ജോലിയില്‍ ഒരിക്കലെങ്കിലും മടുപ്പ് തോന്നാത്ത ആരും ഉണ്ടാവില്ല. അതുപോലെ തന്നെ ബോസിനോടും സഹപ്രവര്‍ത്തകരോടും ഒക്കെ ദേഷ്യം തോന്നാത്തവരും വളരെ കുറവായിരിക്കും. അതില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല, സഹിക്കുക തന്നെ വഴി. എന്നാല്‍, ചൈനയിലെ യുവാക്കള്‍ അല്പം വെറൈറ്റിയായിട്ടാണ് ചിന്തിക്കുന്നത്. അവര്‍ ചെയ്യുന്നത് തങ്ങള്‍ക്ക് ദേഷ്യമുള്ള സകലതും വില്‍ക്കാന്‍ ശ്രമിക്കുക എന്നതാണ്.
കേള്‍ക്കുമ്പോള്‍ തമാശ തോന്നുന്നുണ്ട് അല്ലേ? തങ്ങളുടെ സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ വേണ്ടി തമാശരൂപത്തിലാണ് യുവാക്കള്‍ ഇത് ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തങ്ങളുടെ ജോലി, മാനേജര്‍, ബോസ്, സഹപ്രവര്‍ത്തകര്‍ തുടങ്ങി സകലതും സകലരേയും ഇവര്‍ വില്‍ക്കാന്‍ വയ്ക്കുകയാണത്രെ. ഉപയോഗിച്ച വസ്തുക്കള്‍ വില്‍ക്കുന്ന ??(സെക്കന്‍ഡ് ഹാന്‍ഡ് ഉല്‍പ്പന്നങ്ങള്‍) അലിബാബയുടെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ സിയാന്‍യുവിലാണത്രെ ഇങ്ങനെ ജോലിയെയും സഹപ്രവര്‍ത്തകരെയും ഒക്കെ വില്‍ക്കാന്‍ വച്ചിരിക്കുന്നത്.
തൊഴില്‍ സ്ഥലങ്ങളിലെ പല കാര്യങ്ങളും യുവാക്കളെ രൂക്ഷമായി ബാധിക്കുകയും അവരെ ആകപ്പാടെ വല്ലാത്ത സംഘര്‍ഷത്തിലാക്കുകയും ചെയ്യുകയാണത്രെ. അതില്‍ നിന്നുള്ള രക്ഷയ്ക്ക് എന്നോണമാണ് പലരും തങ്ങളുടെ മാനേജരെയും ബോസിനെയും സഹപ്രവര്‍ത്തകരെയും എന്തിന് ജോലിയടക്കം വില്‍ക്കാന്‍ വച്ചിരിക്കുന്നത് എന്നാണ് പറയുന്നത്.
ഒരാള്‍ വില്‍ക്കാന്‍ വച്ചത് തന്റെ ജോലിയാണ്. 90,000 രൂപയ്ക്കാണ് തന്റെ ജോലി ഇയാള്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നത്. മാസം തനിക്ക് 30,000 രൂപ ശമ്പളം കിട്ടുമെന്നും വളരെ പെട്ടെന്ന് തന്നെ ആ തുക തിരിച്ച് പിടിക്കാമെന്നും യുവാവ് പറയുന്നു. അതിനേക്കാള്‍ തമാശ ഒരാള്‍ വില്‍ക്കാന്‍ വച്ചത് തന്റെ സഹപ്രവര്‍ത്തകനെയാണ്. തനിക്ക് ഓഫീസില്‍ ശല്ല്യക്കാരനായി മാറിയ തനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത ഈ സഹപ്രവര്‍ത്തകനെ വില്‍ക്കാന്‍ വച്ചിരിക്കുന്നത് 45,000 രൂപയ്ക്കാണ്.
163 1 minute read