LATESTFOOTBALLSPORTS

മുംബൈയെ ഞെട്ടിച്ചു, ജാംഷെഡ്പൂരിനു പകരക്കാരുടെ ബൂട്ടില്‍ രണ്ട് ഗോള്‍ ജയം

വാസ്‌കോ : ഐ.എസ്.എല്‍ ഏഴാം സീസണിന്റെ നൂറാം മത്സരം പകരക്കാര്‍ക്ക് സ്വന്തം. പ്ലേ ഓഫ് ഉറപ്പാക്കിയ മുംബൈ സിറ്റിയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ജാംഷെഡ്പൂര്‍ അട്ടിമറിച്ചു.
സബ്‌സറ്റിറ്റിയൂട്ട് ആയി രണ്ടാം പകുതിയില്‍ ജാംഷെഡ്പൂരിനു വേണ്ടി കളിക്കളത്തില്‍ ഇറങ്ങിയ ബോറിസ് സിംഗും (72), ഡേവിഡ് ഗ്രാന്‍ഡെയും (92) ഗോള്‍ ഉടമകളായി.
ഈ ജയത്തോടെ 24 പോയിന്റുമായി ആറാം സ്ഥാനത്തേക്ക് ഉയര്‍ന്ന ജാംഷെഡ്പൂരിനു ഇനി അത്ഭുതങ്ങള്‍ നടന്നാല്‍ പ്ലേ ഓഫില്‍ എത്താം. രണ്ട് മത്സരങ്ങള്‍ ബാക്കിയുള്ള ഹൈദരാബാദ്, ഗോവ, നോര്‍ത്ത് ഈസ്റ്റ് ടീമുകള്‍ 27 പോയിന്റുമായി ജാംഷെഡ്പൂരിനു മുന്നിലുണ്ട് .ജാംഷെഡ്പൂര്‍ അവസാന മത്സരത്തില്‍ ബെംഗഌരുവിനെയാണ് എതിരിടുക
തുടര്‍ച്ചയായ രണ്ടാം തോല്‍വി നേരിട്ട മുംബൈ സിറ്റിക്ക് ഇതോടെ എ.ടി.കെ മോഹന്‍ബഗാനെ പിന്തള്ളി എ.എഫ്.സി ചാമ്പ്യന്‍സ് ലീഗിലേക്ക് യോഗ്യത നേടാനുള്ള മോഹങ്ങള്‍ക്ക് കടുത്ത തിരിച്ചടിയായി.
മുംബൈയ്ക്ക് ഇനി രണ്ട് മത്സരങ്ങള്‍ ബാക്കിയുണ്ട് എന്നാതാണ് ആ്ശ്വാസം. അവര്‍ ഇനി ഒഡീഷയേയും എ.ടി.കെയേയും നേരിടും
പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തിന് അടുത്തെത്താന്‍് മുംബൈയ്ക്ക് ജയം അത്യവശ്യമായിരുന്നു. എന്നാല്‍ ആദ്യ പാദത്തില്‍ ജാംഷെഡ്പൂരിനോട് ഓരോ ഗോള്‍ വീതം അടിച്ചു സമനില സമ്മതിക്കേണ്ടി മുംബൈയ്ക്ക് സീസണിന്റെ തുടക്കം കാണിച്ച ആവേശം പുറത്തെടുക്കാനായില്ല.
മുംബൈയ്ക്ക് എതിരെ ശക്തമായ പോരാട്ടം കാഴ്ചവെച്ച ജാംഷെഡ്പൂര്‍ രണ്ടാം പാദത്തിലും
