LATESTVAYANADU

ലോക് താന്ത്രിക് ജനതാദള്‍ നേതാക്കള്‍ രാജിവെച്ച് ജനതാദള്‍ സെക്കുലറില്‍ ലയിക്കും

കല്‍പ്പറ്റ: ലോക് താന്ത്രിക് ജനതാദള്‍ നേതാക്കളില്‍ ചിലര്‍ സ്ഥാനങ്ങള്‍ രാജിവെച്ച് മാതൃപാര്‍ട്ടിയായ ജനതാദള്‍ സെക്കുലറുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് എല്‍.ജെ.ഡി. വയനാട് ജില്ലാ പ്രസിഡണ്ട് വി.പി. വര്‍ക്കിയും മറ്റ് ഭാരവാഹികളും കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എല്‍.ജെ.ഡി. ജെ.ഡി.എസ്. ലയന സമ്മേളനം ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് എറണാകുളം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടക്കും. എല്‍.ജെ.ഡി. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ എബ്രാഹം പി.മാത്യു, സംസ്ഥാന വൈസ് പ്രസിഡണ്ട് സി.കെ. ഗോപി , എറണാകുളം ജില്ലാ പ്രസിഡണ്ട് അഗസ്റ്റിന്‍ കോലഞ്ചേരി , ജില്ലാ പ്രസിഡണ്ട് വി.പി. വര്‍ക്കി, കിസാന്‍ ജനത സംസ്ഥാന പ്രസിഡണ്ട് അയത്തില്‍ അപ്പുക്കുട്ടന്‍, അഡ്വ: തോമസ് ജെയിംസ്, എ ശ്രീധരന്‍, കെ.വി. ബെന്നി, ‘ കെ.കെ.രവി ,പി.സി. മാത്യു, എം.എം. അഗസ്റ്റിന്‍ എന്നീ നേതാക്കളുമാണ് എല്‍.ജെ.ഡി. വിടുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker