സമൂഹമാധ്യമങ്ങളിലൂടെ തന്നെ അധിക്ഷേപിച്ച യുവാവിനെ കൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിച്ച് ബിഗ്ബോസ് താരവും ആക്ടിവിസ്റ്റുമായ ജെസ്ല മാടശ്ശേരി. കമന്റുകളിലൂടെ തന്നോട് അപമര്യാദമായി പെരുമാറിയ ചെറുപ്പക്കാരനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ജെസ്ല ചെറുപ്പക്കാരന് മാപ്പ് പറയുന്നത് ഫേസ്ബുക്കില്‍ ലൈവായി പോസ്റ്റ് ചെയ്തു.’സാമൂഹ്യമാധ്യമത്തില്‍ അപമര്യാദയായി പെരുമാറിയവന്. എന്റെ വീട്ടില്‍ വന്ന് മാപ്പ് പറഞ്ഞൂ. ഇനി ഒരു സ്ത്രീയേയും മോശം പറയില്ലെന്ന് വാക്കും തന്നു,’ ഫേസ്ബുക്ക് കുറിപ്പില്‍ ജെസ്ല കുറിക്കുന്നത്. തന്നോട് മാപ്പ് പറഞ്ഞ ചെറുപ്പക്കാരനോട്, ‘ എന്നെ മാത്രമല്ല, ഒരു സ്ത്രീയോടും അപമര്യാദമായി പെരുമാറില്ലെന്ന് നിങ്ങള്‍ ഫേസ്ബുക്കിലൂടെ മാപ്പ് പറയണമെന്ന്’ ജെസ്ല ആവശ്യപ്പെടുകയായിരുന്നു.
അതിനെ തുടര്‍ന്നാണ് യുവാവ് പരസ്യമായി മാപ്പ് പറയാന്‍ തയ്യാറായത്. സോഷ്യല്‍ മീഡിയയിലൂടെ അസംഭ്യം പറഞ്ഞതുകൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ തന്നെ യുവാവിനെ കൊണ്ട് മാപ്പ് പറയിപ്പിച്ചത് എന്നും ജെസ്ല വീഡിയോയില്‍ പറഞ്ഞു. ‘ഇനി മേലാല്‍ ഒരു സ്ത്രീയേയും അപഹസിക്കില്ല, മോശം കമന്റ് അറിയാതെ ഇട്ടുപോയതാണ്. നിരുപാധികം ക്ഷമ ചോദിക്കുന്നു. അറിയാതെ തെറ്റുപറ്റിപ്പോയി. ഇനി ചെയ്യില്ല,’ യുവാവ് മാപ്പപേക്ഷിച്ചുകൊണ്ട് പറഞ്ഞു.’ഒരാളെയും ഉപദ്രവിക്കാന്‍ അല്ല ഈ വീഡിയോ. ഒരു പരിചയവുമില്ലാത്ത സ്ത്രീകളെ പോലും സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നവര്‍ക്കും, ഇങ്ങനെ ചെയ്യുന്നവര്‍ക്കുള്ള മറുപടിയാണ്? ഈ വീഡിയോ,’ എന്നു പറഞ്ഞുകൊണ്ടാണ് ജെസ്ല വീഡിയോ അവസാനിപ്പിച്ചത്.ജെസ്ലയുടെ ചെയ്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് ലൈവിനു താഴെ വന്നുകൊണ്ടിരിക്കുന്നത്.