LATESTCRICKETSPORTS

ഐ.എസ്.എല്‍ ലീഗ് ഷീല്‍ഡ് മുംബൈ സിറ്റി എഫ്.സി ക്ക്

ബാംബോലിം : നിലവിലെ ചാമ്പ്യന്മാരായ എ.ടി.കെ മോഹന്‍ ബഗാനെ ഏക പക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് കീഴടക്കി മുംബൈ സിറ്റി എഫ്.സി ഐ.എസ്എല്‍ ഏഴാം സീസണിലെ ലീഗ് ഷീല്‍ഡ് സ്വന്തമാക്കി. 20 മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍ മുംബൈ സിറ്റിക്കും എ.ടി.കെയ്ക്കും 40 പോയിന്റ് വീതം. രണ്ടു ടീമുകളും
12 ജയം, നാല് സമനില, നാല് തോല്‍വി എന്ന നിലയിലും ഒപ്പം പിടിച്ചു. എന്നാല്‍ മുംബൈ 35 ഗോള്‍ അടിച്ചു വഴങ്ങിയത് 18 ഗോള്‍ മാത്രം. എ.ടി.കെ 28 ഗോള്‍ അടിച്ചു 15 ഗോള്‍ വഴങ്ങി.
ലീഗ് റൗണ്ടിലെ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്തിനോടൊപ്പം എ.എഫ്.സി ചാമ്പ്യന്‍സ് ലീഗിലേക്കുള്ള ചീട്ടും മുംബൈ സമ്പാദിച്ചു. മുംബൈയുടെ ഒന്‍പതാമത്തെ ക്ലീന്‍ ഷീറ്റ് മത്സരം കുടി ആയി മാറി. ഐ.എസ്.എല്‍ ലീഗ് റൗണ്ടിലെ മുംബൈയുടെ ഏറ്റവും മികച്ച പ്രകടനവും ഇത്തവണ കുറിച്ചു.. രണ്ടാം തവണയാണ് മുംബൈ ഐ.എസ്.എല്ലിലെ ടേബിള്‍ ടോപ്പേഴ്‌സ് ആയി മാറുന്നത്.
110 മത്സരങ്ങള്‍ കഴിഞ്ഞതോടെ സെമി ഫൈനല്‍ പ്ലേ ഓഫ് റൗണ്ടും തെളിഞ്ഞു. ആദ്യ സ്ഥാനക്കാരായ മുംബൈ സിറ്റി എഫ്.സി മാര്‍ച്ച് അഞ്ചിന് നാലാം സ്ഥാനക്കാരായ എഫ്.സി ഗോവയേയും , രണ്ടാം സ്ഥാനക്കാരായ എ.ടി.കെ മോഹന്‍ ബഗാന്‍ , മാര്‍ച്ച് ആറിന് മൂന്നാം സ്ഥാനക്കാരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനേയും നേരിടും. രണ്ടാം പാദ മത്സരങ്ങള്‍ യഥാക്രമം മാര്‍ച്ച് എട്ടിനും ഒന്‍പതിനും ഫൈനല്‍ മാര്‍ച്ച് 13നു ഫത്തോര്‍ഡയിലും നടക്കും.
സൂപ്പര്‍ സണ്‍ഡേയിലെ ആദ്യ മത്സരത്തില്‍ ഹൈദരാബാദിനെ ഗോള്‍ രഹിത സമനിലയില്‍ തളച്ച ഗോവ നാലാം സ്ഥാനം സമ്പാദിച്ചു. ലീഗ് റൗണ്ടിലെ അവസാന മത്സരത്തിനിറങ്ങുമ്പോള്‍
കൊല്‍ക്കത്ത ടീമിന് ലീഗ് ഷീല്‍ഡ് നേടാന്‍ കേവലം സമനില മാത്രം മതിയായിരുന്നു എമന്നാല്‍ മുംബൈയ്ക്ക ജയം അല്ലാതെ മറ്റൊന്നും മുന്നിലുണ്ടായിരുന്നില്ല.
മുംബൈ മുന്നു മാറ്റങ്ങളുമായും എ.ടി.കെ രണ്ടു മാറ്റങ്ങളുമായും ആദ്യ ഇലവനെ അണി നിരത്തി.
