ENTERTAINMENTBOLLYWOOD

യുവനടി ജെസീക്ക കാംപെല്‍ കുഴഞ്ഞു വീണ് മരിച്ചു

അമേരിക്കന്‍ യുവനടി (38) ജെസീക്ക കാംപെല്‍ അന്തരിച്ചു. കുടുംബം തന്നെയാണ് താരത്തിന്റെ മരണവിവരം പുറത്തുവിട്ടിരിക്കുന്നത്. ഡിസംബര്‍ 29നാണ് ജസീക്കയുടെ മരണം സംഭവിച്ചതെന്ന് കുടുംബം പറയുന്നു.
നാച്ചുറോപതിക് ഫിസിഷ്യന്‍ കൂടിയായിരുന്ന ജെസീക്ക രോഗികളെ പരിശോധിക്കുന്നതിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ തന്നെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണകാരണത്തെ സംബന്ധിച്ച് കൂടുംതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. 1992ല്‍ പുറത്തിറങ്ങിയ ഇന്‍ ദി ബെസ്റ്റ് ഇന്ററസ്റ്റ് ഓഫ് ദി ചില്‍ഡ്രന്‍’ എന്ന ടി.വി. മൂവിയിലൂടെയാണ് ജെസീക്ക അഭിനയരംഗത്തേക്ക് എത്തുന്നത്.
മാത്യു ബ്രോഡെറിക്ക്, റീസെ വിതെര്‍സ്പൂണ്‍ തുടങ്ങിയവര്‍ക്കൊപ്പം ഇലക്ഷന്‍ എന്ന കോമഡി സറ്റയറിന്റെ ഭാഗമാവുമായി. ഈ ചിത്രത്തിലൂടെയാണ് ജെസീക്ക ശ്രദ്ധനേടുന്നത്. തുടര്‍ന്ന് 2000ല്‍ പുറത്തിറങ്ങിയ ഫ്രീക്ക്‌സ് ആന്‍ഡ് ഗീക്ക്‌സ് എന്ന സീരീസിലും ശ്രദ്ധേയമായ വേഷം ലഭിച്ചു. ഡാഡ്‌സ് ഡേ, ജങ്ക്, ദി സേഫ്റ്റി ഓഫ് ഒബ്‌ജെക്റ്റ് എന്നിവയാണ് ജെസീക്കയുടെ മറ്റു പ്രധാന ചിത്രങ്ങള്‍. കുറച്ചുനാള്‍ സിനിമയില്‍നിന്ന് ഇടവേളയെടുത്ത് നാച്ചുറോപതിക് ഫിസിഷ്യനായി ജോലി തുടരുമ്പോഴായിരുന്നു മരണം. താരത്തിന് പത്തുവയസുള്ള ഒരു മകനുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker