LATESTFOOTBALLSPORTS

ബെംഗഌരുവിന് അട്ടിമറി ജയം പ്ലേ ഓഫ് സാധ്യത തെളിയുന്നു

ബാംബോലിം : തോല്‍വികള്‍ അറിയാതെ മുന്നേറിക്കൊണ്ടിരുന്ന മുംബൈ സിറ്റി വീണ്ടും തോല്‍വിയുടെ കയ്പ് നുണയുന്നു. നോര്‍ത്ത് ഈസ്റ്റിനു പിന്നാലെ ബെംഗഌരു എഫ്.സിയോടും മുംബൈയ്ക്ക് തോല്‍വി.
പ്ലേ ഓഫ് സാധ്യത സജീവമാക്കിക്കൊണ്ട് മുന്‍ ചാമ്പ്യന്മാരായ ബെംഗഌരു രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് മുംബൈ സിറ്റിയെ പരാജയപ്പെടുത്തി. ബെം്ഗളുരുവിനു വേണ്ടി ബ്രസീല്‍ താരം ക്ലെയ്റ്റണ്‍ സില്‍വയും (1, 22 മിനിറ്റില്‍) ക്യാപ്റ്റന്‍ സുനില്‍ ഛെത്രിയും ( 57,94 മിനിറ്റില്‍) മുംബൈയ്ക്കു വേണ്ടി ആഡം ലെ ഫോന്ദ്രെയും ( 50.72 മിനിറ്റില്‍ ) ഗോള്‍ നേടി.
ഈ ജയത്തോടെ ബെംഗഌരു ആറാം സ്ഥാനത്തേക്ക് എത്തി. ആദ്യ പാദത്തില്‍ മുംബൈയോട് തോറ്റ ബെംഗഌരുവിന് ഇതൊരു മധുര പ്രതീകാരം കൂടിയായി.
ബെംഗ്ലുരുവും മുന്നേറിയതോടെ ആദ്യ നാല് സ്ഥാനങ്ങളിലേക്കുള്ള പോരാട്ടം മുറുകി. . ഒന്നും രണ്ടും സ്ഥാനക്കാരായ എ.ടികെയ്ക്കും ( 36), മുംബൈ സിറ്റക്കും (34) കാര്യമായ ഭീഷണി ഇല്ലെങ്കിലും മൂന്നും നാലും സ്ഥാനങ്ങളിലെത്താന്‍ വാശിയേറി
ഐ.എസ്എല്‍ ഏഴാം സീസണിലെ ഏറ്റവും വേഗതയേറിയ ഗോളുമായാണ് ബെംഗഌരു ഗോള്‍ വര്‍ഷം തുടങ്ങിയത്.
കളി തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ ബെംഗഌരു ഗോള്‍ വലയിലെത്തിച്ചു. ഉദാന്ത സിംഗ് പെനാല്‍്ട്ടി ബോക്‌സിനു വലതുഭാഗത്തു നിന്നും നല്‍കിയ ക്രോസ്് ക്ലെയ്റ്റണ്‍ സില്‍വ അനായാസം നെറ്റിലെത്തിച്ചു. (10).കിക്കോഫില്‍ നിന്നും വെറും മുന്നു ടച്ച് കൊണ്ടുതന്നെ പന്ത് വലയിലെത്തി. സുനില്‍ ഛെത്രി നീട്ടിക്കൊടുത്ത പന്ത് ഉദാന്തയിലേക്കും തടയാന്‍ എത്തിയ മുംബൈയുടെ മുര്‍ത്താഡ ഫാളിനെയും മറികടന്നു ഗോളി അമരീന്ദറിനെയും നിസഹായനാക്കിയാണ് ക്ലെയ്റ്റണ്‍ ഗോള്‍ നേടിയത്.
ആദ്യം കിട്ടിയ പ്രഹരം മുംബൈയെ തളര്‍ത്തി.
22ാം മിനിറ്റില്‍ ബെംഗഌരുവിന്റെ ് രണ്ടാം ഗോളിന്റെ വരവ് .സെറ്റ് പീസില്‍ നിന്നാണ്. ബെംഗഌരുവിന്റെ സിസ്‌കോ ഫെര്‍ണാണ്ടസ് എടുത്ത ഫ്രീ കിക്ക് ക്ലെയ്റ്റണ്‍ സില്‍വ തലകൊണ്ടു ചെത്തി പന്ത് വലയിലാക്കി (20). ഇതോടെ ക്ലെയ്റ്റണ്‍ സില്‍വയുടെ ഗോളുകളുടെ എണ്ണം ഏഴായി.
