കൊച്ചി: ഐടിസിയുടെ ജെല്ലി മിഠായി ബ്രാന്‍ഡ് ജെലിമല്സ് രണ്ട് പ്രധാന പോഷകങ്ങളായ വിറ്റമിന്‍ സിയും സിങ്കും ചേര്‍ത്ത് നവീകരിച്ച് ജെലിമല്സ് ഇമ്യൂണോസ് എന്ന പേരില്‍ വിപണിയിലെത്തി.
ഒരു ദിവസം രണ്ട് ജെല്ലികള്‍ കഴിയ്ക്കുന്നത് ഒരു ദിവസത്തേയ്ക്കാവശ്യമായ 50% വിറ്റമിന്‍ സിയും (ആര്‍ഡിഎ റെക്കമന്‍ഡഡ് ഡയറ്ററി അലവന്‍സ്) 15% സിങ്കും ഉറപ്പുവരുത്തും
കുട്ടികളുടെ രോഗപ്രതിരോധശേഷിയ്ക്ക് പിന്തുണയേകാനാണ് ജെലിമല്സ് ഇമ്യൂണോസ് ലക്ഷ്യമിടുന്നത്. കുട്ടികള്‍ക്കിടയില്‍ ഏറെ പ്രിയപ്പെട്ട ജെലിമല്സ് ലോകാരോഗ്യസംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം കോവിഡിന്റെ പ്രാരംഭഘട്ടത്തില്‍ത്തന്നെ കുട്ടികള്‍ക്ക് എങ്ങനെ കോവിഡ് ചെറുക്കാം എന്ന ആശയവുമായി ഡു ദി 5 എന്ന ഗാനം പുറത്തിറക്കിയിരുന്നു.
സുരക്ഷിതമായ ബഹുവര്‍ണങ്ങളിലും ആകൃതികളിലും ആകര്ഷമാക്കാവുന്നതിനാല് കുട്ടികളുടെ മിഠായി വിപണിയില്‍ ജെല്ലി ഏറെ ശ്രദ്ധേയമാണ്. കോവിഡിനെത്തുടര്‍ന്ന് രോഗപ്രതിരോധശക്തിക്കുണ്ടായ വര്‍ധിച്ചു വരുന്ന ആവശ്യമാണ് ഈ വിഭാഗത്തിലൂടെ കുട്ടികളെ പിന്തുണയ്ക്കാന്‍ ഐടിസിക്ക് പ്രേരണയായത്. രോഗപ്രതിരോധശക്തി കേന്ദ്രീകരിച്ചുള്ള ഉല്‍പ്പന്ന വികസനത്തിനായി ഐടിസി ലൈഫ് സയന്‍സസ് ആന്‍ഡ് ടെക്നോളജി സെന്ററിലെ (എല്എസ്ടിസി) ശാസ്ത്രജ്ഞര്‍ ഗവേഷണങ്ങളിലായിരുന്നു
കൊറോണക്കാലത്ത് കുട്ടികളുടെ കാഴ്ചപ്പാട് അറിയാന്‍ ഇന്ഫോലീപ് മാര്‍ക്കറ്റ് റിസര്‍ച്ച് ആന്‍ഡ് കണ്‍സള്‍ട്ടന്‍സിയെ ഐടിസി നിയോഗിച്ചിരുന്നു. ഇതനുസരിച്ച് മുംബൈ, ഡെല്‍ഹി, ബാംഗ്ലൂര്‍, കൊല്‍ക്കൊത്ത എന്നിവിടങ്ങളിലെ 812 പ്രായത്തിലുള്ള 364 കുട്ടികളുടെ അഭിപ്രായങ്ങളാണ് ശേഖരിച്ചത്. ഇതിന് പ്രകാരം 94% കുട്ടികളും സ്കൂളില്‍ പോകാന്‍ സാധിക്കാത്തതില്‍ ദു:ഖിതരാണ്; 90%ലേറെപ്പേര്‍ക്കും കൂട്ടുകാരെ നേരിട്ട് കാണാന്‍ പറ്റാത്തതിലും സങ്കടമുണ്ട്. ഒരു സൂപ്പര്പവറിനെ വരുതിയില്‍ കിട്ടിയാല്‍ 74% കുട്ടികള്‍ കോവിഡ് 19ല്‍ നിന്ന് ജനങ്ങളെ രക്ഷിക്കാനും (56%) കോവിഡിനുള്ള പ്രതിവിധി കണ്ടുപിടിയ്ക്കാനുമാണ്(18%) അതിനെ ഉപയോഗിക്കുകയെന്നും പറഞ്ഞു. രക്ഷാകര്‍ത്താവിന്റേയും കുടുംബാംഗങ്ങളുടേയും സുരക്ഷിതത്വത്തിനാണ് കുട്ടികള്‍ ഏറ്റവും മുന്‍ഗണന (38%) നല്‍കുന്നത്.
കുട്ടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ ദിവസേന ആവശ്യമായ വിറ്റമിന്‍ സിയും സിങ്കും ആസ്വാദ്യകരമായി ലഭ്യമാക്കിക്കൊണ്ട് അവരുടെ രോഗപ്രതിരോധശക്തിയെ പിന്തുണയ്ക്കാന്‍ സാധിക്കുന്നത് പ്രധാനപ്പെട്ട കാര്യമായാണ് തങ്ങള്‍ കാണുന്നതെന്ന് ഐടിസി ഫുഡ്സ് ചോക്കലേറ്റ്, കോഫി, കണ്‍ഫെക്ഷനറി ആന്‍ഡ് ന്യൂ കാറ്റഗറി ഡെവലപ്മെന്റ് വിഭാഗം സിഒഒ അനുജ് രുസ്തഗി പറഞ്ഞു. ‘
30 ഗ്രാം, 108 ഗ്രാം പാക്കുകള്‍ക്ക് 10 രൂപ, 50 രൂപ എന്നിങ്ങനെയാണ് ജെലിമല്സ് ഇമ്യൂണോസ് വിലനിലവാരം. വിവിധ പഴസ്വാദുകള്, സൗജന്യ സമ്മാനമായി ആകര്‍ഷക കളിപ്പാട്ടങ്ങള്‍ എന്നിവയാണ് മറ്റ് ആകര്ഷണങ്ങള്. 50 രൂപയുടെ പാക്കിന് സിപ്ലോക് സൗകര്യവുമുണ്ട്. രാജ്യമെങ്ങുമുള്ള ചെറുകിട വില്‍പ്പനശാലകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഇകോമേഴ്സ് സൈറ്റുകളില്‍ എന്നിവയിലൂടെ ജെലിമല്സ് ഇമ്യൂണോസ് ലഭ്യമാകും.