മാന്നാര്‍: ഇന്നര്‍ വീല്‍ ക്ലബ്ബ് ഓഫ് ഗോള്‍ഡന്‍ മാന്നാറിന്റെ സ്ഥാപകദിനാഘോഷം മാന്നാര്‍ റോട്ടറി ഭവനില്‍ വച്ച് ഡിസ്ട്രിക്ട് ചെയര്‍മാന്‍ ഡോ. സ്വര്‍ണ്ണലത അരുണാചലം ഉദ്ഘാടനം ചെയ്തു. വൃക്കരോഗ ബാധിതയായ മറിയം ഫാത്തിമയുടെ ചികിത്സക്കായി സംഭാവന നല്‍കിക്കൊണ്ടാണ് സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിദ്ധ്യമായി മാറിക്കഴിഞ്ഞ ക്ലബ്ബിന്റെ ഒന്നാം വാര്‍ഷികം സംഘടിപ്പിച്ചത്.ഗോള്‍ഡന്‍ മാന്നാറിന്റെ പ്രസിഡണ്ട് പ്രൊഫ. ഡോ. ബീന എം.കെ യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് ഐ. എസ്. ഒ. ബിന്ദു മേനോന്‍ ആണ് ക്ലബിന്റെ പേരില്‍ സംഭാവന നല്‍കിയത്. ഇതോടനുബന്ധിച്ച് നായര്‍ സമാജം ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ശുദ്ധ ജലവിതരണയൂണിറ്റും സമര്‍പ്പിച്ചു . ക്ലബ്ബുപ്രവര്‍ത്തനങ്ങളെ സംബന്ധിച്ച ചെയര്‍മാന്റെ വാര്‍ഷികപരിശോധനാ സന്ദര്‍ശനവും ഇതിനോടൊപ്പം നടന്നു. ചടങ്ങില്‍ സെക്രട്ടറി രശ്മി ശ്രീകുമാര്‍, ട്രഷറര്‍ സ്മിത രാജ്, എഡിറ്റര്‍ അപര്‍ണ്ണ ദേവ് എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും വൈസ് പ്രസിഡണ്ട് ശ്രീകല എ.എം. നന്ദി പറയുകയും ചെയ്തു. ചടങ്ങില്‍ IWC ചെങ്ങന്നൂര്‍ പാസ്റ്റ് സി.ജി. ആര്‍. ഡോ. മായ നായര്‍, റോട്ടറി ക്ലബ്ബ് പാസ്റ്റ് അസിസ്റ്റന്റ് ഗവര്‍ണ്ണര്‍ പ്രൊഫ. ഡോ. പ്രകാശ് കൈമള്‍, മാന്നാര്‍ ഗ്രാമ പഞ്ചായത്ത് 18-ാം വാര്‍ഡ് അംഗം ശ്രീമതി. പുഷ്പലത എന്നിവര്‍ പങ്കെടുത്തു.
111 Less than a minute