ബെംഗളുരുവിന്റെ ഇരട്ട പ്രഹരത്തോടൊപ്പം മിസ് പാസുകളും ഹ്യൂഗോ ബോമസിന്റെ അഭാവവും മുംബൈയെ വലച്ചു . മോശം പാസുകളെ തുടര്ന്നു റൗളിങ് ബോര്‍ഹസിനെ 35ാം മിനിറ്റില്‍ തന്നെ കോച്ചിനു തിരിച്ചുവിളികേണ്ടി വന്നു. ആദ്യ പകുതിയില്‍ കളിയില്‍ 65ശതമാനം മുന്‍തൂക്കം മുംബൈ നേടിയിരുന്നുവെങ്കിലും ആകെ ഒരു ഓണ്‍ ടാര്‍ജറ്റ് ഷോട്ട് മാത്രമെ മുംബൈയില്‍ നിന്നും വന്നുള്ളു. ബെംഗളുരു തൊടുത്ത നാല് ഓണ്‍ ടാര്‍ജറ്റ് ഷോട്ടില്‍ രണ്ടെണ്ണം വലയിലാക്കി.
രണ്ടാം പകുതി തുടങ്ങി 50ാം മിനിറ്റില്‍ മുംബൈ ആദ്യ ഗോള്‍ നേടി. സൈ ഗോദാര്‍ദിന്റെ കക്രോസില്‍ ആഡം ലെ ഫോന്ദ്രെ പന്ത് വലയിലെത്തിച്ചു (12). ലെ ഫോന്ദ്രയുടെ അക്കൗണ്ടില്‍ ഇതോടെ ഗോളുകളുടെ എണ്ണം പത്തായി ഉയര്‍ന്നു.
ഇതോടെ കളിയുടെ വാശിയേറി 57ാം മിനിറ്റില്‍ ബെംഗഌരു മൂന്നാം ഗോള്‍ നേടി. ബെംഗഌരു ഗോളി് ഗുര്‍പ്രീത് സിംഗ് നീട്ടക്കൊടുത്ത പന്ത് ബോ്കിസിനു മുന്നില്‍ എത്തു്‌മ്പോള്‍ പന്ത് സ്വീകരിച്ച സുനില്‍ ഛെത്രിയെ തടയാന്‍ വന്ന ഹെര്‍ണാന്‍ സന്റാനെ നിലംപതിച്ചു. ഇതോടെ സുനില്‍ ഛെത്രി മുനന്നോട്ട് കയറി വന്ന മുംബൈ ഗോളി അമരീന്ദറിനെ കബളിപ്പിച്ചു നെറ്റിലേക്ക് പാസ് ചെയ്തു . ഇതോടെ സുനില്‍ ഛെത്രിയുടെ ഈ സീസണിലെ ഗോളുകളുടെ എണ്ണം ആറായി ഉയര്‍ന്നു (31)
മത്സരം ആവേശകരമാക്കി 72ാം മിനിറ്റില്‍ ലെ ഫോന്ദ്രെയുടെ രണ്ടാം ഗോളും വന്നു.. ഇത്തവണയും സൈ ഗോദാര്‍ദ് നീട്ടിക്കൊടുത്ത പന്ത് ആഡം ലെ ഫോന്ദ്രെ അഡ്വാന്‍സ് ചെയ്തു നിന്ന ബെംഗഌരു ഗോളിയുടെ തലയ്ക്കു മുകളിലൂടെ വലയിലാക്കി (23).
ഗോള്‍ മഴ വീണ്ടും തുടര്‍ന്നു. ഇ്ഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ സുനില്‍ ഛെത്രി കൗണ്ടറിലൂടെ ബെംഗഌരുവിന്റെ നാലാം ഗോള്‍ വന്നു. എഡ്മണ്ട് നല്‍കിയ പാസില്‍ ഒറ്റയ്ക്ക് കുതിച്ച് സുനില്‍ ഛെത്രി മെഹ്താബിനെയും മന്ദര്‍റാവുവിനെയും വേഗതയില്‍ പിന്നിലാക്കി കുതിച്ച . ബോക്‌സില്‍ എത്തുന്നതിനു മുന്‍പ് തന്നെ സുനില്‍ ഛെത്രി നെറ്റിലേക്കു പന്ത് തൊടുത്തുവിട്ടു. (42)
പ്രതീക്ഷകളെല്ലാം കൈവിട്ടുകഴിഞ്ഞ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഹൈദരാബാദിനെ നേരിടും. കേരള ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിക്കേണ്ടത് ഹൈദരാബാദിനു അത്യാവശ്യം. ജയിച്ചാല്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന ഹൈദരാബാദിനു 27 പോയിന്റോടെ മൂന്നാം സ്ഥാനത്തേക്ക് കുതിക്കാം. . നാലും അഞ്ചും സ്ഥാനക്കാരായ ഗോവയ്ക്കും ഹൈദരാബാദിനും 24 പോയിന്റ് വീതവും നോര്‍ത്ത് ഈസ്റ്റിന് 26 പോയിന്റുമാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker