BREAKINGLOCAL NEWS

IWC ഗോള്‍ഡന്‍ മാന്നാര്‍ ശുദ്ധജലവിതരണ യൂണിറ്റ് സംഭാവന ചെയ്തു.

മാന്നാര്‍: ഇന്നര്‍ വീല്‍ ക്ലബ്ബ് ഓഫ് ഗോള്‍ഡന്‍ മാന്നാറിന്റെ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാന്നാര്‍ നായര്‍ സമാജം ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിന് ‘വാട്ടര്‍ ഫില്‍ട്ടര്‍ ആന്‍ഡ് ഹീറ്റര്‍ യൂണിറ്റ് ‘ സംഭാവന ചെയ്തു. സാംക്രമിക രോഗങ്ങള്‍ പടരാതിരിക്കുന്നതിന് ചൂടുവെള്ളവും ശുദ്ധീകരിച്ച വെള്ളവും മാത്രം കുടിക്കുവാന്‍ വിദ്യാര്‍ത്ഥികളെ സജ്ജമാക്കുന്ന കുടിവെള്ള വിതരണ യൂണിറ്റിന്റെ ഉദ്ഘാടനം ഇന്നര്‍ വീല്‍ ഡിസ്ട്രിക്ട് 321 ന്റെ ചെയര്‍മാന്‍ ഡോ. സ്വര്‍ണ്ണലത അരുണാചലം നിര്‍വ്വഹിച്ചു. സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനികളുടെ വള്ളപ്പാട്ടിന്റെ അകമ്പടിയോടെ നടന്ന ചടങ്ങിന് ഗോള്‍ഡന്‍ മാന്നാറിന്റെ പ്രസിഡണ്ട് പ്രൊഫ. ഡോ. ബീന എം.കെ സ്വാഗതവും അസിസ്റ്റന്റ് സ്റ്റുഡന്റ് പോലീസ് ഓഫീസര്‍ സരിത ഭാസ്‌ക്കര്‍ നന്ദിയും പറഞ്ഞു. ക്ലബിനുവേണ്ടി പദ്ധതി സ്‌പോണ്‍സര്‍ ചെയ്ത പ്രൊഫ. ഡോ. പ്രകാശ് കൈമള്‍, സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍. മനോജ്, അദ്ധ്യാപകരായ .രാജീവ്, പ്രീത, . സുനില്‍, ഗോള്‍ഡന്‍ മാന്നാറിന്റെ സെക്രട്ടറി രശ്മി ശ്രീകുമാര്‍, , ട്രഷറര്‍ സ്മിത രാജ്, ഐ.എസ്. ഒ. ബിന്ദു മേനോന്‍, എഡിറ്റര്‍ അപര്‍ണ്ണ ദേവ്, വൈസ് പ്രസിഡണ്ട് ശ്രീകല എ. എം , എക്‌സിക്യൂട്ടിവ് അംഗങ്ങളായ അനിത. വി, അര്‍ച്ചന. ടി.ജി, വിജയലക്ഷ്മി എന്നിവരും ക്ലബിലെ മറ്റഗംങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button