ബാംബോലിം : ഐ.എസ്എല്‍ ഏഴാം സീസണില്‍ നിന്നും പുറത്തായിക്കഴിഞ്ഞ മുന്‍ ചാമ്പ്യന്മാരായ ചെന്നൈയിന് പോകുന്ന പോക്കില്‍ നോര്‍ത്ത്് ഈസ്റ്റിന്റെ ഭാവിയില്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട് പോരാട്ട വീര്യം പുറത്തെടുത്ത ശേഷം ് സമനില വഴങ്ങി. . അരഡസന്‍ ഗോള്‍ വന്ന മത്സരത്തില്‍ അവസാന വിസിലിനു മിനുറ്റുകള്‍ ശേഷിക്കെയാണ് നോര്‍ത്ത്് ഈസ്റ്റിനു ആശ്വാസമായ സമനില ഗോള്‍.
ജയ പരാജയങ്ങള്‍ മാറി മറിഞ്ഞ മത്സരത്തില്‍ രണ്ടു കൂട്ടര്‍ക്കും ലഭിച്ച പെനാല്‍ട്ടികളാണ് കളിയുടെ ടേണിങ്ങ് പോയിന്റ് ആയി മാറിയത്.
കളിക്കാന്‍ ഇറങ്ങുന്നതിനു മുന്‍പ് തന്നെ കളത്തിനു പുറത്തായെങ്കിലും ചെന്നൈയിന് കളിയില്‍ ഈ നിരാശ ഒരിക്കലും പ്രകടിപ്പിച്ചില്ല. വിജയങ്ങളുമായി മടങ്ങാനുള്ള വാശി ചെന്നൈയിന് പുറത്തെടുത്തു
കേവലം രണ്ടു മത്സരങ്ങള്‍ മാത്രം ശേഷിക്കേ എട്ടാം സ്ഥാനത്തു നില്ക്കുന്ന ചെന്നൈയിനു ഈ സമനില കൊണ്ട് ഒരു ഗുണവും ലഭിക്കില്ല. എന്നാല്‍ മൂന്നു മത്സരങ്ങള്‍ ശേഷിക്കേ അഞ്ചാം സ്ഥാനത്തു നില്ക്കുന്ന നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനു തോല്‍വിയുടെ വക്കില്‍ നിന്നും ഒരു പോയിന്റ് സ്വന്തമാക്കിയ ആശ്വാസം
18 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ നോര്‍ത്ത് ഈസ്റ്റ് (27 പോയിന്റ്) ഇനി ഈസറ്റ് ബംഗാളിനെയും അവസാന മത്സരത്തില്‍ കേരള ബ്ലാസറ്റേഴ്സിനെയും നേരിടും. 19 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ചെന്നൈയിന് (19 പോയിന്റ്) ആകട്ടെ അവസാന മത്സരത്തില്‍ കേരള ബ്ലാസറ്റേഴ്സിനെ നേരിടും. പുറത്തായിക്കഴിഞ്ഞ കേരള ബ്ലാസ്റ്റേഴ്സ് ഒരു വെല്ലുവിളി ആകില്ല.
ഇതോടെ 27 പോയിന്റുമായി മൂന്നു ടീമുകളാണ് ആദ്യ നാലില്‍ ഇടംപിടിക്കാനായി ഒപ്പത്തിനപ്പം നില്‍ക്കുന്നത് മൂന്നും നാലും സ്ഥാനങ്ങളില്‍ ഹൈദരാബാദും എഫ്സി ഗോവയും . അ്്ഞ്ചാം സ്ഥാനത്ത് നോര്‍ത്ത് ഈസ്റ്റും.
ചെന്നൈയിന് തുടക്കം തന്നെ ആക്രമണോത്സുകത പുറത്തെടുത്തു. എട്ടാം മിനിറ്റില്‍ ഗോള്‍ കണ്ടെത്താനുംം ചെന്നൈയിനു കഴിഞ്ഞു. ജാക്കോബ് സില്‍വെസ്റ്റര്‍ കട്ട് ചെയ്തു നല്കിയ പാസില്‍ കാര്‍പ്പറ്റ് ഡ്രൈവിലൂടെ പന്ത് വലയിലേക്ക് നിറയൊഴിച്ചു (10 )
ഈ ഗോളിന്റെ ആഹ്ലാദം ചെന്നൈയിനു നീട്ടിക്കൊണ്ടുപോകാനായില്ല. 14ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് തിരിച്ചടിച്ചു. ലൂയിസ് മഷാഡോയുടെ ഒറ്റിയ്ക്കുള്ള കുതിപ്പില്് ഗോളിനു വഴിയൊരുങ്ങി. പെനാല്‍ട്ടി ബോക്സിനു പുറത്ത് വരെ എത്തിയ മഷാഡോയുടെ പാസ് അരയ്ക്കു താഴെ ഉയരത്തില്‍ നിന്നും മനോഹരമായ ഹെഡ്ഡറിലൂടെ ഇമ്രാന് ഖാന് വലയിലെത്തിച്ചു (11).
