BREAKING NEWSWORLD

ജോ ബൈഡന്‍, ഏറ്റവും കൂടുതല്‍ വോട്ടുമായി വൈറ്റ് ഹൗസിലേക്കെത്തുന്ന പ്രസിഡന്റ്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ചരിത്രത്തിലെ മറ്റേതൊരു പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയേക്കാളും കൂടുതല്‍ വോട്ടുകള്‍ നേടിയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ വൈറ്റ് ഹൗസിലേക്കെത്തുന്നത്. നിലവില്‍ 7.4 കോടിയിലേറെ വോട്ടുകള്‍ നേടിയാണ് ബൈഡന്‍ 46ാമത് യുഎസ് പ്രസിഡന്റ് പദവിയിലേക്ക് എത്തിയത്.
2008 ല്‍ ഒബാമയ്ക്ക് ലഭിച്ച 69,498,516 വോട്ടുകളെന്ന റെക്കോര്‍ഡാണ് ട്രംപിനെതിരേയുള്ള കടുത്ത പോരാട്ടത്തില്‍ ബൈഡന്‍ മറികടന്നത്. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് ചെയ്ത തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്തവണത്തേത്.
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും നിലവിലെ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിനെക്കാള്‍ നാല്‍പ്പത് ലക്ഷത്തോളം വോട്ടുകളാണ് ബൈഡന്‍ നേടിയത്. 7.05 കോടി വോട്ടാണ് ട്രംപ് ഇതുവരെ നേടിയത്. പലയിടങ്ങളിലും വോട്ടെണ്ണല്‍ ഇപ്പോഴും പുരോഗമിക്കുന്നതിനാല്‍ ബൈഡന്റെ ലീഡ് ഇനിയും വര്‍ധിക്കാനാണ് സാധ്യത.
നിര്‍ണായകമായ പെന്‍സില്‍വേനിയ കൂടി നേടിയതോടെ 273 ഇലക്‌റല്‍ കോളേജ് വോട്ടുകള്‍ ഉറപ്പിച്ചാണ് അമേരിക്കന്‍ ജനതയുടെ ജനപ്രിയ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ബൈഡന്റെ ജയം. തോറ്റാല്‍ അമേരിക്ക വിടുമെന്ന് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട ട്രംപിന് നിലവില്‍ 213 ഇലക്ടറല്‍ വോട്ടുകള്‍ നേടാനെ സാധിച്ചിട്ടുള്ളു.
വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ പിന്നിലായിരുന്നെങ്കിലും പിന്നീട് പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലെല്ലാം ശക്തമായ തിരിച്ചുവരവ് നടത്തിയും അട്ടിമറി ജയം സ്വന്തമാക്കിയുമാണ് ബൈഡന്‍ അധികാരം ഉറപ്പിച്ചത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker