ഹൈദരാബാദ്: തെലുങ്ക് നടന് ജയപ്രകാശ് റെഡ്ഡി (74) അന്തരിച്ചു. ഗുണ്ടൂരിലെ വീട്ടില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഈ വര്‍ഷം റിലീസായ മഹേഷ് ബാബു നായകനായ സരിലേരു നീക്കെവ്വാരു ആണ് അവസാന ചിത്രം.
ആന്ധ്രാ പോലീസില്‍ സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ജയപ്രകാശ് 1988ലാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. വെങ്കടേശിന്റെ ബ്രഹ്മ പുത്രുഡുവായിരുന്നു ആദ്യചിത്രം. വില്ലനായും ഹാസ്യതാരമായും നൂറിലേറെ ചിത്രങ്ങളില്‍ വേഷമിട്ടു.
ബാലകൃഷ്ണ നായകനായ സമരസിംഹ റെഡ്ഡി, പ്രേമിച്ചുകുണ്ഡം റാജുലായി, റെഡി, കിക്ക്, കബഡി കബഡി എന്നിവയെല്ലാം അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത ചിത്രങ്ങളാണ്.
ജയപ്രകാശ് റെഡ്ഡിയുടെ മരണത്തില്‍ ജെനീലിയ ദേശ്മുഖ്, കാജല്‍ അഗര്‍വാള്‍, മഹേഷ് ബാബു, ജൂനിയര്‍ എന്‍ടിആര്‍, പ്രകാശ് രാജ്, സംഗീത സംവിധായകന് എസ് തമന്, സംവിധായകന് എസ്.എസ്.രാജമൗലി, മുന്‍ ആന്ധ്രമുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.