KERALALATEST

ജെസ്‌നയുടെ തിരോധാനം; ഹേബിയസ് കോര്‍പസ് ഹര്‍ജി പിന്‍വലിച്ചു..

കൊച്ചി: കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനി ആയിരുന്ന ജെസ്‌ന മരിയ ജയിംസിനെ കണ്ടെത്തണം എന്നവ്യപ്പെട്ടുള്ള ഹേബിയസ് കോര്‍പസ് ഹര്‍ജി പിന്‍വലിച്ചു. സാങ്കേതിക പിഴവുകള്‍ ഉള്ള ഹര്‍ജി തള്ളേണ്ടിവരും എന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയതോടെയാണ് ഹര്‍ജി പിന്‍വലിച്ചത്. ജസ്റ്റിസ് വിനോദ് ചന്ദ്രന്‍, എം ആര്‍ അനിത എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.കൊച്ചിയിലെ ക്രിസ്ത്യന്‍ അലയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടനയാണ് ഹര്‍ജിക്കാര്‍. രണ്ട് വര്‍ഷമായി ജസ്‌നയെ കാണാതായിട്ടെന്നും ഇക്കാര്യത്തില്‍ കോടതി ഇടപെടല്‍ വേണമെന്നുമായിരുന്നു ആവശ്യം.

Related Articles

Back to top button