മലപ്പുറം: മതേതര കേരളത്തെ വര്‍ഗീയമായി വിഭജിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമായാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ, പിഡിപി തുടങ്ങിയ കക്ഷികളെ വോട്ടിനു വേണ്ടി തരാതരം ഉപയോഗിക്കുകയാണ് സിപിഎം ചെയ്തത്. ഇപ്പോഴും നിരവധി പഞ്ചായത്തുകളില്‍ ഈ കക്ഷികളോടൊപ്പം ഇടതുമുന്നണി ഭരണം പങ്കിടുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് യുഡിഎഫിനെതിരെ പ്രതികരിക്കാനുള്ള യാതൊരു ധാര്‍മിക അവകാശവുമില്ലെന്നും മജീദ് പറഞ്ഞു.