ഡെറാഡൂണ്‍: പരിക്കേറ്റ സ്ത്രീയെ സ്ട്രച്ചറില്‍ ചുമന്ന് 40 കിലോമീറ്ററോളം കാല്‍നടയായി സഞ്ചരിച്ച് ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് സേനാംഗങ്ങള്‍.
ഉത്തരാഖണ്ഡിലെ ഉള്‍ഗ്രാമമായ ലാപ്സയില്നിന്നാണ് പരിക്കേറ്റ സ്ത്രീയെയും കൊണ്ട് പിത്തോറഗഢിലെ മുന്സ്യാരിയിലേക്ക് ഇവര്‍ നടന്നത്. 15 മണിക്കൂറാണ് ഇതിനു വേണ്ടിവന്നത്. മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകളിലൂടെയും വെള്ളം കവിഞ്ഞ തോടുകളും കടന്നാണ് ഇവര്‍ പുറത്തെത്തിയത്.
സ്ത്രീക്ക് വൈദ്യസഹായം ലഭ്യമാക്കിയതായും ആരോഗ്യനില മെച്ചപ്പെട്ടതായും ഐ.ടി.ബി.പി. വൃത്തങ്ങള്‍ അറിയിച്ചു. ഐ.ടി.ബി.പിയുടെ 14ാം ബറ്റാലിയനിലെ ജവാന്മാരാണ് സ്ത്രീയ്ക്ക് രക്ഷകരായത്.