AUTOFOUR WHEELERLATEST

ജാവയുടെ പുതിയ ശ്രേണിയുമായി ക്ലാസിക് ലെജന്‍ഡ്‌സ്

ജാവ 42ന്റെ പുതുക്കിയ ശ്രേണി ക്ലാസിക് ലെജന്‍ഡ്‌സ് വിപണിയിലെത്തിച്ചു. 2018ല്‍ അവതരിപ്പിച്ചതു മുതല്‍, അതിന് കാലാകാലങ്ങളില്‍ ക്ലാസിക് ടച്ചും നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ബിഎസ് 6 പതിപ്പ് അവതരിപ്പിച്ചു. തുടര്‍ന്ന് മോട്ടോര്‍ സൈക്കിളിനെ കൂടുതല്‍ മെച്ചപ്പെടുത്തി 2.1ലെത്തിച്ചു. എക്‌സോസ്റ്റ് ത്രോട്ട് കൂടുതല്‍ ആകര്‍ഷകമാക്കി സീറ്റുകള്‍ മെച്ചപ്പെടുത്തുകയും ചെയ്തു. അധിക പഞ്ചിനായി ക്രോസ് പോര്‍ട്ട് എഞ്ചിന്‍ നന്നായി ട്യൂണ്‍ ചെയ്യുകയും ചെയ്തു.
ഒട്ടേറെ കൂട്ടിചേര്‍ക്കലുകള്‍ നടത്തിയതോടെ, ജാവ മോട്ടോര്‍ സൈക്കിള്‍, സമാനതകള്‍ ഇല്ലാത്ത സ്‌റ്റൈലാണ് കൈവരിക്കുന്നത്. ക്ലാസിക് സ്‌പോര്‍ട്‌സ് സ്‌്രൈടപ്പോടുകൂടിയ മൂന്നു നിറങ്ങള്‍ കൂടുതല്‍ ചാരുത പകരുന്നു.
അലോയ് വീല്‍, ട്യൂബ് ലെസ് ടയറുകള്‍, ട്രിപ് മീറ്റര്‍ എന്നിവയും ശ്രദ്ധേയമാണ്. കറുത്ത പശ്ചാത്തലത്തിലുള്ള പുതിയ നിറങ്ങള്‍ മോട്ടോര്‍ സൈക്കിളിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ഓറിയണ്‍ റെഡ്, സിറിയസ് വൈറ്റ്, ഓള്‍സ്റ്റാര്‍ ബ്ലാക് എന്നീ നിറങ്ങളില്‍ ലഭ്യം. ഒപ്പം ്രേഗ സ്‌പോര്‍ട്‌സ് സ്‌്രൈടപ്പും.
13 സ്‌പോക്ക് അലോയ് വീലുകളാണ് ജാവ 42 ന്റെ മറ്റൊരു പ്രത്യേകത. എല്ലാ ജാവ മോട്ടോര്‍ സൈക്കിളുകള്‍ക്കം എബിഎസ് ബ്രേയ്ക്കിംഗ് സംവിധാനമാണുള്ളത്. ഡല്‍ഹി എക്‌സ് ഷോറും വില 1,83,942 രൂപ.
293 സിസി ലിക്വിഡ് കൂള്‍ഡ്, ഫ്യൂവല്‍ ഇന്‍ജക്റ്റഡ് എന്‍ജിന്‍ മെച്ചപ്പെടുത്തി 27.33 പിഎസ് ശക്തിയും 27.02 എന്‍എം ടോര്‍ക്കും നല്‍കുന്നു.ക്രോസ്‌പോര്‍ട്ട് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആദ്യ സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണിത്. ഇത് എന്‍ജിന്റെ വോള്യുമെട്രിക്ക് കാര്യക്ഷമത വര്‍ധിപ്പിക്കുന്നു. കൂടുതല്‍ മെച്ചപ്പെട്ട ചാര്‍ജ്, ഗ്യാസ് ഫ്‌ളോ സാധ്യമാകുന്നത് മെച്ചപ്പെട്ട ശക്തിയും ടോര്‍ക്ക് ഔട്ട്പുട്ടും ലഭ്യമാക്കുന്നു.
സ്ഥാനം മാറ്റിയ ലമ്പഡ സെന്‍സറാണ് എന്‍ജിന്റെ മറ്റൊരു സവിശേഷത. ഇത് അകത്തും പുറത്തുമുള്ള ചാഞ്ചല്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കി ഏതു റോഡ് സാഹചര്യത്തിലും പ്രകടന സ്ഥിരത നല്‍കുകയും പുറം തള്ളല്‍ ശുദ്ധവുമാക്കുന്നു.
മോട്ടോര്‍സൈക്കിളിനോടുള്ള ഉപഭോക്താവിന്റെ ഇഷ്ടം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് ക്ലാസിക്ക് ലെജന്‍ഡ്‌സ് ഫ്‌ളൈസ്‌ക്രീനും ഹെഡ്‌ലാമ്പ് ഗ്രില്ലും കൊണ്ടു വന്നിട്ടുണ്ട്. റൈഡര്‍മാര്‍ക്കായി കൂടുതല്‍ ആക്‌സസറികളും കൂട്ടിചേര്‍ക്കുന്നുണ്ട്.

Related Articles

Back to top button