കോട്ടയം: തങ്ങള്‍ ഏതെങ്കിലും ഒരു മുന്നണിയുടെ കാര്യം ഇതുവരെ പറഞ്ഞിട്ടില്ലെന്നും, ഇതുവരെ ഒരു നിലപാട് അറിയിച്ചിട്ടില്ലെന്നും ജോസ് കെ. മാണി. ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ അപ്പുറത്തും ഇപ്പുറത്തും വരുന്ന സാങ്കല്‍പ്പിക ചര്‍ച്ചകള്‍ എന്നതിന് അപ്പുറം ഒന്നും പ്രതികരിക്കാനില്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
പാലാ സീറ്റ് ജോസ് കെ. മാണിക്ക് വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പന് എംഎല്‍എ വ്യക്തിയിരുന്നു. ഇതിനുള്ള പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായികരുന്നു ജോസ് കെ. മാണി
മുന്നണി പ്രവേശനത്തിന്റേതുള്പ്പെടെയുള്ള കാര്യത്തില്‍ തീരുമാനം ഉടനുണ്ടാകുമെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
ജോസ് കെ. മാണി പക്ഷം ഇടതുപക്ഷത്തേയ്ക്ക് വരുന്നതിനെ എന്‍സിപി സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഞങ്ങളുടെ അക്കൗണ്ടിലുള്ള സീറ്റ് നല്കി അതുവേണ്ടെന്നാണ് നിലപാടെന്നായിരുന്നു മാണി സി കാപ്പന്റെ പ്രതികരണം.
ജോസ് കെ. മാണി ഇടതുമുന്നണിയിലേക്ക് വരുന്നതായുള്ള അഭ്യൂഹങ്ങള്‍ക്കിടയിലാണ് അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളെ കണ്ടത്. പാലാ മാണിക്ക് ഭാര്യയാണെങ്കില്‍ തനിക്കത് ഹൃദയമാണ്. പാലാ മാത്രമല്ല, കുട്ടനാട്, ഏലത്തൂര്‍ എന്നീ എന്‍സിപി വിജയിച്ച സീറ്റുകളൊന്നും വിട്ടുകൊടുക്കുന്ന പ്രശ്നമില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.