗാളിനുവേണ്ടി വല ചലിപ്പിച്ചു. ജാംഷെ്ഡപൂരിന്റെ ഏക ഗോള്‍ 83ാം മിനിറ്റില്‍ പ്രതിരോധ താരം പീറ്റര്‍ ഹാര്‍ട്ട്‌ലിയും നേടി. ഇതില്‍ സ്റ്റെയിന്‍മാന് ഹിറോ ഓഫ് ദി മാച്ചായി . അട്ടിമറി ജയം നേടിയെങ്കിലും ഈസ്റ്റ് ബംഗാള്‍ ഒന്‍പതാം സ്ഥാനത്താണ്. ജാംഷെഡ്പൂര്‍ ഏഴാം സ്ഥാനത്തും.
ഇന്ന് ആവേശകരമായ പോരാട്ടത്തില്‍ ആദ്യ സ്ഥാനക്കാരായ മുംബൈ സിറ്റി, വീണ്ടും ആദ്യ നാലില്‍ എത്താനുള്ള ശ്രമവുമായി വരുന്ന എഫ്.സി ഗോവയെ നേരിടും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker