BREAKING NEWSKERALALATEST

റോഡ് നിര്‍മാണത്തിനിടെ ജെസിബി കയറി മലമ്പാമ്പ് ചത്തു; ഡ്രൈവര്‍ ജാമ്യമില്ലാ വകുപ്പില്‍ ജയിലില്‍

തൃശൂര്‍: വാണിയംപാറയില്‍ മണ്ണുമാന്തി യന്ത്രം കയറി മലമ്പാമ്പ് ചത്തതിനെത്തുടര്‍ന്ന് ഡ്രൈവര്‍ അറസ്റ്റില്‍. ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി വഴിയരികില്‍ കുഴിയെടുക്കാന്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചിരുന്നു. കുഴിയെടുക്കുന്നതിനിടെ മലമ്പാമ്പിന്റെ ദേഹത്തു കയറി, പിന്നാലെ ചാവുകയായിരുന്നു.
വിവരമറിഞ്ഞ് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവര്‍ ഇതരസംസ്ഥാന തൊഴിലാളിയായ നൂര്‍ ആമിനെ കസ്റ്റഡിയിലെടുത്തു. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം മലമ്പാമ്പിനെ അപായപ്പെടുത്തുന്നതു ഗുരുതര ശിക്ഷ കിട്ടുന്ന കുറ്റമാണ്. 3 മുതല്‍ 7 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. ഡ്രൈവറെ ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker