LATESTCRICKETSPORTS

നാല് ഗോള്‍ വാങ്ങി, ബ്ലാസ്‌റ്റേഴ്‌സ് നാണം കെട്ടു

വാസ്‌കോ : ഐ.എസ്.എല്‍ ഏഴാം സീസണില്‍ നിന്നും പുറത്തായിക്കഴിഞ്ഞ കേരള ബ്ലാസ്റ്റേഴ്‌സിനെ പോകുന്ന പോക്കില്‍ ഹൈദരാബാദും കണക്കിനു പ്രഹരിച്ചു. ഹൈദരാബാദ് എഫ്.സി, മറുപടി ഇല്ലാത്ത നാല് ഗോളുകള്‍ക്ക് കേരള ബ്ലാസ്റ്റേഴ്‌സിനെ തൂത്തുവാരി.
ഹൈദരാബാദ് ഈ തകര്‍പ്പന്‍ ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷയുമായി ു27 പോയിന്റോടെ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു . കേരള ബ്ലാസ്‌റ്റേഴ്‌സിനു മുന്നില്‍ ഇനി അവസാന സ്ഥാനക്കാരാകാതെ നാണക്കേടില്‍ നിന്നും രക്ഷപ്പെടുക എന്ന മിനിമം പരിപാടി മാത്രം .
രണ്ടാം പകുതിയില്‍ പ്രതിരോധം പാടെ മറന്നുപോയ ബ്ലാസ്‌റ്റേഴ്്‌സ് ഒന്നിനു പുറകെ ഒന്നൊന്നായി ഗോളുകള്‍ വാങ്ങിക്കൂട്ടി. രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയ നാല് ഗോളുകളും വന്നത്. ഫ്രാന്‍ സാന്‍ഡാസ രണ്ടു ഗോളും ( (58,63 മിനിറ്റില്‍ ) , അരിഡാനെ സന്റാന (86 ) ജോവോ വിക്ടര്‍ (91) എന്നിവര്‍ ഓരോ ഗോളും നേടി.
മോഹങ്ങള്‍ എല്ലാം അവസാനിച്ചു കഴി്ഞ്ഞ കേരള ബ്ലാസ്‌റ്റേഴ്‌സ്, ഹൈദരാബാദിന്റെ വഴി മുടക്കുമോ എന്നറിയാനുള്ള താല്‍പ്പര്യം മാത്രമെ അവശേഷിച്ചിരുന്നുള്ളു. . നഷ്ടപ്പെടാന്‍ കയ്യില്‍ ഒന്നും ഇല്ലാതിരുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് നാല് പ്രധാന കളിക്കാരെ മാറ്റിയാണ് കോച്ച് കിബു വിക്കൂഞ്ഞ ആദ്യ ഇലവനെ ഇറക്കിയത്. ദുര്‍ബലമായ താര നിരയുമായി ആദ്യ പകുതി ഗോള്‍ വീഴാതെ നോക്കിയത് മാത്രമാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലസ് പോയിന്റ്.
ജയം അത്യാവശ്യമായ ഹൈദരാബാദ് കളിയില്‍ തുടക്കം തന്നെ മുന്‍തൂക്കം നേടി. ഹാളിചരണ്‍, അരിഡാനെ സന്റാനെ എന്നിവര്‍ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു.
21ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോളി അല്‍ബിനോ ഗോമസിന്റെ പിഴവില്‍ നിന്നും ഗോള്‍ നേടാന്‍ ഹൈദരാബാദിനു കഴിയാതെ പോയി. 29ാം മിനിറ്റില്‍ മറെയുടെ പാസില്‍ ഹൂപ്പറിന്റെ കാര്‍പ്പെറ്റ് ഷോട്ട് ഹൈദരാബാദ് ഗോളി ലക്ഷ്്മികാന്ത് കട്ടിമണി കോര്‍ണര്‍ വഴങ്ങി രക്ഷപ്പെടുത്തി.ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ ജോയല്‍ ചിയാനിസെയുടെ പന്തില്‍ ബോക്‌സിലേക്കു കുതിച്ചെത്തിയ ഫ്രാന്‍ സാന്‍ഡാസയുടെ കാലുകളില്‍ നിന്നാണ് പന്ത് അല്‍ബിനോ പിടിച്ചെടുത്തത്
കാര്യമായ ഗോള്‍ അവസരങ്ങള്‍ ഒന്നും ഇല്ലാതെ ഗോള്‍ രഹിതമായി ആദ്യ പകുതി പൂര്‍ത്തിയാകുമ്പോള്‍ ഹൈദരാബാദിനായിരുന്നു 54 ശതമാനം മുന്‍തൂക്കം. എന്നാല്‍ ഓണ്‍ ടാര്ജറ്റില്‍ ഒരു ഷോട്ടുപോലും ഹൈദരാബാദില്‍ നിന്നും വന്നില്ല. എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ നാല് ഓണ്‍ ടാര്‍ജറ്റ് ഷോട്ടുകള്‍ കണ്ടു.
രണ്ടാം പകുതിയില്‍ ഹൈദരാബാദ് ഇതിനെല്ലാം പകരം വീട്ടി.
തുടക്കം തന്നെ ഹൈദരാബാദിനു സുവര്‍ണാവസരം. ഗോള്‍ കീപ്പര്‍ അല്‍ബിനോ സ്ഥാനം തെറ്റി നില്‍ക്കെ ജോയല്‍ ചിയാനിസെ ക്രോ്‌സ് ബാറിനു മുകളിലൂടെ അടിച്ചുകളഞ്ഞു. എന്നാല്‍ നിരാശ ഉടന തന്നെ മാറ്റി ഹൈദരാബാദ് 58ാം മിനിറ്റില്‍ ഗോള്‍ നേടി . കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധനിരക്കാരായ ബക്കാരി കോന, കോസ്്റ്റ നമുനേസും എന്നിവരുടെ പിഴവ് ഹൈദരാബാദ് ഗോളാക്കി.ഫ്രാന്‍ സാന്‍ഡാസയിലൂടെയാണ് ഗോള്‍.
ആദ്യം പന്ത് നെ്്ഞ്ചിലെടുത്ത ബക്കാരി കോന ക്ലിയര്‍ ചെയ്യാതെ തട്ടിക്കളിച്ചത് ജോയല്‍ ചിയാനിസെ പിടിച്ചെടുത്തു. എന്നാല്‍ ചിയാനിസയെ മറികടന്നു കോസ്റ്റ് പന്ത് കൈവശമാക്കിയെങ്കിലും കോസ്റ്റയും ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ചില്ല. ഓടിവന്ന ഫ്രാന്‍ സാന്‍ഡാസ വലയിലാക്കി (10).
ഈ ഞെട്ടല്‍ മാറുന്നതിനു മുന്‍പ് തന്നെ ഹൈദരാബാദ് രണ്ടാം ഗോളും ബ്ലാസ്‌റ്റേഴ്‌സിന്റെ വലയിലെക്കു തൊടുത്തുവിട്ടു. ഇത്തവണയും ബക്കാരി കോനയുടെ പ്രതിരോധ പിഴവില്‍ നിന്നും വന്നു. കോന ക്ലിയര്‍ ചെയ്യാന്‍ അമാന്തിച്ചു. കോനയുടെ പക്കല്‍ നിന്നു കുതിച്ചെത്തിയ ജോയല്‍ ചിയാനിസെ പന്തു പിടിച്ചെടുത്തു ബോക്‌സിലേക്കി. ഇതോടെ ബ്ലാ്‌സ്‌റ്റേഴ്‌സ് ഗോളി അല്‍ബിനോയ്ക്ക് തന്റെ അവസാന ശ്രമം നടത്തേണ്ടി വന്നു. ചിയാനിസെയെ കാല്‍വെച്ചു വീഴ്ത്തി. ഇതോടെ അല്‍ബിനോയ്ക്കു മഞ്ഞക്കാര്‍ഡും ഹൈദരാബാദിനു പെനാല്‍ട്ടിയും.. കിക്കെടുത്ത ഫ്രാന്‍ സാന്‍ഡാസ മനോഹര പ്ലേസിങ്ങിലൂടെ വലയിലാക്കി (20).
86ാം മിനിറ്റില്‍ അരിഡാനെ സന്റാനയും തന്റെ ഡ്യൂട്ടി നിര്‍വഹിച്ചു. ഫ്രീ കിക്കില്‍ സാന്റാന ഹെഡ്ഡറിലൂടെ വലകുലുക്കി (30).
ഇഞ്ചുറി ടൈമില്‍ ഹൈദരാബാദ് നാലാം ഗോളും നേടി. ഇത്തവണയും ഫ്രി കിക്കിനെ തുടര്ന്നാണ് ഗോള്‍. ബോക്‌സിനു തൊട്ടു മുന്നില്‍ കിട്ടിയ ഫ്രീ കിക്ക് സാന്‍ഡസയില്‍ നിന്നും സന്റാനയിലേക്ക് അരിഡാന സന്റാന ഹെഡ്ഡറിലൂടെ ബോക്‌സിലുണ്ടായിരുന്ന ഹാവോ വിക്ടറിലേക്കു നല്‍കി. മാര്‍ക്ക് ചെയ്യാതെ നിന്ന ഹാവോ വിക്ടര്‍ അനായാസം പന്ത്് വലയിലാക്കി (40).
്ബ്ലാസ്‌റ്റേവ്‌സ് കോച്ച് കിബു വിക്കൂന അവസാന മിനിറ്റുകളില്‍ . ഗാരി ഹൂപ്പര്‍, പ്രശാന്ത് , എന്നിവരെയും കോനയോടൊപ്പം മാറ്റി നോക്കിയെങ്കിലും ഒരു ആശ്വാസ ഗോള്‍ നേടാന്‍ ബ്ലാസ്‌റ്റേഴ്‌സിനു കഴിഞ്ഞില്ല.
ഹൈദരാബാദ് ഇനി എ.ടി.കെ എഫ്.സി ഗോവ ടീമുകളെയും കേരള ബ്ലാസ്റ്റേഴ്‌സ് ,ചെന്നൈയിന്‍, നോര്ത്ത് ഈസ്റ്റ് ടീമുകളെയും നേരിടും. ഈ ടീമുകളുടെ വഴി മുടക്കുക മാത്രമാണ് ഇനി കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ലക്ഷ്യം. ഒപ്പം പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായി മാറുന്ന നാണക്കേട് ഒഴിവാക്കുകയും ചെയ്യുക.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker