KERALALATESTLOCAL NEWSPOLITICS

കുട്ടനാട്ടില്‍ ജേക്കബ് എബ്രഹാം യുഡിഎഫ് സ്ഥാനാര്‍ത്ഥി

കുട്ടനാട്ടില്‍ ജോസഫ് ഗ്രൂപ്പിലെ ജേക്കബ് എബ്രഹാം സ്ഥാനാര്‍ത്ഥിയാകും. കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് നല്‍കാന്‍ ഇന്ന് ചേര്‍ന്ന യുഡിഎഫ് ഉന്നതാധികാര യോഗത്തില്‍ തീരുമാനമായി. ജോസ് കെ മാണി മുന്നണിയിലേക്ക് തിരിച്ചെത്തുന്ന കാര്യം പുനഃപരിശോധിക്കേണ്ട ആവശ്യമില്ലെന്ന് പി ജെ ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ജോസ് വിഭാഗത്തെ പുറത്താക്കിയതായി യുഡിഎഫ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പൂര്‍ണമായും കൈയൊഴിഞ്ഞ നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇതിന്റെ ഭാഗമായാണ് കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് നല്‍കിയത്. പി ജെ ജോസഫ് ഇക്കാര്യം വ്യക്തമാക്കി. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.

Related Articles

Back to top button