BREAKING NEWSKERALA

കൂട്ടിലിട്ട പട്ടിയാണ് സി.ബി.ഐ, യജമാന സ്‌നേഹത്താല്‍ മറ്റുള്ളവരെ കാണുമ്പോള്‍ കുരയ്ക്കും: എം വി ജയരാജന്‍

കണ്ണൂര്‍: കേന്ദ്ര അന്വേഷണ ഏജന്‍സിയായ സി.ബി.ഐക്കെതിരെ വിവാദ പരാമര്‍ശം നടത്തി സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. ബി.ജെ.പിയും യു.ഡി.എഫും ലൈഫ് മിഷന്‍ പദ്ധതികള്‍ തടസ്സപ്പെടുത്തുകയാണെന്നും ഇതിനായി സി.ബി.ഐ അടക്കമുള്ള കേന്ദ്ര ഏജന്‍സികളെ ഇവര്‍ കൂട്ടുപിടിക്കുന്നുവെന്നും ജയരാജന്‍ ആരോപിച്ചു.സി.ബി.ഐ കൂട്ടിലിട്ട പട്ടിയാണെന്നാണ് ജയരാജന്റെ പരാമര്‍ശം. വലിയ പറമ്പിലെ എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാമര്‍ശത്തിന്റെ പേരില്‍ ജയിലില്‍ പോകാനും മടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ പാവയായി സി.ബി.ഐ മാറുന്നു. കോടതി ഭാഷയില്‍ പറഞ്ഞാല്‍ സി.ബി.ഐ കൂട്ടിലിട്ട തത്തയാണ്. എന്നാല്‍ തന്നോട് ചോദിച്ചാല്‍ സി.ബി.ഐ കൂട്ടിലിട്ട പട്ടിയാണെന്നെ പറയുകയുളളൂവെന്നായിരുന്നു ജയരാജന്‍ പറഞ്ഞത്. കൂട്ടിലിട്ട പട്ടികള്‍ യജമാന സ്‌നേഹം കാണിക്കും. മറ്റുളളവരെ കാണുമ്പോള്‍ കുരച്ചുകൊണ്ടിരിക്കും. കടിക്കുന്നതിന് മുന്നോടിയാണ് ഇവയുടെ കുര എന്നായിരുന്നു ജയരാജന്റെ വിവാദ പ്രസ്താവന.
പ്രസ്താവന സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെ ജയരാജനെതിരെ ട്രോളര്‍മാര്‍ രംഗത്തെത്തിക്കഴിഞ്ഞു. കുരയ്ക്കുന്ന പട്ടി കടിക്കില്ലെന്ന് പറയുന്ന തരത്തിലുള്ള ജയരാജന്റെ ഫോട്ടോ പതിപ്പിച്ച ട്രോളുകള്‍ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു കഴിഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker