VAYANADU

സി.കെ. ജാനുവിന്റെ രണ്ടാം വരവില്‍ വയനാട്ടില്‍ എന്‍.ഡി.എക്ക് അതൃപ്തി

കല്‍പ്പറ്റ: സി.കെ. ജാനുവിന്റെ രണ്ടാം വരവില്‍ വയനാട്ടില്‍ എന്‍.ഡി.എക്ക് അതൃപ്തി.
കഴിഞ്ഞ ദിവസം അമിത് ഷാ പങ്കെടുത്ത യോഗത്തിലായിരുന്നു സി. കെ. ജാനുവിന്റെ എന്‍.ഡി.എ.യിലേക്കുള്ള രണ്ടാം വരവ്.ബി ജെ പി ജില്ലാ നേതൃത്വത്തിന് മറുപടിയുമായി സി.കെ. ജാനു . എല്‍.ഡി.എ പ്രവേശനം കാര്യങ്ങള്‍ വ്യക്തമാക്കേണ്ടത് ബി.ജെ.പി സംസ്ഥാന നേതൃത്വം .
ചര്‍ച്ച നടത്തിയത് സംസ്ഥാന നേതൃത്വമാണ്. അവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ അവര്‍ പരിഹരിക്കണം.
ബി.ജെ.പി പ്രവര്‍ത്തകരുടെ വികാരം തെറ്റാണെന്ന് പറയാന്‍ കഴിയില്ല. അത് ന്യായവുമാണ്. ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് ഈ കാര്യത്തില്‍ വീഴ്ച്ചയില്ലായെന്നും സി.കെ ജാനു .
സി.കെ ജാനുവിന്റെ എന്‍.ഡി.എ യിലേക്കുള്ള രണ്ടാം വരവില്‍ അതൃപ്തി അറിയിച്ച് ബി.ജെ.പി വയനാട് ജില്ലാ ഘടകം.ജാനു എന്‍.ഡി.എ. വിട്ടത് ബിജെപി യെ തള്ളി പറഞ്ഞായിരുന്നുവെന്ന് ബി.ജെ.പി വയനാട് ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍.
സംസ്ഥാന നേതൃത്വം വയനാട്ടിലെ പ്രവര്‍ത്തകരുടെ വികാരം മാനിക്കുമെന്നാണ് പ്രതീക്ഷയെന്നും സജി ശങ്കര്‍ പറഞ്ഞു. കഴിഞ്ഞ തവണ പട്ടിക വര്‍ഗ്ഗ സംവരണ മണ്ഡലമായ ബത്തേരിയില്‍ എന്‍.ഡി.എ.സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജാ

Related Articles

Back to top button