ഫത്താര്ഡ : ഐ.എസ്.എല്‍ ഏഴാം സീസണില്‍ നിലവിലുള്ള ചാമ്പ്യന്മാരായ എ.ടി.കെ മോഹന്ബഗാന് പോയിന്റ്് പട്ടികയില്‍ മുന്നില്‍ക്കയറി.
ഇതുവരെ മുന്നിട്ടു നിന്ന മുംബൈ സിറ്റിയെ പിന്നിലാക്കിയാണ് എ.ടി.കെ മോഹന്ബഗാന് 36 പോയിന്റുമായി മുന്നിലെത്തിയത് . 34 പോയിന്റ് കൈവശമുള്ള മുംബൈയയ്ക്ക് വീണ്ടും ഒന്നാം സ്ഥാനത്തെത്തുവാനുള്ള സാധ്യത തെളിയുന്നു ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ മുംബൈ ഇന്ന് ഏഴാം സ്ഥാനക്കാരുും മുന്‍ ചാമ്പ്യന്മാരുമായ ബെംഗഌരുവിനെ നേരിടും.
എ.ടി.കെയ്ക്കു വേണ്ടി 85ാം മിനിറ്റില്‍ ഫിജിയന്‍ ഇന്റര്‍നാഷണല്‍ റോയ് കൃഷ്ണ വിജയ ഗോള്‍ നേടിയത് ഒഴിച്ചാല്‍ കളി ആവേശത്തിലേക്ക് ഉയര്‍ന്നില്ല.
ജയിച്ചാല്‍ മുംബൈ സിറ്റിയെ പിന്നിലാക്കി പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന എ.ടി.കെ ആദ്യ പകുതിയില്‍ ഇതിനു വേണ്ട കാര്യമായ ശ്രമം നടത്തിയില്ല. മറുവശത്ത് ആദ്യപാദത്തി്ല് എ.ടി.കെയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലായിരുന്നു ജാംഷെഡ്പൂര്‍. .്എന്നാല്‍ ജാംഷെഡ്പൂര്‍ ഗോള്‍ മെഷീന് നെരിയൂസ് വാല്‍സ്കിസിനെ ബെ്ഞ്ചില് ഇരുത്തിയാണ് ആദ്യ ഇലവനെ ഇറക്കിയത് . ജാംഷെഡ്പൂരിന്റെ ആക്രമണ സാധ്യകള്‍ മങ്ങി. പ്ലേ ഓഫിലേക്കുള്ള സാധ്യത ഉയര്‍ത്താന്‍ ജാംഷെഡ്പൂരിനും ജയം വേണ്ടിയിരുന്നു
രണ്ടു ടീമുകളും നിരാശ സമ്മാനിച്ച ആദ്യപകുതി പിന്നിടുമ്പോള്‍ രണ്ടു കൂട്ടര്‍ക്കും ഓണ്‍ ് ടാര്‍ജറ്റില്‍ ഒരൊറ്റ പന്ത്് പോലും എത്തിക്കാനായില്ല.
രണ്ടാം പകുതിയില്‍ ഗ്രാന്‍ഡെയ്ക്കു പകരം നെരിയസ് വാല്‍സ്കിസ് വന്നുവെങ്കിലും കളിയില്‍ കാര്യമായ മാറ്റം ഒന്നും വന്നില്ല.
കളിയില്‍ നേരിയ മുന്‍തൂക്കം നേടിയ എ.ടി.കെ അവസാന അഞ്ച് മിനിറ്റ്് ശേഷിക്കേ ഡെഡ് ലോക്ക് തകര്‍ത്തു റോയ് കൃഷ്ണയിലൂടെ ഗോള്‍ കണ്ടെത്തി. ഡേവിഡ് വില്യമിന്റെ അസിസറ്റില് നിന്നാണ് റോയ് കൃഷണയുടെ ഇടംകാലന്‍ പ്ലേസിങ്ങ് ഗോള്‍. കളിയിലെ താരവും റോയ് കൃഷ്ണ തന്നെ
ഇതോടെ 13 ഗോളുകളോടെ റോയ് കൃഷ്ണ ഗോള്‍ഡന്‍ ബൂട്ടിനുള്ള പോരാട്ടത്തില്‍ മുന്നിലെത്തി. .
രണ്ടു ടീമുകളും ഏറെക്കുറെ ഒപ്പത്തിനൊപ്പം നിന്നു. ഓണ്‍ ടാര്‍ജറ്റില്‍ രണ്ടു ടീമുകളും രണ്ടു ഷോട്ടുകള്‍ മാത്രം . ബോള്‍ പൊസിഷനില്‍ 54 ശതമാനത്തിന്റെ നേരിയ മുന്‍തൂക്കം എ.ടി.കെ നേടിയിരുന്നു.
സൂപ്പര്‍ സണ്‍ഡേയിലെ ആദ്യ മത്സരത്തില്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഒഡീഷയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡ് പരാജയപ്പെടുത്തിയിരുന്നു. നാല് ഗോളുകളും ആദ്യ പകുതിയിലായിരുന്നു.
നോര്‍ത്ത് ഈസ്റ്റിനു വേണ്ടി ലൂയിസ് മഷാഡോ രണ്ടു ഗോളുകളും (9,24 മിനിറ്റില്‍), ഡെഷോണ്‍ ബ്രൗണ്‍ (19 മിനിറ്റില്‍) എന്നിവരും ഒഡീഷയുടെ ആശ്വാസ ഗോള്‍ ബ്രാഡെന്‍ ഇന്മാനും (45 മിനിറ്റില്‍0 വലയിലെത്തിച്ചു. ഈ ജയത്തോടെ എഫ്.സി ഗോവയെ പിന്നിലാക്കി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് 26 പോയിന്റുമായി നാലാം സ്ഥാനത്തെത്തി.