KERALALATEST

പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ജെയ്ക്ക് തന്നെ; കോട്ടയത്ത് അഡ്വ. അനില്‍കുമാര്‍

കോട്ടയം: പുതുപ്പള്ളി മണ്ഡലത്തില്‍ ഇക്കുറിയും ഉമ്മന്‍ചാണ്ടിക്കെതിരെ യുവനേതാവ് ജെയ്ക്ക് സി തോമസിനെ രംഗത്തിറക്കാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റില്‍ തീരുമാനം. കോട്ടയത്ത് അഡ്വ. കെ. അനില്‍കുമാറിനെ സ്ഥാനാര്‍ഥിയാക്കാനും തീരുമാനമായി. ഏറ്റുമാനൂരില്‍ സിറ്റിങ് എംഎല്‍എ കെ. സുരേഷ് കുറുപ്പ് അല്ലെങ്കില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍ എന്നിവരെയാണു നിര്‍ദേശിച്ചിരിക്കുന്നത്. ഇരുവര്‍ക്കും മത്സരിക്കാന്‍ പാര്‍ട്ടി ഇളവ് അനുവദിക്കേണ്ടതുണ്ട്. ആര്‍ക്ക് ഇളവ് അനുവദിക്കും എന്നത് അനുസരിച്ചായിരിക്കും ഇവരുടെ സ്ഥാനാര്‍ഥിത്വം നിശ്ചയിക്കുക.
2016ലെ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ ജെയ്ക്ക് 44,505 വോട്ട് നേടിയിരുന്നു. ഉമ്മന്‍ചാണ്ടിക്ക് 71,597 വോട്ടാണു ലഭിച്ചത്. ജെയ്ക്ക് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗവും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ്.
കോട്ടയത്ത് സ്ഥാനാര്‍ഥിയാകുന്ന അഡ്വ. കെ. അനില്‍കുമാര്‍ നിലവില്‍ സഹകരണ അര്‍ബന്‍ ബാങ്ക് പ്രസിഡന്റാണ്. മീനച്ചിലാര്‍മീന്തറയാര്‍കൊടൂരാര്‍ നദീ പുനര്‍സംയോജനപദ്ധതി കോഓര്‍ഡിനേറ്ററുമാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker