ഫത്തോര്‍ഡ : ഐ.എസ്.എല്‍ ഏഴാം സീസണില്‍ നിന്നും കേരള ബ്ലാസ്റ്റേഴ്്സ് ഫലത്തില്‍ പുറത്തായി. അനിവാര്യമായ ജയം നേടാനാകാതെ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഒഡീഷയോടു കേരള ബ്ലാസ്റ്റേഴ്സ് സമനില സമ്മതിച്ചു പിരിഞ്ഞു. രണ്ടു ടീമുകളും രണ്ട് ഗോള്‍ വീതം അടിച്ചു. ഒഡീഷയുടെ രണ്ടു ഗോളും വലയിലാക്കിയ ബ്രസീല്‍ താരം ഡീഗോ മൗറീഷ്യോ കളിയിലെ താരമായി. ആദ്യപാദത്തിലും ഡീഗോ ബ്ലാസ്റ്റേഴ്സിനെതിരെ രണ്ട് ഗോള്‍ അടിച്ചിരുന്നു
ആദ്യപകുതിയുടെ അവസാന മിനിറ്റില്‍ ഡീഗോയുടെ ആദ്യ ഗോളില്‍ ഒഡീഷ മുന്നിട്ടു നിന്നു. രണ്ടാം പകുതിയുടെ തുടക്കം തന്നെ ബ്ലാസ്റ്റേഴ്സിനു് ജോര്ഡന് മറെ സമനില നേടിക്കൊടുത്തു. പിന്നീട് ഗാരി ഹൂപ്പര്‍ ലീഡും നല്കി.. എന്നാല്‍ , വിജയ പ്രതീക്ഷയില്‍ നിന്ന ബ്ലാസ്റ്റേഴ്സിനെ ഡീഗോ തന്റെ രണ്ടാം ഗോളിലൂടെ സമനിലയില്‍ പിടിച്ചു നിര്‍ത്തി.
കളിയുടെ എല്ലാ മേഖലകളിലും കേരള ബ്ലാസ്റ്റേഴ്സിനായിരുന്നു മുന്‍തൂക്കം 29 ഷോട്ടുകളില്‍ ഒന്‍പതും ഓണ്‍ ടാര്‍ജറ്റില്‍ , ഒഡീഷയുടെ ഒന്‍പതില്‍ മൂന്നൂം. 53 ശതമാനം ബോള്‍ പോസീഷനും ബ്ലാ്സ്റ്റേഴ്സിനു ലഭിച്ചു. പക്ഷേ ഫിനീഷിങ്ങിലെ ദൗര്‍ബല്യം പുറത്തേക്കുള്ള വഴിയൊരുക്കി.
എന്തായാലും ഈ സമനില കൊണ്ട് രണ്ടു ടീമുകള്‍ക്കും പ്രയോജനമല്ല. പുറത്താകുമെന്നുറപ്പായ ഒഡീഷ പോകുന്ന പോക്കില്‍ കേരള ബ്ലാസ്റ്റേഴ്സിനെയും ഒപ്പംകൂട്ടി. ഇരു കൂട്ടര്‍ക്കും ശേഷിക്കുന്ന മത്സരങ്ങള്‍ അക്കാദമിക് താല്‍പ്പര്യം മാത്രം.
ഈ സീസണക്കില് ഒഡീഷ ആകെ ബ്ലാസ്റ്റേഴ്സിനെതിരെ മാത്രമെ ജയിച്ചിട്ടുള്ളുവെന്നത് കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ നില വ്യക്തമാക്കുന്നു
ആദ്യ പാദത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ഒഡീഷയുടെ ജയം. 17 മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്സിന്റെ ഏഴാം സമനിലയാണിത്. ഒഡീഷയുടെ 16ല്‍ ആറാമത്തേതും.
നാല് മത്സരങ്ങള്‍ ബാക്കി നില്‍്ക്കെ ജയത്തില്‍ കുറഞ്ഞതൊന്നും പ്ലേ ഓഫിലേക്കുള്ള ചീട്ട് വാങ്ങാനുള്ള കുറുക്കു വഴിയില്ലാത്ത നിലയാണ് കേരള ബ്ലാസ്റ്റേഴ്സിനു ഇറങ്ങേണ്ടി വന്നത്. പക്ഷേ ഒഡീഷ ഉള്‍പ്പടെ ദുര്‍ബല ടീമുകളെയാണ് അവസാന മത്സരങ്ങളില്‍ നേരിടേണ്ടി വരുക എന്ന പ്ലസ് പോയിന്റ് ബ്ലാസ്റ്റേഴ്സിനു മുന്നിലുണ്ടായിരുന്നുവെങ്കിലും മുതലാക്കാനായില്ല. ഇനി 16നു ഹൈദരാബാദിനെയും 21നു ചെന്നൈയിനേയും 26നു നോര്‍ത്ത് ഈസ്റ്റിനെയുമാണ് നേരിടേണ്ടത്.
പതിവ് ശൈലിയില്‍ രണ്ടു മാറ്റങ്ങളുമായി 4411 ഫോര്‍മേഷനില്‍ ടീമിനെ കിബു വിക്കൂഞ്ഞ ബ്ലാസ്റ്റേഴ്സിനെ അണിനിരത്തി. ആദ്യപാദത്തിലെ ക്ലീന്‍ ജയത്തിന്റെ ആത്മവിശ്വാസം ഒഡീഷയ്ക്ക് തുടക്കത്തില്‍ ഉണ്ടായില്ല. ഡീഗോ മൗറീഷ്യോയും ബ്രെന്‍ഡന്‍ ഇന്മാനുംു ഒഡീഷയ്ക്കു വേണ്ടി ആക്രമണം നയിച്ചു. കേരള ബ്ലാസ്റ്റേഴ്സിന്റെ റെയ്ഡുകളുമായിട്ടാണ് കളി ആരംഭിച്ചത്. . ആദ്യ 15 മിനിറ്റ് പിന്നിടുമ്പോള്‍ ബ്ലാസ്റ്റേഴ്സിനു ബോള്‍ പൊസിഷനില്‍ 67 ശതമാനം മുന്‍തൂക്കം ലഭിച്ചു. പക്ഷേ ഓണ്‍ ടാര്‍ജറ്റ് ശ്രമങ്ങള്‍ ഒന്നും വന്നില്ല.
