LATESTFOOTBALLSPORTS

കേരള ബ്ലാസ്റ്റേഴ്‌സിനു ആദ്യജയം അകലെ, ചെന്നൈയിനുമായി ഗോള്‍ രഹിത സമനില

ബാംബോലിന്‍: ആദ്യ മത്സരത്തില്‍ തോല്‍വി, രണ്ടാം മത്സരത്തില്‍ സമനില, മുന്നാം മത്സരത്തിലും സമനില. കേരള ബ്ലാസ്‌റ്റേഴ്‌സിനു ഐ.എസ്ഏ.എല്‍ ഏഴാം സീസണില്‍ ആദ്യ ജയം വീണ്ടും അകലെ.
പരമ്പരാഗത എതിരാളികളായ ചെന്നൈയിനും കേരള ബ്ലാസ്റ്റേഴ്‌സും ഗോളുകള്‍ ഒന്നും അടിക്കാതെ കൈകൊടുത്തു പിരിഞ്ഞു. ഇത്തവണ സമനില വന്നെത്തിയത് കേരളത്തിനു ഒരുകണക്കിനു ആശ്വാസമായി. കേരള ബ്ലാസ്റ്റേഴ്‌സിനെ പെനാല്‍ട്ടി ഗോളില്‍ നിന്നും രക്ഷിച്ച ഗോള്‍ കീപ്പര്‍ അല്‍ബിനോ ഗോമസ് കളിയിലെ താരമായി.
മൂന്നു മാറ്റങ്ങളുമായാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങിയത്. ആദ്യമായി ഐ.എസ്.എല്ലില്‍ വെളുത്ത ജാഴ്‌സിയുമായി ഇറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ലാലിയന്‍സുവാല ചാങ്‌തെ,അനിരുദ്ധ് താപ്പ എന്നിവര്‍ തുടരെ വെള്ളം കുടിപ്പിച്ചു . ഇതിനു പിന്നാലെ ബ്ലാസ്റ്റേഴ്‌സ് ഗോളി ആല്‍ബിനോ ഗോമസ് തുടരെ മുന്നു പിഴവുകള്‍ വരുത്തി. ഗോമസിന്റെ കൈകള്‍ക്കിടയിലൂടെ പന്ത് പാഞ്ഞുപോയെങ്കിലും ഗോള്‍ വലയില്‍ കയറാതെ ലക്ഷ്യം തെറ്റിയതോടെ അപകടം ഒഴിവായി 17ാം മിനിറ്റില്‍ ബോക്‌സിനകത്ത് പന്ത് ക്ലിയര്‍ ചെയ്യാതിരുന്ന ഗോമസിനെ രണ്ട് ചെന്നൈയിന്‍ താരങ്ങള്‍ വളഞ്ഞുപിടിച്ചു. ഓടിവന്ന ബക്കാരി കോനയാണ് രക്ഷിച്ചത്. 23ാം മിനിറ്റില്‍ അല്‍ബിനോയുടെ കയ്യില്‍ നി്ന്നും പന്ത് വഴുതിയെങ്കിലും രണ്ടാം ശ്രമത്തില്‍ ചാടി വീണു കരങ്ങളില്‍ ഒതുക്കി.
ആദ്യ പകുതിയിലെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ നിരാശ 31ാം മിനിറ്റില്‍ കിട്ടിയ കോര്‍ണറിനെ തുടര്‍ന്നു കേരള ബ്ലാസ്‌റ്റേഴ്‌സിനു കിട്ടേണ്ട പെനാല്‍ട്ടി റഫ്‌റി ശ്രദ്ധിക്കാതെ പോയതാണ്. ്. ബോക്‌സിനകത്ത് വെച്ച് പന്ത് ക്ലിയര്‍ ചെയ്യുന്നതിനിനിടെ ചെന്നൈയിന്റെ ക്രിവെല്ലാറോയുടെ കയ്യില്‍ പന്ത് തട്ടിയേങ്കിലും റഫ്‌റിയുടെ കൊടി ഉയര്‍ന്നില്ല.
രണ്ടാം പകുതിയില്‍ അല്‍ബിനോ ഗോമസ് തന്റെ ദിനമായി മാറ്റി. 68ാം മിനിറ്റില്‍ പെനാല്‍്ട്ടി ബോക്‌സിനു മുന്നില്‍ കിട്ടിയ ചെന്നൈയിന്റെ ഫത്കുലോയുടെ ഫ്രീ കിക്ക് ബ്ലാസ്റ്റേഴ്‌സ് അല്‍ബിനോ കുത്തിയകറ്റി..
ഇതിനു പിന്നാലെയാണ് അല്‍ബിനോയെ കളിയിലെ താരമാക്കിയ സേവ് വരുന്നത്. 74ാം മിനിറ്റില്‍ ചെന്നൈയിന്റെ ക്യാപ്റ്റന്‍ റഫയേല്‍ ക്രിവിലേറോയെ കേരള ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റന്‍ സിഡോ ഫൗള്‍ചെയ്തിട്ടു. തുടര്‍ന്നു സിഡോയ്ക്ക് മഞ്ഞക്കാര്‍ഡും ചെന്നൈയിന് പെനാല്‍ട്ടിയും.
ആദ്യ പകുതിയിലെ അബദ്ധങ്ങള്‍ക്ക് പരിഹാരം നടത്തിയ അല്‍ബിനോ, സ്ലോവാക്യന്‍ ജാക്കൂബ് സില്‍വെസ്റ്റര്‍ എടുത്ത പെനാല്‍്ട്ടി കുത്തിയകറ്റി രക്ഷകനായി. കളിയുടെ അവസാന മിനുറ്റുകളിലേക്ക് അടുക്കുമ്പോള്‍ കേരള ബ്ലാസ്റ്റേഴ്‌സ്് ക്യാപ്റ്റന്‍ സിഡോയ്ക്ക് പരുക്കറ്റു പുറത്ത് പോകേണ്ടി വന്നു. പകരം കളിക്കാരനെ കൊണ്ടുവരാനാകാതെ 10 പേരുമായി കളിക്കേണ്ടി വ്ന്നത് അല്‍പ്പം ആശങ്ക ഉണ്ടാക്കി.
സൂപ്പര്‍ സണ്‍ഡേ സമനിലകളുടെ ദിനമായി. നേരത്തെ തിലക് മൈതാനിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ജാംഷെഡ്പൂര്‍ എഫ്‌സിയും ഒഡീഷ എഫ്.സിയും രണ്ട് ഗോള്‍ വീതം അടിച്ചു സമനിലയില്‍ പിരിഞ്ഞിരുന്നു ആദ്യ പകുതിയില്‍ 12, 27 മിനിറ്റുകളില്‍ വാല്‍ക്കിസ് നേടിയ ഗോളില്‍ ജാംഷെഡ്പൂര്‍ 20നു മുന്നിട്ടു നിന്നു. .നാടകീയമായ മത്സരത്തില്‍ ജാംഷെഡ്പൂരിന്റെ മലയാളി ഗോള്‍ കീപ്പര്‍ ടി.പി രഹ്‌നേഷ് രണ്ടാം പകുതിയില്‍ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായതാണ് മത്സരത്തിന്റെ ഗതി മാറ്റി മറിച്ചത്. ബ്രസീലുകാരന്‍ ഡീഗോ മൗറീഷ്യോയുടെ ഇരട്ട ഗോളുകളാണ് ഒഡീഷയ്ക്ക് സമനില സമ്മാനിച്ചത്. 77ാം മിനിറ്റില്‍ മൗറീഷ്യോയുടെ ആദ്യഗോളില്‍ പ്രതീക്ഷ ഉയര്‍ത്തിയ ഒഡീഷ, ഇഞ്ചുറി ടൈമിലെ 96ാം മിനിറ്റില്‍ മൗറീഷ്യോയുടെ രണ്ടാമത്തെ തകര്‍പ്പന്‍ ഗോളില്‍ സമനില പിടിച്ചുവാങ്ങി.(22). . മൗറീഷ്യോയാണ് കളിയിലെ താരവും.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker