ഫത്തോര്‍ഡ : ഐ.എസ്്എല്‍ ഏഴാം സീസണിലെ ആദ്യ ഗോള്‍ രഹിത സമനില സമ്മതിച്ച മുന്‍ ചാമ്പ്യന്മാരായ ബെംഗഌരു എഫ്.സിയും ഹൈദരാബാദ് എഫി.സിയും ഓരോ പോയിന്റ് വീതം പങ്കിട്ടു പിരിഞ്ഞു.
ഈ സീസണില്‍ ബെംഗളുരുവിന്റെ രണ്ടാം സമനിലയും ഹൈദരാബാദിന്റെ രണ്ടാം ക്ലീന്ഷിറ്റ് മത്സരവും ഇതോടെ കുറിക്കപ്പെട്ടു.
ഇന്ന് ബാംബോലിമിലെ സൂപ്പര്‍ സണ്‍ഡേയില്‍ കേരള ബ്ലാസ്റ്റേഴസ് തങ്ങളുടെ മുന്നാം മത്സരത്തില്‍ ചെന്നൈയിന് എഫ്സിയെ നേരിടും . രാത്രി 7.30ന് തിലക് മൈതാനത്ത് വൈകിട്ട് അഞ്ചിന് ജാംഷെഡ്പൂര്‍ എഫ്.സി, ഒഡീഷയെയും എതിരിടും. ആദ്യ മത്സരത്തില്‍ എ.ടി.കെയോട് 01നു തോല്‍്ക്കുകയും രണ്ടാം മത്സരത്തില്‍ 22നു നോര്‍ത്ത് ഈസ്റ്റുമായി സമനില പിടിക്കുകയും ചെയ്ത കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ജയം തേടിയാണ് ഇന്നിറങ്ങുക. ചെന്നൈയിന് ആദ്യ മത്സരത്തില്‍ 12നു ജാംഷെഡ്പൂരിനോട് തോറ്റിരുന്നു.
കരുത്തരായ ബെംഗഌരുവിനെ വിറപ്പിച്ചുകൊണ്ട് ആദ്യ പകുതിയില്‍ ഗോള്‍ മുഖത്ത് അരിഡാനെ സന്താനയുടെ തകര്‍പ്പന്‍ ഹെഡ്ഡര്‍ .ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിംഗി്ന്റെ പരിചയ മികവിലാണ് ഗോള്‍ ബെംഗളുരു ഗോള്‍ മുഖത്ത് നിന്നും അകന്നുപോയത്.
ഹൈദരാബാദിനെതിരെ ഐ.എസ്എല്ലില്‍ ഇതുവരെ തോറ്റിട്ടില്ലാത്ത ബെംഗഌരുവിന്റെ കഴിഞ്ഞ കാല പ്രതാപം പുതിയ പരിശീലകന്റെ കീഴില്‍ എത്തിയതോടെ ഹൈദരാബാദ് തകര്‍ക്കുമെന്നു തോന്നിച്ചെങ്കിലും പരുക്ക് ഹൈദരാബാദിനു വിലങ്ങുതടിയായി.
ആദ്യ പകുതിയുടെ വിസിലിനു മുന്‍പ് തന്നെ ജോയല്‍ ചിയാന്‍സെ, ലൂയിസ് സാസ്ത്രെ എന്നിവരെ പരുക്കുമൂലം ഹൈദരാബാദിനു പിന്‍വലിക്കേണ്ടി വന്നത് തിരിച്ചടിയായി.
ബെംഗളുരുവിന്റെ മുന്‍ നിരതാരങ്ങളെ ഹൈദരാബാദ് കൂച്ച് വിലങ്ങിട്ടു. ആകാശ് മിശ്ര , ആശിഷ് റായ, ചിങ്ലെന്‍സെന, ഒഡെ എന്നിവര്‍ കോട്ട കെട്ടിയപോലെ നിന്ന് ബെംഗളുരുവിനെ തടുത്തു. മത്സരത്തിന്റെ ഹൈലൈറ്റ്സ് ഈ നാലംഗ പ്രതിരോധകോട്ടയാണ്.
രണ്ട് പ്രമുഖ കളിക്കാരുടെ പരുക്ക് വില്ലനായതോടെ രണ്ടാം പകുതിയില്‍ ഹൈദരാബാദ് കൂടുതല്‍ പ്രതിരോധത്തിലേക്കു നീങ്ങി. മറുവശത്ത് ബെംഗഌരുവിന്റെ നീക്കങ്ങളാകട്ടെ അവസരത്തിനൊത്തുയര്‍ന്നില്ല. ഉദാന്തസിംഗ് രണ്ടാം കളിയിലും ഫോം നഷ്ടപ്പെട്ട നിലയിലായതും ബെംഗളുരുവിന് തിരിച്ചടിയായി . സുനില്‍ ഛെത്രി, എറിക് പാര്‍ത്താലു, ആശിക് കുരുണിയന്, ഡിമാസ് ഡെല്‍ഗാഡോ, ഡെഷോണ്‍ ബ്രൗണ്് എന്നീ വമ്പന്മാരെ അണിനിരത്തിയ ബെംഗഌരുവിന് ഒരിക്കല്‍ പോലും ഓണ്‍ ടാര്‍ജറ്റില്‍ പന്തെത്തിക്കാന്് കഴിഞ്ഞില്ല എന്നതാണ് ദയനീയം. പ്രതിരോധനിരക്കാര്‍ മത്സരവിധി നിര്‍ണയിച്ച മത്സരത്തില്‍ ഹൈദരാബാദിന്റെ . പ്രതിരോധനിരക്കാരന്‍ ചിങ്ലെന്‍സാന സിംഗ് കളിയിലെ താരമായി.