കഴിഞ്ഞ മത്സരത്തില്‍ ഒഡീഷയെ അരഡസന്‍ ഗോളുകള്‍ക്ക് തോല്‍പ്പിച്ച ആവേശവുമായി വന്ന മുംബൈ സിറ്റി തുടക്കം തന്നെ ആക്രണം തുടങ്ങി. ഏഴാം മിനിറ്റില്‍ മുംബൈ ഗോള്‍ നേടി. അഹമ്മദ് ജാഹു 40 വാര അകലെ നിന്ന് എടുത്ത ഫ്രീ കിക്ക് ബോക്‌സിന്റെ വലത്തെ മൂലയില്‍ നിന്നും ഹെഡ്ഡറിലൂടെ മുര്‍ത്താഡ ഫാള്‍ വലയുടെ ഇടത്തെ മൂലയിലേക്കു തിരി്ച്ചു വിട്ടു. (10).
കൂനിന്മേല്‍ കുരുവെന്ന പോലെ എ.ടികെയുടെ പ്രധാന പ്രതിരോധനിരതാരം സന്ദേശ് ജിങ്കന് പരുക്കുമൂലം 17ാം മിനിറ്റില്‍ പുറത്തുപോകേണ്ടി വന്നു. തൊട്ടുപിന്നാലെ മുംബൈ രണ്ടാം ഗോളും നേടിക്കൊണ്ട് ആദ്യ പകുതി പൂര്‍ണമായും തങ്ങളുടേതാക്കി. 39ാം മിനിറ്റില്‍ ഹെര്‍ണാന്‍ സന്റാന എടുത്ത ഫ്രീ കിക്ക് ക്രോസ്ബാറില്‍ ഇടിച്ചു തെറിച്ചു. ഓടിയെത്തിയ ഓഗ്ബച്ചേ ഹെഡ്ഡറിലൂടെ വലയിലേക്ക് തിരിച്ചയച്ചു. സന്റാനയുടെ കിക്ക് വരുമ്പോള്‍ ചാടി ഉയര്‍്ന്ന എ.ടി.കെ ഗോളി അരിന്ദം ഭട്ടാചാര്യ കുത്തിയകറ്റാനുള്ള ശ്രമത്തില്‍ പരാജയപ്പെട്ടും താഴെ വീണു. ക്രോസ് ബാറില്‍ തട്ടി റീബൗണ്ടായ പന്ത് ഓഗ്ബച്ചേ ് റാഞ്ചിയെടുത്തു വലയിലേക്ക് തിരിച്ചുവിട്ടു (20).
ഓഗ്ബച്ചേയുടെ ഈ സീസണിലെ എട്ടാം ഗോളും ഐ.എസ്എല്ലില്‍ ഈ നൈജീരയന്‍ താരത്തിന്റെ 35ാം ഗോളും രേഖപ്പെടുത്തി. ആദ്യ പകുതിയില്‍ മുംബൈ നേടുന്ന 20ാം ഗോളും.
രണ്ടാം പകുതിയില്‍ എ.ടി.കെ തിരിയെയും ലെനി റോഡ്രിഗസിനെയും മാറ്റി എഡു ഗാര്‍ഷ്യയേയും സലാം സിംഗിനെയും കൊണ്ടുവന്നു. രണ്ടാം പകുതിയില്‍ ഗോളടിക്കുന്നതില്‍ മിടുക്ക് കാട്ടുന്ന എ.ടി.കെ പതിവ് പോലെ കളിയുടെ നിയന്ത്രണം പിടിച്ചെടുത്തു. മുംബൈ ലീഡ് നിലനിര്‍ത്താന്‍ പ്രതിരോധം ശക്തമാക്കിയതോടെ കളി മുംബൈയുടെ ഹാഫിലേക്ക് ഒതുങ്ങി. . മുര്‍ത്താഡ ഫാളിനും ഗോള്‍ കീപ്പര്‍ അമരീന്ദര്‍ സിംഗിനും ഇതോടെ നന്നായി അധ്വാനിക്കേണ്ടി വന്നു. ഇഞ്ചോട് ഇഞ്ച് പൊരുതി നിന്ന മുംബൈ ഇതില്‍ വിജയിച്ചു. ഒരു ഗോള്‍ നേടുകയും മുംബൈയുടെ പ്രതിരോധനിരയുടെ നട്ടെല്ലും ആയി മാറിയ മുര്‍ത്താഡ ഫാള്‍ കളിയിലെ താരമായി

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker