മലയാളികള്‍ക്ക് വേറിട്ട ആസ്വാദന ശൈലി പരിചയപ്പെടുത്തിയ ഗായകനാണ് ജാസി ഗിഫ്റ്റ്. ജാസി ഗിഫ്റ്റ് ആലപിച്ച പുതിയ ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. ക്രിസ്റ്റീന എന്ന ചിത്രത്തിന് വേണ്ടി ജാസി ഗിഫ്റ്റ് ആലപിച്ച ‘നാട്ടുവെള്ളരിക്ക ….’ എന്നു തുടങ്ങുന്ന ലിറിക്കല്‍ വീഡിയോ ആണ് വൈറലാകുന്നത്. പ്രശസ്ത ചലച്ചിത്രതാരം വിഷ്ണു ഉണ്ണികൃഷ്ണന്റെ ഒഫീഷ്യല്‍ എഫ് ബി പേജിലൂടെയാണ് ഈ ഗാനത്തിന്റെ വീഡിയോ പുറത്ത് വിട്ടത്.
നാഗമഠീ ഫിലിംസിന്റെ ബാനറില്‍ അനില്‍ നാഗമഠീ, ചുനക്കര ശിവന്‍കുട്ടി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് സുദര്ശനന് റസ്സല്‍പുരമാണ്. ശരണ്‍ ഇന്റോ കേരയുടെ വരികള്‍ക്ക് ശ്രീനാഥ് എസ് വിജയ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ത്രില്ലര്‍ മൂഡിലുള്ള ചിത്രത്തില്‍, രണ്ടാമത്തെ ഗാനം ആലപിച്ചിരിക്കുന്നത് നജിം അര്‍ഷാദാണ്. ചിത്രത്തിന്റെ ചിത്രീകരണം കൊവിഡ് മാനദ്ദണ്ഡങ്ങള്‍ പാലിച്ച് ഉടന്‍ ആരംഭിക്കും.
സജിത് വിസ്താ ആണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നത് ശ്രീനാഥ് എസ് വിജയ് ആണ്. ചീഫ് അസ്സോ: ഡയറക്ടര്‍, ഗാനരചന , ഗ്രാഫിക് ഡിസൈന്‍ എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് ശരണ്‍ ഇന്റോ കേരയും അസ്സോ: ഡയറക്ടറായി പ്രവര്‍ത്തിച്ചിരിക്കുന്നത് ആന്റോ റക്സും നന്ദുമോഹനുമാണ്.
ജാസി ഗിഫ്റ്റ്, നജിം അര്‍ഷാദ്, ഡോ. രശ്മി മധു , ലക്ഷ്മി രാജേഷ് എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ഉണ്ണി റസ്സല്‍പുരമാണ് കലാസംവിധാനം ഒരുക്കിയിരിക്കുന്നത്. അനീഷ് എസ് കുമാറാണ് അസി: ഡയറക്ടര്‍, നന്ദു എസ് ആണ് സ്റ്റില്‍സ്, ചിത്രാഞ്ജലിയാണ് സ്റ്റുഡിയോ, പി ആര് ഓ അജയ് തുണ്ടത്തിലാണ്.