മികച്ച ആക്രമണങ്ങള്‍ കാഴ്ചവെച്ചു. എന്നാല്‍ രണ്ടു ടീമുകള്‍ക്കും ആദ്യ പകുതിയില്‍ നിരാശ മാത്രമാണ് സമ്മാനിക്കാനായത്. . മുംബൈ സീസണിന്റെ തുടക്കത്തില്‍ കാഴ്ചവെച്ച വേഗതയേറിയ കളി കൈമോശം നിലയിലായതോടെ ജാംഷെഡ്പൂര്‍ അപകടകരമായ നിരവധി അവസരങ്ങള്‍ ഒരുക്കി. പക്ഷേ ജാംഷെഡ്പൂരും ഗോളടിക്കാന്‍ മടിച്ചു. ഓണ്‍ ടാര്‍ജറ്റില്‍ രണ്ടു ടീമുകള്‍ക്കും ഒരു ഷോട്ടുപോലും ആദ്യ പകുതിയില്‍ അടിക്കാനായില്ല.
രണ്ടാം പകുതിയും വിരസമായി തുടരുന്നതിനിടെയാണ് 72ാം മിനിറ്റില്‍ ഡെഡ് ലോക്ക് തുറന്നു ജാംഷെഡ്പൂര്‍ ഗോള്‍ നേടിയത് . സെറ്റ് പീസില്‍ നിന്നാണ് ഗോള്‍. മോണ്‍റോയുടെ ബൂട്ടില്‍ നിന്നും നിലം പറ്റെ വന്ന കോര്‍ണറില്‍ ഫറുഖ് ചൗധരിയുടെ ഫഌക്ക് മുംബൈയുടെ പ്രതിരോധത്തില്‍ വന്ന പിഴവ് മുതലെടുത്ത ബോറിസ് സിംഗ് തട്ടിവലയിലേക്ക് തിരിച്ചുവിട്ടു (10). ബോറിസിന്റെ ആദ്യ ഐ.എസ്.എല്‍ ഗോള്‍
ഇതോടെ മുംബൈ തിരിച്ചടിക്കാന്‍ ബെര്‍ത്തലോമ്യോ ഓഗ്ബച്ചെയേയും വിഗ്‌നേഷിനെയും കൊണ്ടുവന്നു. പക്ഷേ മുംബൈയുടെ ആക്രമണങ്ങള്‍ക്ക് ക്ലച്ച് പിടിച്ചില്ല.
അവസാന മിനിറ്റില്‍ ജാംഷെഡ്പൂര്‍ രണ്ടാം ഗോളും വലയിലെത്തിച്ചു. ഇത്തവണയും മറ്റൊരു സബ്‌സ്റ്റിറ്റിയൂട്ട് താരം ഡേവിഡ് ഗ്രാന്‍ഡെ പന്ത് വലയിലെത്തിച്ചു. 92ാം മിനിറ്റില്‍ മോണ്‍റോയ് തളികയില്‍ എന്ന പോലെ രണ്ട് മുംബൈ താരങ്ങള്‍ക്കിടയിലൂടെ നല്‍കിയ പന്ത് ഡേവിഡ് ഗ്രാന്‍ഡെ വലയുടെ ഇടത്തെ മൂലയിലേക്ക് തിരിച്ചുവിട്ടു (20).
ജാംഷെഡ്പൂരിന്റെ കളിയിലൂട നീളം നിറഞ്ഞു നിന്ന ഫറൂഖ് ചൗധരിയാണ് ഹീറോ ഓഫ് ദി മാച്ച്.
സൂപ്പര്‍ സണ്‍ഡേയില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സതേണ്‍ ഡര്‍ബിയില്‍ ചെന്നൈയിനെ നേരിടും. കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് കിബു വിക്കൂഞ്ഞ തോല്‍വികളുടെ ചുമടുമായി ടീം വിട്ടുകഴിഞ്ഞു ഇന്ന് ഇഷ്ഫാഖ് അഹമ്മദിനാണ് ് ടീമിന്റെ ചുമതല. രണ്ടു ടീമുകളും പുറത്തായ നിലയില്‍ ഈ മത്സരത്തിനു പ്രസക്തിയില്ല
അതേസമയം, നിര്‍ണായകമായ ആദ്യ മത്സസരത്തില്‍ ഗോവ, ബെംഗളുരുവിനെ നേരിടും.

Related Articles

Back to top button