KERALALATEST

മന്ത്രി ജയരാജന്‍ ആശുപത്രിയില്‍; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍

തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വ്യവസായമന്ത്രി ഇ.പി.ജയരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രി നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ മാസം ജയരാജനും പത്‌നിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ ഇരുവരും കൊവിഡ് പരിശോധനയില്‍ നെഗറ്റീവായതിനെ തുടര്‍ന്ന് നിരീക്ഷണത്തിലേക്ക് മാറുകയും ചെയ്തു. നിരീക്ഷണം പൂര്‍ത്തിയാക്കി മന്ത്രി ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുത്തു വരുന്നതിനിടെയാണ് മന്ത്രിക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker