ബാംബോലിം : ഇടക്കാല കോച്ച് ഇഷ്ഫാഖ് അഹമ്മദിനും കേരള ബ്ലാസ്റ്റേഴ്സിനു ഇടക്കാല ആശ്വാസം സമ്മാനിക്കാനായില്ല വിജയം കേരള ബ്ലാസ്റ്റേഴ്സില്‍ നിന്നും ദുരെ, ദൂരെ.
പരമ്പരാഗത എതിരാളികളായ ചെന്നൈയിനുമായി ബ്ലാസ്റ്റേഴ്സ് ഓരോ ഗോള്‍ വീതം അടിച്ചു സമനിലയില്‍ പിരിഞ്ഞു. . ആദ്യ പാദത്തിലും ഇരുടീമുകളും ഗോളൊന്നും അടിച്ചു പരുക്കേല്പ്പിക്കാതെ സൗഹൃദം നിലനിര്‍ത്തിയിരുന്നു.
ഈ സീസണിലെ കോച്ച് കിബു വിക്കൂഞ്ഞ വഴി പിരിഞ്ഞതിനു ശേഷം ബ്ലാസ്റ്റേവ്സിന്റെ ആദ്യ മത്സരംകൂടിയായിരുന്നു ഇത്.
പുറത്തായിക്കഴിഞ്ഞ രണ്ടു ടീമുകള്‍ക്കും ഈ മത്സരഫലം കൊണ്ടു ഗുണവും ദോഷവും ഇല്ല.. 20 മത്സരങ്ങളും പൂര്‍ത്തിയാക്കിയ ചെന്നൈയിനും, ഇനി ഒരു മത്സരം ബാക്കിയുണ്ടെങ്കിലും കേരള ബ്ലാസ്റ്റേഴ്സും പ്ലേ ഓഫ് കാണാതെ പുറത്തായിക്കഴിഞ്ഞു.. മുന്‍ ചമ്പ്യന്മാരയ ചെന്നൈയിനോടൊപ്പം മറ്റൊരു മുന്‍ ചാമ്പ്യന്മാരായ ബെംഗഌരുവും സൂപ്പര്‍ സണ്‍ഡേ മത്സരം കഴിഞ്ഞതോടെ പുറത്തായി.
സൂപ്പര്‍ സണ്‍ഡേയിലെ ആദ്യ മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ബെംഗഌരുവിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍്പ്പിച്ച് എഫ്.സി ഗോവ 30 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. മൂന്നു ഗോളുകളും ആദ്യ പകുതിയിലാണ്. ഗോവയ്ക്കു വേണ്ടി ഇഗോര്‍ അന്‍ഗുലോയും (20) . റെഡിം താങും ((23), ബെംഗഌരുവിന്റെ ഏക ഗോള്‍ സുരേഷ് വാങ്ചവും (33) നെറ്റിലെത്തിച്ചു. ഈ തോല്‍വിയോടെ സുനില്‍ ഛെത്രിയുടെ ബെംഗഌരുവും ഇനി ഒരു മത്സരം ബാക്കിയുണ്ടെങ്കിലും പ്ലേ ഓഫ് കാണാതെ പുറത്തായി.
രണ്ടാം മത്സരത്തില്‍ അലകടല്‍ പോലെ ആഞ്ഞടിക്കുന്ന ചെന്നൈയിന്റെ മുന്നില്‍ പതറിയ കേരള ബ്ലാസ്റ്റേഴ്സിനെതിരെ 10ാം മിനിറ്റില്‍ ചെന്നൈയിന് ത്രോ ഇന്നില്‍ നിന്നും ഗോള്‍ നേടി. എഡ്വിന് വാന്‍സ്പോള്‍ നല്കിയ പാസില്‍ ഫാത്കുലോ ഫാത്കുലോവ് ബ്ലാസ്റ്റേഴ്സ് ഗോളി അല്‍ബിനോ ഗോമസിന്റെ കൈകള്‍ക്കും കാലുകള്്ക്കും ഇടയിലൂടെ പന്ത് വലയിലാക്കി (01) തജിക്കിസ്ഥാന്‍ താരം ഫത്കുലോയുടെ ഐ.എസ്.എല്ലിലെ ആദ്യ ഗോള്‍ ആണിത്.
29ാം മിനിറ്റില്‍ കേരള ബ്ലാസ്റ്റേഴ്സ് പെനാല്‍ട്ടിയിലൂടെ ഗോള്‍ മടക്കി. പ്രശാന്തിന്റെ ബോക്സിനകത്തേക്കു നല്കിയ ഓവര്‍ ഹെഡ് പാസ് സ്വന്തമാക്കാന്‍ ചെന്നൈയിന്റൈ ദീപക് ടാങ്കിരിയും ബ്ലാസ്റ്റേഴ്സിന്റെ ജോര്ഡന് മറെയും വായുവിലുയര്‍ന്നു. ദീപക് ടാങ്കിരിയുടെ വലംകൈയ്യില്‍ പന്ത് തട്ടിയതിനെ തുടര്‍ന്നു റഫ്റി പെനാല്‍ട്ടി അനുവദിച്ചു. കിക്കെടുത്ത ഗാരി ഹൂപ്പര്‍ ചെന്നൈയിന് ഗോളി വിശാല്‍ കെയ്തിനെ കബളിപ്പിച്ചു അനായാസം നെറ്റിലേക്കു പ്ലേസ് ചെയ്തു. (11).
രണ്ടാം പകുതിയില്‍ ചെന്നൈയിന് നിറം മങ്ങിയ നിലയിലായി. കേരള ബ്ലാസ്റ്റേഴ്സിനു കിട്ടിയ അവസരങ്ങള്‍ ചെന്നൈയിന് ഗോളി വിശാല്‍ കെയ്ത് മനോഹരമായ സേവുകളിലൂടെ തടഞ്ഞു
രണ്ടാം പകുതിയുടെ അവസാനഘട്ടത്തില്‍ ബോസ്നിയന്‍ താരം സിപ്പോവിച്ച് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടു പുറത്തായി. ഇതോടെ 80 ാം മിനിറ്റില്‍ ചെന്നൈയിന് പത്തുപേരായി ചുരുങ്ങി. ഇതോടെ കേരള ബ്ലാസ്റ്റേഴ്സിനു വിജയ പ്രതീക്ഷ ഉയര്‍ന്നു. . എന്നാല്‍ ഈ അനുകൂല സാഹചര്യം മുതലാക്കാന്‍ ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞില്ല.
കേരള ബ്ലാസ്റ്റേഴ്സ് വ്യാഴാഴ്ച അവസാന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനെ നേരിടും. നോര്‍ത്ത് ഈസ്റ്റിനു ഇത് ജീവന്മരണ പോരാട്ടമാകും. 20 മത്സരങ്ങളും പൂര്‍ത്തിയാക്കിയ ചെന്നൈയിന് 11ാമത്തെ സമനിലയുമായാണ് എട്ടാം സ്ഥാനവുമായി പുറത്തായത്.എട്ടാം സമനില വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് 1ആകട്ടെ 0ാം സ്ഥാനത്ത് തന്നെ തുടര്‍ന്നു. ഇതിനകം 34 ഗോളുകള്‍ വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണില്‍ ഏറ്റവും അധികം ഗോള്‍ വഴങ്ങിക്കഴിഞ്ഞു.