കൊച്ചി: സര്‍ക്കാര്‍ മധ്യസ്ഥതയിലുളള ചര്‍ച്ചകളില്‍ നിന്ന് ഓര്‍ത്തഡോക്സ് വിഭാഗം പിന്മാറിയതിലും പളളികള്‍ ഏറ്റെടുക്കുന്നതിലും പ്രതിഷേധിച്ച് യാക്കോബായ വിഭാഗം ഇന്ന് പ്രതിഷേധ ദിനമായി ആചരിക്കും.
എല്ലാ ഭദ്രാസന കേന്ദ്രങ്ങളിലും പളളികളിലും സൂചനാ സത്യാഗ്രഹ സഹന സമരം നടത്തുമെന്ന് സഭാ വര്‍ക്കിങ് കമ്മിറ്റി അറിയിച്ചു. ഇതിന് തുടര്‍ച്ചയായി സെക്രട്ടേറിയറ്റ് പടിക്കലടക്കം സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരപരിപാടികള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്.