ഈേേ ഗാളിന്റെ മികവ് ലീഡ് ഉയര്‍ത്താന്‍ നോര്‍ത്ത് ഈസ്റ്റിനെ സഹായിച്ചു. നോര്‍ത്ത് ഈസ്റ്റിന്റെ പെനാല്‍്ട്ടി ബോക്സിനു മുന്നില്‍ വരെ എത്തിയ ചാങ്തെയുടെ പക്കല്‍ നിന്നും പന്തു കവര്‍ന്നു നീട്ടിക്കൊടുത്ത പന്ത് ചെന്നൈയിന്റെ ഗോള്‍ മുഖത്ത് വെച്ച് ഡെഷോണ്‍ ബ്രൗണ്‍ കാലില്‍ ഒതുക്കി കുതിക്കുമ്പോള്‍ ചെന്നേയിന്റെ നിരയില്‍ സിപോവിച്ചും എലി സാബിയും മാത്രം. ഇതില്‍ സിപോവിച്ചിനെ ഡ്രിബിള്‍ ചെയ്തു കുതിപ്പ് തുടര്‍ന്ന ഡെഷോണ്‍ പുറകെ വന്ന എലി സാബയ്ക്കു പിടികൊടുക്കാതെ ഗോളി വിശാല്‍ കെയ്തിനെ നിസഹായനാക്കി പന്ത് വലയിലെത്തിച്ചു (12).
രണ്ടാം പകുതിയില്‍ 50ാം മിനിറ്റില്‍ ചെന്നൈയിന് പെനാല്‍ട്ടിയിലൂടെ സമനില പിടിച്ചു.ലാലിയന്‍ സുവാല ചാങ്തയുടെ തന്ത്രപരമായ നീക്കം പെനാല്‍ട്ടിക്കു വഴിയൊരുക്കി. പെനാല്‍ട്ടി ബോക്സ് കടന്നതിനു ശേഷവും ഡ്രിബിള്‍ ചെയ്തു നിന്ന ചാങ്തെയെ അശുതോഷ് മെഹ്ത ഫൗള്‍ ചെയ്തു. ഇതോടെ പെനാല്‍ട്ടി വിധിച്ചു. കിക്കെടുത്ത മാനുവല്‍ ലാന്‍സറോട്ടി വലകുലുക്കി (22).
ചാങ്തെ തന്നെ ഒരു മിനിറ്റിനകം ഗോള്‍ നേടി ചെന്നൈയിനെ വീണ്ടും മുന്നില്‍ കടത്തി.. 52ാം മിനിറ്റില്‍ സ്വന്തം ബോക്സിനകത്തും നിന്നും കിട്ടിയ പാസുമായി കുതിച്ച ചാങ്തെ ചാട്ടുളിപോലെ കുതിച്ചു നോര്‍ത്ത് ഈസ്റ്റിന്റെ ബോക്സിനു മുന്നില്‍ 30 വാര അകലെ നിന്നും നെറ്റ് ഉന്നം പിടിച്ചു നിറയൊഴിച്ചത് തെറ്റിയില്ല പന്ത് വലയില്‍ (32).
ത്രില്‍ നിറഞ്ഞ മത്സരം നാടകീയമായാണ് ഇഞ്ചുറി ടൈമില്‍ സമനിലയിലേക്കു തിരിഞ്ഞത്. ചെന്നൈയിന് ഗോള്‍ മുഖത്തേക്കു ഉയര്‍ത്തി വിട്ട പന്ത് ക്ലിയര്‍ ചെയ്യാന്‍ സി്പ്പോവിച്ച് അമാന്തിച്ചു കുതിച്ചെത്തിയ റോച്ചര്സെലയെ ചെന്നൈയിന് ഗോളി വിശാല്‍ കെയ്ത് കൈകള്‍ കൊണ്ടു തടഞ്ഞു നിര്‍ത്തി. ഇതോടെ വിശാല്‍ കെയ്തിനു മഞ്ഞക്കാര്‍ഡും നോര്‍ത്ത്് ഈസ്്റ്റിനു അനുകൂലമായി പെനാല്‍ട്ടിയും. കിക്കെടുത്ത ലൂയിസ് മഷാഡോ ഗോളാക്കി മാറ്റി (33).
ചെന്നൈയിന്റെ രണ്ടു ഗോളുകള്‍ക്ക് പിന്നില്‍ നിറഞ്ഞു നിന്ന ലാലിയന്‍ സുവാല ചാങ്തെ കളിയിലെ താരമായി.