തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യും. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത ശേഷമാകും ഇനി ജലീലിനെ ചോദ്യം ചെയ്യുക. 22നാണ് സ്വപ്നയെ കസ്റ്റഡിയില്‍ വാങ്ങുന്നത്.
ഫോണ്‍ കോളുമായി ബന്ധപ്പെട്ടുള്ള വിശദ വിവരങ്ങള്‍ മന്ത്രിയില്‍ നിന്ന് ചോദിച്ചറിയും.
മന്ത്രിയുടെ വിദേശ യാത്രകളെക്കുറിച്ച് എന്‍ഐഎ അന്വേഷിക്കും. വിദേശയാത്രകളില്‍ ഒപ്പം ആരൊക്കെയുണ്ടായിരുന്നു, അവിടെ ആരെയൊക്കെയാണ് മന്ത്രി സന്ദര്‍ശിച്ചത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് എന്‍ ഐഎ അന്വേഷിക്കുന്നത്.
സ്വപ്നയുമായും കോണ്‍സുലേറ്റുമായും തനിക്ക് ഔദ്യോഗിക ബന്ധം മാത്രമെയുള്ളുവെന്നാണ് മന്ത്രി നേരത്തെ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്. എന്നാല്‍ ഇത് പൂര്‍ണമായി അന്വേഷണ സംഘം വിശ്വസിച്ചിട്ടില്ല.
ഔദ്യോഗിക ബന്ധത്തിനപ്പുറത്തുള്ള ബന്ധങ്ങള്‍ മന്ത്രിക്ക് ഉണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം.