KERALALATESTVAYANADU

ഇവര്‍ ജോലി ചെയ്യുന്നത് ജീവിക്കാനും ജീവന്‍ കാക്കാനുമാണ്

കാട്ടിക്കുളം: തൊഴിലുറപ്പ് പദ്ധതിയില്‍ ട്രഞ്ച് നിര്‍മ്മിച്ച് ജീവന്‍ കാക്കുകയും ജീവിതം കരുപിടിപ്പിക്കുകയും ചെയ്യുകയാണ് തോല്‍പ്പെട്ടിയിലെ ഒരു കൂട്ടം സ്ത്രീ തൊഴിലാളികള്‍. ജെ സി ബി ഉപയോഗിച്ച് ചെയ്യേണ്ട കട്ടാന പ്രതിരോധ ട്രഞ്ചാണ് തൊഴിലുറപ്പ് പദ്ധതി നല്‍ ഇവര്‍ ചെയ്യുന്നത് . തോല്‍പെട്ടി അഞ്ചാം വാര്‍ഡിലെ സ്ത്രീകളാണ് ദേശീയ തൊഴിലുറപ്പില്‍ വനം വകുപ്പില്‍ കാട്ടാന പ്രതിരോധ ട്രഞ്ച് കുഴിച്ച് ശ്രദ്ധ നേടുന്നത്. പുരുഷന്‍മാര്‍ ഇല്ലാത്ത 25 അംഗ സംഘമാണ് തോല്‍പെട്ടി വൈല്‍ഡ് ലൈഫ് പ്രദേശത്ത് കാട്ടാന ഇറങ്ങാതിരിക്കാന്‍ മൂന്നര മീറ്ററോളം ആഴത്തില്‍ ട്രഞ്ച് കുഴിക്കുന്നത് .വനം വകുപ്പിന്റെ നിര്‍ദ്ദേശം അനുസരിച്ച് തിരുനെല്ലി ഗ്രാമപഞ്ചാത്ത് ജോലി കണ്ടെത്തിയാണ് ട്രഞ്ചിന്റെ റിപ്പയറും കുഴിക്കലും ഇവര്‍ ചെയ്യുന്നത്. തികച്ചും ജെ സി. ബി. ചെയ്യേണ്ട പണി ഞങ്ങള്‍ക്കും കഴിയുമെന്ന് സ്ത്രീകളും തെളിയിച്ചിരിക്കുകയാണ്. ലോക്ക് ഡൗണ്‍ കാലത്തും ഇപ്പോഴും കേന്ദ്രാവിഷ്‌കൃത തൊഴിലുറപ്പില്‍ പണി കണ്ടെത്താന്‍ ഗ്രാമപഞ്ചായത്ത് മുന്‍കൈയ്യെടുത്തതെന്ന് മേറ്റ് സെമീറ പറഞ്ഞു. കേന്ദ്ര പദ്ധതി സ്ത്രീ തൊഴിലാളികള്‍ക്ക് ഏറെ ഗുണം ചെയ്യുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ പ്രദേശങ്ങളില്‍ കാട്ടാന ഇറങ്ങാന്‍ സാധ്യത ഇല്ലാത്ത തരത്തി ല്‍ ട്രഞ്ച് കുഴിക്കുന്നത് നല്ല രീതിയിലാണന്നും വനംവകുപ്പിലെ ഇനിയുള്ള മിക്ക ജോലികളും തൊഴിലുറപ്പില്‍ ഉള്‍പെടുത്താന്‍ എല്ലാ സഹായവും ചെയ്യുമെന്ന് ഡെപ്യൂട്ടി റെയിഞ്ചര്‍ കെ. പി .അബ്ദുള്‍ ഗഫൂര്‍ പറഞ്ഞു.

Related Articles

Back to top button