ബാംബോലിം : മുന്‍ ചാമ്പ്യന്മാരായ ചെന്നൈയിന്റെ പ്രതീക്ഷ മങ്ങുന്നു. ആദ്യ നാലിലേക്കുള്ള കുതിപ്പിന് ജയം ആവശ്യമായ ചെന്നൈയിനെ 90ാം മിനിറ്റിലെ ഏക ഗോളിനു ജാംഷെഡ്പൂര്‍ പരാജയപ്പെടുത്തി. ഗോള്‍ രഹിത സമനിലയിലാകുമെന്നു കരുതിയ മത്സരം ചെന്നൈയിന്റെ ഡിഫെന്‍ഡര്‍ എനസ് സിപ്പോവിച്ചിന്റെ സെല്‍ഫ് ഗോളിലാണ് വിധയെഴുതിയത്.
ഈ ജയത്തോടെ ജാംഷെഡ്പൂര്‍ 21 പോയിന്റ് നേടി ആറാം സ്ഥാനത്തേക്കുയര്‍ന്നു. ഇനി മുന്നില്‍ 23 പോയിന്റ് നേടിയ നോര്‍ത്ത് ഈസ്റ്റ് ആണ് .മറുവശത്ത് ചെന്നൈയിന്റെ ആറാം തോല്‍വിയാണിത്.. ഇതിനകം ആകെ മൂന്നു മത്സരങ്ങള്‍ മാത്രമെ ചെന്നൈയിനു ജയിക്കാന്‍ കഴി്ഞ്ഞിട്ടുള്ളു.
ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ 11ാം സ്ഥാനക്കാരായ ഒഡീഷയെ നേരിടും. ജാംഷെഡ്പൂര്‍ ജയിച്ചതോടെ 15 പോയിന്റ് മാത്രമുള്ള പത്താം സ്ഥാനത്തു നില്ക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷകള്‍ അവസാനി്ച്ചു..
ജാംഷെഡ്പൂരിന്റെ ജയത്തിലെ പ്രധാന സവിശേഷത ഓണ്‍ ടാര്‍ജറ്റില്‍ ഒരു പന്തു പോലും ഓണ്‍ ടാര്‍ജറ്റില്‍ എത്തിക്കാന്‍ കഴിയാതെയാണ്് അവരുടെ വിജയം. 12 ഷോട്ടുകളില്‍ നാലെണ്ണം ഓണ്‍ ടാര്‍ജറ്റില്‍ എത്തിക്കുകയും 53ശതമാനം കളിയില്‍ മുന്‍തുക്കം നേടുകയും ചെയ്ത ചെന്നൈ തോറ്റു.
ജാംഷെഡ്പൂരിന്റെ സെന്റര്‍ ബാക്ക് നൈജീരിയന്‍ താരം സ്റ്റീഫന്‍ എസ്സെയാണ് കളിയിലെ താരം.. ജയിച്ചെങ്കിലും ജാംഷെഡ്പൂരിനു ഇനിയും കാര്യങ്ങള്‍ അത്ര എളുപ്പമല്ല .നിലവിലെ ചാമ്പ്യന്മാരായ എ.ടി.കെ, ആദ്യ സ്ഥാനക്കാരായ മുംബൈ, മുന്‍ ചാമ്പ്യന്മാരായ ബെംഗഌരു എന്നീ ടീമുകളെയാണ് അവസാന മത്സരങ്ങളില്‍ എതിരിടേണ്ടത്.
ഏഴും എട്ടും സ്ഥാനക്കാരായ ജാംഷെഡ്പൂരിനും ചെന്നൈയിനും തങ്ങളുടെ 17ാം മത്സരം ഏറെ നിര്‍ണായകമായിരുന്നുവെങ്കിലും രണ്ടു ടീമുകളും അവസരത്തിനൊത്ത് ഉയര്‍ന്നില്ല
വിരസവും ഗോള്‍ രഹിതവുമായ ആദ്യ പകുതിക്കുശേഷം ജാംഷെഡ്പൂരനായിരുന്നു ആദ്യ കനാകവസരം. പകരക്കാരനായി വന്ന നരേന്ദ്ര ഗെലോട്ട് നല്കിയ ത്രൂ പാസ് ജാംഷെഡ്പൂര്‍ ക്യാപ്റ്റന്‍ പീറ്റര്‍ ഹാര്ട്ട്ലിയുടെ കാലില്‍ കിട്ടിയെങ്കിലും കൃത്യസമയത്ത് പന്ത് ട്രാപ്പ് ചെയ്തു നെറ്റിലെത്തിക്കാന്‍ കഴിഞ്ഞില്ല . ചാടി വീണ ചെന്നൈയിന് ഗോള്‍ കീപ്പര്‍ വിശാല്‍ കെയ്ത് പന്ത് നിലത്തുവീണു രക്ഷപ്പെടുത്തി.
ഐ.എസ്.എല്‍ ഏഴാം സീസണില്‍ ഏറ്റവും കുറവ് ഗോളടിച്ച ടീമുകളായ ചെന്നൈയിനും ജാംഷെഡ്പൂരും ഇതേ നില തുടര്‍ന്നതോടെ കളി ഏറെക്കുറെ വിരസമായി. ലാലിയന്‍ സുവാല ചാങ്തെയിലായിരുന്നു ചെന്നൈയിന്റെ പ്രതീക്ഷ. എന്നാല്‍ ഗോള്‍ നേടാന്‍ ചാങ്തെയ്ക്കും കഴിഞ്ഞില്ല
87ാം മിനിറ്റില്‍ തോയ് സിംഗ് ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ തോയ് സിംഗ് ചാങ്തെയിലേക്കു പാസ് നല്കി അദ്ദേഹവും കിട്ടിയ അവസരം തുലച്ചു
തൊട്ടു പിന്നാലെ ജാംഷെഡ്പൂര്‍ ഗോള്‍ രഹിത ഡെഡ് ലോക്ക് തകര്‍ത്തു ഗോള്‍ വലകുലുക്കി. തൊണ്ണൂറു മിനിറ്റുവരെ ഗോള്‍ വീഴാതെ നിന്ന മത്സരം ഡേവിഡ് ഗ്രാന്ഡെയിലൂടെ ജാംഷെഡ്പൂര്‍ വലയിലെത്തിച്ചു. ഗ്രാന്‍ഡെയുടെ ഷോട്ട ആദ്യം ചെന്നൈയിന് ഡിഫെന്‍ഡര്‍ ഇനസ് സിപ്പോവിച്ചിന്റെ കാലില്‍ തട്ടി ഡിഫഌ് ആയി ചെന്നൈ ഗോളി വിശാല്‍ കെയ്തിന്റെ കാലില്‍ തഴുകിയാണ് വലയില്‍ കയറിയത്. (10). അതോടെ ജാംഷെഡ്പൂരിന്റെ വിജയ ഗോള്‍ ഓണ്‍ ഗോളിന്റെ അക്കൗണ്ടിലേക്കു മാറി.