കൊല്ലം: വെള്ളിയാഴ്ച ചേര്‍ന്ന സി.പി.എം. കൊല്ലം ജില്ലാ സെക്രട്ടേറിയറ്റില്‍ മുകേഷിനും ഇ.പി.ജയരാജനും രൂക്ഷ വിമര്‍ശം. സ്ഥാനാര്‍ഥി എന്നനിലയില്‍ എം.മുകേഷിന്റെ പ്രവര്‍ത്തനവും സമീപനവും മോശമായിരുന്നു. പാര്‍ട്ടി തീരുമാനിച്ചതുപോലെ പ്രവര്‍ത്തനം മുന്നോട്ടുപോയില്ലെന്നും വിമര്‍ശമുണ്ടായി.സ്ഥാനാര്‍ഥി നിസ്സഹകരിച്ചതിനാല്‍ പാര്‍ട്ടി നിശ്ചയിച്ച പരിപാടികള്‍ റദ്ദാക്കേണ്ടി വന്നു. പ്രേമചന്ദ്രന് എതിരായ വ്യക്തിപരമായ പ്രചാരണം ദോഷംചെയ്‌തെന്നും ഒഴിവാക്കണമായിരുന്നെന്നും അഭിപ്രായമുയര്‍ന്നു.
എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി.ജയരാജനെതിരേ രൂക്ഷ വിമര്‍ശനമാണുണ്ടായത്.വോട്ടെടുപ്പ് ദിവസം രാവിലെ, താന്‍ ബി.ജെ.പി.നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടെന്ന ഇ.പി.ജയരാജന്റെ പ്രതികരണം തിരിച്ചടിയായെന്ന് നേതാക്കള്‍ പറഞ്ഞു. എല്‍.ഡി.എഫ്.കണ്‍വീനറെ നിയന്ത്രിക്കണമെന്നും അവര്‍ പറഞ്ഞു. ബി.ജെ.പി.ക്ക് മികച്ച സ്ഥാനാര്‍ഥികളാണെന്നും ചിലയിടങ്ങളില്‍ ബി.ജെ.പി.യും ഇടതുമുന്നണിയും തമ്മിലാണ് മത്സരമെന്നും ജയരാജന്‍ പറഞ്ഞത് തെറ്റിദ്ധാരണയുണ്ടാക്കിയെന്നും നേതാക്കള്‍ പറഞ്ഞു.
മുഖ്യമന്ത്രി പലതവണ കൊല്ലത്തുവന്നിട്ടും ന്യൂനപക്ഷ വോട്ടുകള്‍ ലഭിച്ചില്ല. മുന്നണിയെന്നനിലയില്‍ മണ്ഡലത്തില്‍ ഐക്യപ്പെടല്‍ ഉണ്ടായില്ലെന്നും സ്വന്തം മണ്ഡലങ്ങളില്‍പ്പോലും സി.പി.ഐ. പ്രവര്‍ത്തിച്ചില്ലെന്നും കുറ്റപ്പെടുത്തലുണ്ടായി. ക്ഷേമപെന്‍ഷന്‍ മുടങ്ങിയതും മാവേലിസ്റ്റോറില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭിക്കാതിരുന്നതും തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാക്കിയതായി വിലയിരുത്തലുണ്ടായി.
1,087 Less than a minute