BUSINESSMARKET

ഐടിസിയുടെ കേക്കും ഇതാ എത്തിയിരിക്കുന്നു, സണ്‍ഫീസ്റ്റ് കേക്കര്‍

കൊച്ചി: ജനപ്രിയ ബിസ്‌കറ്റ് ബ്രാന്‍ഡായ ഐടിസി സണ്‍ഫീസ്റ്റ് അതിന്റെ കേക്ക് വിഭാഗത്തിലെ സാന്നിധ്യം വിപുലമാക്കി പുതിയ ഉല്‍പ്പന്നമായ സണ്‍ഫീസ്റ്റ് കേക്കര്‍ വിപണിയിലിറക്കി. താങ്ങാവുന്ന വിലയില്‍ പ്രീമിയം ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നതിന്റെ തുടര്‍ച്ചയായുള്ള ഉല്‍പ്പന്നനിര വികസനത്തിന്റെ ഭാഗയമായാണ് ഉപഭോക്താക്കളുടെ ആവശ്യവും ആസ്വാദനവും ഒരുപോലെ കണക്കിലെടുത്തുള്ള പുതിയ ഉല്‍പ്പന്ന അവതരണം. സണ്‍ഫീസ്റ്റ് കേക്കറിനു കീഴില്‍ മുന്നു തരം കേക്കുകളാണ് വിപണിയിലെത്തിയിട്ടുള്ളത്. ഉപഭോക്താക്കള്‍ക്ക് മുന്‍പരിചയമില്ലാത്ത നവീന രുചിയിലുള്ള ട്രിനിറ്റിയ്ക്ക് മൂന്ന് തട്ടുണ്ട്. ചോക്കോ നിറഞ്ഞ അടിത്തട്ടും ചോക്കോ ക്രീമിന്റെ മിഡ്ല്‍ ഫില്ലിംഗും ചോക്കോ തുള്ളികള്‍ ഒഴുകുന്ന ഡ്രിസ് ല്‍ ടോപ്പുമാണ് ട്രിനിറ്റിയുടെ മൂന്ന് തട്ടുകള്‍. സ്വിസ്സ് റോള്‍ എന്ന രണ്ടാമന് അപ്പോള്‍ ചുട്ടെടുത്ത ബേക്കറി ഉല്‍പ്പന്നങ്ങളുടെ പുതുമ പകരുന്ന ചോക്കോ ഡ്രിസ് ല്‍ അലങ്കാരമുണ്ട്. ലെയര്‍ കേക്ക്‌സ് എന്ന മൂന്നാമത് വിഭാഗത്തില്‍ ചോക്കോ, ബട്ടര്‍സ്‌കോച്ച് എന്നീ രണ്ട് വകഭേദങ്ങളുമുണ്ട്.
2500 കോടി രൂപയിലേറെ വാര്‍ഷിക വലിപ്പമുള്ള കേക്ക് വിഭാഗത്തിലേയ്ക്ക് സണ്‍ഫീസ്റ്റ് കേക്ക്‌സുമായി 2018ലാണ് സണ്‍ഫീസ്റ്റ് എത്തിയത്. ലെയേഡ് കേക്ക്‌സ് വിഭാഗത്തിലെ കുതിപ്പിന് നേതൃത്വം നല്‍കിക്കൊണ്ട് രണ്ടു വര്‍ഷത്തിനകം 22% വിപണി പിടിച്ച സണ്‍ഫീസ്റ്റ് പുതിയ ഉല്‍പ്പന്നത്തിന്റെ വരവോടെ ഈ വിഭാഗത്തിലെ വികസനത്തിന് അടിവരയിടുകയാണ്.
ഇന്ത്യയിലെ കേക്ക് വിപണി മികച്ച രീതിയില്‍ വളരുകയാണെന്ന് സണ്‍ഫീസ്റ്റ് കേക്കറിന്റെ വിപണി പ്രവേശനത്തോടനുബന്ധിച്ച് സംസാരിച്ച ഐടിസി ഫുഡ്‌സ് ഡിവിഷന്‍ ബിസ്‌കറ്റ്‌സ് ആന്‍ഡ് കേക്ക്‌സ് ക്ലസ്റ്റര്‍ സിഒഒ അലി ഹാരിസ് ഷെരെ പറഞ്ഞു. കേക്ക് വിഭാഗം വളരെ വലുതാണെന്നത് കണക്കിലെടുക്കുമ്പോള്‍ ബിസ്‌ക്കറ്റ് വിഭാഗത്തിലെ ഞങ്ങളുടെ അനുഭവസമ്പത്തുവെച്ചു നോക്കുമ്പോള്‍ ഇതാണ് വികസനത്തിന് പറ്റിയ സമയം. ആളുകള്‍ കേക്ക് എങ്ങനെ കാണുന്നു എന്നതിനെ പുനര്‍നിര്‍വചിച്ച് ഈ വിഭാഗത്തില്‍ വളരാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ഫ്രഷ് ബേക്കറി കേക്കുകള്‍ക്കും പാക്കേജ്ഡ് കേക്കുകള്‍ക്കുമിടയ്ക്കുള്ള വിടവ് എങ്ങനെ ആസ്വാദ്യകരമാക്കാമെന്നാണ് ശ്രമം. ദേശീയതലത്തില്‍ ഏറെ വിശ്വസ്തതയുള്ള ബ്രാന്‍ഡ് എന്ന നിലയില്‍ സണ്‍ഫീസ്റ്റ് കേക്കറിലൂടെ രാജ്യമെങ്ങുമുള്ള വീടുകളില്‍ സന്തോഷം പകരാനാകുമെന്നാണ് പ്രതീക്ഷ, അദ്ദേഹം പറഞ്ഞു.
എല്ലാ വിഭാഗങ്ങളിലും പെട്ട ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാനായി വിവിധ അളവുകളിലും വിലകളിലുമാണ് സണ്‍ഫീസ്റ്റ് കേക്കര്‍ എത്തിയിട്ടുള്ളത്. ട്രിനിറ്റി 28 ഗ്രാം, സ്വിസ്സ് റോള്‍ 29 ഗ്രാം പാക്കുകള്‍ക്ക് 10 രൂപയും ലേയര്‍ കേക്കുകള്‍ക്ക് 5 രൂപയും 10 രൂപയുമാണ് വില്‍പ്പനവില. നവംബറില്‍ത്തന്നെ രാജ്യമെങ്ങും സണ്‍ഫീസ്റ്റ് കേക്കര്‍ ലഭ്യമാകും.

Related Articles

Back to top button