ലണ്ടന്‍:ഇതിഹാസ കഥാപാത്രം ജയിംസ് ബോണ്ടിനെ ആദ്യമായി അഭ്രപാളിയിലെത്തിച്ച അതുല്യ നടന് സര് ഷോണ്‍ കോണറി അന്തരിച്ചു. അദ്ദേഹത്തിന് 90 വയസായിരുന്നു. 1962ലെ ‘ഡോക്ടര്‍. നൊ’ എന്ന ആദ്യ ജയിംസ് ബോണ്ട് ചിത്രത്തിലൂടെയാണ് ബ്രിട്ടീഷ് സ്പൈ ഏജന്റിന്റെ വേഷത്തില്‍ ഷോണ്‍ കോണറി ആദ്യമായി ചലച്ചിത്ര ആസ്വാദകര്‍ക്ക് മുന്‍പിലേക്ക് എത്തുന്നത്. പിന്നീട് 1963ലെ ‘ഫ്രം റഷ്യ വിത്ത് ലൗ’, ’64ലെ ‘ഗോള്‍ഡ്ഫിംഗര്‍’, ’65ലെ ‘തണ്ടര്‍ബോള്‍’, ’67ലെ ‘യൂ ഒണ്‍ലി ലിവ് ടൈ്വസ്’ എന്നീ ജയിംസ് ബോണ്ട് സിനിമകളിലൂടെ കഥാപാത്രത്തെ ഷോണ്‍ കോണറി ഇതിഹാസ തലങ്ങളിലേക്ക് ഉയര്‍ത്തുകയും കഥാപാത്രത്തിന് ലോകമെമ്പാടും ആരാധകരെ സൃഷ്ടിക്കുകയും ചെയ്തു.