ഒരു പണിയും ചെയ്യണ്ട, എന്നാല്‍ ശമ്പളം കിട്ടുകയും ചെയ്യും. അതും 20 വര്‍ഷം അങ്ങനെ കിട്ടി. എന്തുണ്ടാവും? മിക്കവാറും ആളുകള്‍ പറയുക ഹോ ഭാ?ഗ്യം എന്നായിരിക്കും. എന്നാല്‍, അതേ അവസ്ഥയില്‍ കടന്നുപോകുന്ന ലോറന്‍സ് വാന്‍ വാസന്‍ഹോവ് അക്കാര്യത്തില്‍ അത്ര ഹാപ്പിയല്ല. മാത്രമല്ല, ജോലി ചെയ്യാതെ ശമ്പളം തരുന്ന തന്റെ കമ്പനിയായ ടെലികോം ഭീമന്‍ ഓറഞ്ചിനെതിരെ അവര്‍ കേസും കൊടുത്തു. ജോലിയില്‍ ധാര്‍മ്മിക പീഡനവും വിവേചനവും കാണിച്ചു എന്നാണ് ലോറന്‍സ് പറയുന്നത്.
ഹെമിപ്ലെജിയ എന്ന അവസ്ഥ ബാധിച്ച ആളാണ് ലോറന്‍സ്. ശരീരത്തിന്റെ ഒരുഭാ?ഗമോ അല്ലെങ്കില്‍ പൂര്‍ണമായോ തളര്‍ന്നു പോയേക്കാവുന്ന അവസ്ഥയാണിത്. അതിനാല്‍ തന്നെ എല്ലാ ഓഫീസിലും അവള്‍ക്ക് ജോലി ചെയ്യാനാവില്ല. അവളുടെ ശാരീരികാവസ്ഥയ്ക്ക് യോജിച്ച സ്ഥലത്ത് മാത്രമേ അവള്‍ക്ക് ജോലി ചെയ്യാന്‍ പറ്റുമായിരുന്നുള്ളൂ. 1993 -ല്‍ ഫ്രാന്‍സ് ടെലികോമില്‍ സിവില്‍ സര്‍വെന്റായി അവളെ നിയമിച്ചു. അവളുടെ മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് യോജിച്ച സ്ഥാനമാണ് അവള്‍ക്ക് അവര്‍ നല്‍കിയത്.
2002 വരെ സെക്രട്ടറിയായും എച്ച്ആര്‍ ഡിപ്പാര്‍ട്ട്‌മെന്റിലും അവള്‍ ജോലി ചെയ്തു. എന്നാല്‍, പിന്നീട് കമ്പനി ഓറഞ്ച് ഏറ്റെടുത്തു. അതോടെ ലോറന്‍സിനോട് ആ ഓഫീസില്‍ നിന്നും ഫ്രാന്‍സിന്റെ മറ്റൊരു ഭാ?ഗത്തേക്കുള്ള ഓഫീസിലേക്ക് മാറാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, പുതിയ ഓഫീസ് അവളുടെ ശാരീരികാവസ്ഥയ്ക്ക് യോജിച്ച തരത്തിലുള്ളതേ ആയിരുന്നില്ല. അതോടെ അവള്‍ക്ക് ജോലി ചെയ്യാന്‍ ബുദ്ധിമുട്ടായിത്തുടങ്ങി.
അവളുടെ ആവശ്യങ്ങള്‍ കമ്പനി പരി?ഗണിച്ചില്ല എന്നും തനിക്ക് പ്രത്യേകിച്ച് ജോലിയൊന്നും ചെയ്യാന്‍ തന്നില്ലയെന്നും അവള്‍ പറയുന്നു. എന്നാല്‍, കമ്പനി കൃത്യമായി ഓരോ മാസവും അവള്‍ക്ക് ശമ്പളം നല്കിയിരുന്നു. എന്നാല്‍, തന്നോട് വിവേചനം കാണിച്ചു എന്നും ജോലി ചെയ്യാനുള്ള അവസ്ഥ ഒരുക്കിയില്ലെന്നും കാണിച്ചാണ് യുവതി ഇപ്പോള്‍ കേസ് കൊടുത്തിരിക്കുന്നത്.
ഓറഞ്ച് പറയുന്നത്, ലോറന്‍സിന്റെ നല്ലതിന് വേണ്ടതെല്ലാം തങ്ങള്‍ ചെയ്തുവെന്നും ശമ്പളം കൃത്യമായി നല്കിയിരുന്നു എന്നുമാണ്.
1,133 1 minute read