LATESTFOOTBALLSPORTS

ബെംഗ്ഌരുവിനെ വീഴ്ത്തി എ.ടി.കെ ഒന്നാം സ്ഥാനം ലക്ഷ്യമാക്കി മുന്നോട്ട്

ഫത്തോര്‍ഡ: ഐ.എസ്.എല്‍ ലീഗ് റൗണ്ടില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ലഭിക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍്‌സ് ലീഗിലേക്കുള്ള ചീട്ട് സ്വന്തമാക്കാന്‍ മുംബൈ സിറ്റിയും എ.ടി..കെയും തമ്മിലുള്ള പോരാട്ടം വാശിയേറിയതായി..
മുന്‍ ചാമ്പ്യന്മാരായ ബെംഗഌരു എഫ്.സിയെ ഏകപക്ഷിയമായ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയ നിലവിലെ ചാമ്പ്യന്മാരായ എ.ടി.കെ അവസാന റൗണ്ടുകളിലെ പോരാട്ടം വാശിയേറിയതാക്കി. ഇതോടെ മുംബൈ സിറ്റിയും എ.ടി.കെയും തമ്മിലൂള്ള പോയിന്റ് വ്യത്യാസം കേവലം ഒരു പോയിന്റായി ചുരുങ്ങി. .മുംബൈയ്ക്ക് 34 പോയിന്റും എ.ടികെയ്ക്ക് 33 പോയിന്‍ും. ഇരു ടീമുകള്‍ക്കും ഇതോടെ അവസാന മൂന്നു കളികളും നിര്‍ണായകമായി.
ആദ്യ പാദത്തില്‍ എ.ടി.കെ ഏക ഗോളിന് ബെംഗഌരുവിനെ തോല്‍പ്പിച്ചിരുന്നു.. ഈ ആധിപത്യം ഇരട്ടിയാക്കി. രണ്ടാം പാദം ഏറെക്കുറെ എ.ടി.കെയുടെ പൂര്‍ണ ആധിപത്യത്തിലായി.ബെംഗളുരുവിനു കാര്യമായ ഒരു ഗോള്‍ ശ്രമവും നടത്താനായില്ല. എ.ടി.കെയുടെ റണ്ടു ഗോളുകളും ആദ്യപകുതിയില്‍ തന്നെ ഏഴുതി ചേര്‍ത്തു. ആദ്യ ഗോള്‍ ഫിജിയന്‍ താരം റോയ് കൃഷ്ണയും രണ്ടാം ഗോള്‍ മാഴ്‌സിലീ്്്‌ഞ്ഞ്യോയും സ്വന്തമാക്കി. ഇതില്‍ മാഴിസിലിഞ്ഞ്യോ കളിയിലെ താരമായി.
തണുപ്പന്‍ പോരാട്ടം ചൂട്പിടിക്കാന്‍ 15 മിനിറ്റിലേറെ വേണ്ടി വന്നു. 18ാം മിനിറ്റില്‍ റോയ് കൃഷ്ണയും മാഴ്‌സിലീഞ്ഞ്യോയും എ.ടി.കെയുടെ ഓണ്‍ ടാര്‍ജറ്റില്‍ ആദ്യത്തെ ആക്രമണം കുറിച്ചു ബെംഗഌരു ഗോള്‍ കീപ്പര് ഗൂര്‍പ്രീത് സിംഗ് രണ്ടു തവണയും രക്ഷകനായി. 31ാം മിനിറ്റില്‍ കാള്‍ മക്ഹ്യൂവിന്റെ ലോങ് റേഞ്ചര്‍ ഗുര്‍പ്രീത് കുതിച്ചുയര്‍ന്ന ്രക്രോസ് ബാറിനു മുകളിലൂടെ അതിമനോഹരമായി കുത്തിയകറ്റി.
എന്നാല്‍ എ.ടി.കെ തുടരെ നടത്തിയ ആക്രമണങ്ങള്‍ക്ക് ആദ്യ ഗോളിലേക്കുള്ള വഴി പെനാല്‍ട്ടിയിലൂടെയും. റോയ് കൃഷ്ണ ഒരുക്കിയെടുത്ത പെനാല്‍ട്ടി. റോയ് കൃഷ്ണ തന്നെ ഗോളാക്കി. പ്രതീക് ചൗധരിയുടെ പിഴവില്‍ നിന്നും കൈവി
്ട്ടുപോയ പന്ത് റോ.യ് കൃഷ്ണ ചാടിവീണു സ്വന്താക്കി. ഇതോടെ പന്ത് വീണ്ടെടുക്കാന്‍ പ്രതീകിനു പരുക്കന്‍ അടവ് പുറത്തെടുക്കേണ്ടി വന്നു റോയ് കൃഷ്ണ താഴെ വീണു. എ.ടി.കെയ്ക്ക് പെനാല്‍ട്ടി. അനുവദിച്ചു. കിക്കെടുത്ത റോയ് കൃഷ്ണ കൃത്യമായി വലയിലാക്കി (10). ഇതാടെ റോയ് കൃഷ്ണ 12 ഗോളുമായി ഈ സീസണിലെ ഗോള്‍ഡന്‍ ബൂട്ട് നേടാനുള്ളവരുടെ പട്ടികയില്‍ മുന്നിലേക്ു കുതിച്ചു.
ആദ്യപകുതി അവസാനിക്കുന്നതിനു മുന്‍പ് തന്നെ എ.ടി.കെ ലീഡ് ഉയര്‍ത്തി. 45ാം മിനിറ്റില്‍ 18 യാര്‍ഡ് പെനാല്‍്ട്ടി ബോക്‌സിസിനു പുറത്ത് തുടര്‍ച്ചയായി ലഭിച്ച മൂന്നാമത്തെ ഫ്രീ കിക്കിലാണ് ഗോള്‍. ഇത്തവണ പ്രബീര്‍ ദാസിനെ ഹര്‍മന്‍ജ്യോത് കബ്ര ഇടിച്ചു വീഴ്ത്തി. തുടര്‍ന്നനുവദിച്ച കിക്കെടുത്ത മാഴ്‌സിലീഞ്ഞ്യോ ഇടംകാല്‍കൊണ്ട് ബെംഗഌരു മതിലിനു മുകളിലൂടെ മഴവില്‍ അഴകോടെ പോസ്റ്റിന്റെ ഇടത്തെ മൂലയില്‍ നിക്ഷേപിച്ചു (20).
രണ്ടാം പകുതിയില്‍ ബെംഗഌരുവില്‍ നിന്നും ഗോള്‍ മടക്കാനുള്ള വാശി കണ്ടില്ല. കൂടുതല്‍ ഗോള്‍ വീഴുന്നത് തടയാന്‍ മാത്രമാണ് ബെംഗഌരു ശ്രമിച്ചത്.

Related Articles

Back to top button