ഒഡീഷയുടെ ആദ്യ മികച്ച അവസരം 30ാം മിനിറ്റില്‍ ഡീഗോ മൗറീഷ്യോയ്ക്കു വീണു കിട്ടി. എന്നാല്‍ ബോക്സിനകത്തേക്കു നല്കിയ ചിപ്പ് ബ്ലാസ്റ്റേഴ്്സ് ഗോളി അല്‍ബിനോ ഗോമസ് ചാടിവീണു കരങ്ങളില്‍ ഒതുക്കി. 34ാം മിനിറ്റില്‍ ഒഡീഷ ഗോളിയുടെ മിസ് പാസ് പിടിച്ചെടുത്ത ഹൂപ്പറിന്റെ കട്ട് പാസില്‍ ജുവാന്ഡയും ഓപ്പണ്‍ നെറ്റില്‍ ക്രോസ് ബാറിനു മുകളിലൂടെ അടിച്ചു തുലച്ചു. 40ാം മിനി്റ്റില്‍ ജോര്ഡന് മറെയുടെ ഹെഡ്ഡര്‍ രാകേഷ് പ്രധാന് അടിച്ചകറ്റി.
ആദ്യ പകുതി അവസാനിക്കാന്‍ സെക്കന്റുകള്‍ ബാക്കി നില്‍ക്കെ ആദ്യ ഓണ്‍ടാര്‍ജറ്റ് ഷോട്ടില്‍ ഒഡീഷ കേരള ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ചു. ജെറി മൗറീഷ്യോ കൂട്ടു െഗേകട്ടിന്റെ വകയാണ് ഈ ഗോള്‍. മൈതാന മധ്യത്തില്‍ നിന്നും ഇരുവരും പരസ്പരം കൈമാറി മുന്നേറിയ നീക്കം പെനാല്‍ട്ടി ബോക്സില്‍ എത്തുമ്പോള്‍ ഡീഗോ മൗറീഷ്യോയുടെ കാലുകളിലായി. കേരള ബ്ലാസറ്റേഴ്സിന്റെ സന്ദീപും ജീക്സണും മൗറീഷ്യോയുടെ ഇരുവശങ്ങളിലും, മുന്നില്‍ ഗോളി അല്‍ബിനോയും തെല്ലും പതറാതെ ഡീഗോ മൗറീഷ്യോ പന്ത് നേരെ വലയിലാക്കി (10).
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഗോള്‍ മടക്കി. ഗാരി ഹൂപ്പര്‍, ജോര്ഡന് മറെ കൂട്ടുകെട്ടില്‍ നിന്നാണ് ഈ ഗോള്‍. ബോക്്സിനകത്തേക്കു ഹൂപ്പര്‍ നല്കിയ പാസ് ഒഡീഷ ഡിഫെന്‍ഡര്‍ മുഹമ്മദ് സാജിദ് തടയുന്നതിനു മുന്‍പ് തന്നെ ചാടിവീണ ജോര്ഡന് മറെ നെറ്റിലേക്കു നിറയൊഴിച്ചു. മറെയുടെ ഏഴാം ഗോള്‍. (11).
69ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോള്‍ നേടി. മിഡ് ഫീല്‍ഡര്‍മാരായ ജുവാന്ഡയും വിസെന്റെയും ഒരുക്കിയ അവസരം സഹല്‍ അബ്ദുള്‍ സമദിലേക്ക്. ബോക്സിനു മുന്നില്‍ ഓഫ് ബാലന്‍സ് ആയെങ്കിലും സഹല്‍ നിയന്തണം വീണ്ടെടുത്ത് നല്കിയ പാസ് കാലില്‍ ഒതുക്കിയ ഗാരി ഹൂപ്പര്‍ പ്ലേസിങ്ങ് ഷോട്ടിലൂടെ വലയിലാക്കി (21). തൊട്ടുപിന്നാലെ 74ാം മിനിറ്റില്‍ ഒഡീഷ സമനില ഗോള്‍ കണ്ടെത്തി. ബ്രാന്‍ഡന്‍ ഇമാന് ബോക്സിനകത്തേക്ക് നല്കിയ പാസില്‍ ഡീഗോ മൗറീഷ്യോ വളരെ അനായാസം ഗോളാക്കി (22). ഡീഗോ മൗറീഷ്യോയുടെ ഒന്‍പതാം ഗോള്‍.
90ാംമിനിറ്റില്‍ അല്‍ബിനോ ഗോമസ് മികച്ച ഒരു സേവിലൂടെ ബ്രാഡ് ഇന്മാന്റെ ഷോട്ട് തടുത്ത്് കേരള ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി ഒഴിവാക്കി. 92ാം മിനിറ്റില്‍ കോസ്റ്റയുടെ ഹെഡ്ഡര്‍ ഒഡീഷ ഗോളി അര്‍ഷദീപും രക്ഷപ്പെടുത്തിയതോടെ മത്സരം രണ്ടു ടീമുകള്‍ക്കും പുറത്തേക്കു പോകാനുള്ള വഴിയൊരുക്കിയ സമനിലയിലേക്ക് നീങ്ങി.