BREAKING NEWSKERALALATEST

ജോസ് കെ മാണിയും കൂട്ടരും ഇടതുമുന്നണിയിലേക്ക്; പ്രഖ്യാപനം ഇന്ന് 11 മണിക്ക്

തിരുവനന്തപുരം: ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനം സംബന്ധിച്ച രാഷ്ട്രീയ പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. ജോസ് കെ മാണി രാവിലെ 11ന് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോള്‍ ലഭിച്ച രാജ്യസഭാ എം പി സ്ഥാനം ജോസ് കെ.മാണി രാജിവെക്കുന്നതും ആലോചനയിലുണ്ടെന്നാണ് വിവരം.

ജനപ്രതിനിധികളായ തോമസ് ചാഴികാടന്‍, റോഷി അഗസ്റ്റിന്‍, ഡോ.എന്‍.ജയരാജ് എന്നിവരുമായി ആലോചിച്ചശേഷമാണ് ജോസ് കെ.മാണി പ്രഖ്യാപനത്തിന് തയാറെടുക്കുന്നത്. റോഷി അഗസ്റ്റിന് കോവിഡ് ബാധിച്ചതിനാല്‍ മുതിര്‍ന്ന നേതാക്കളുടെ കൂടിക്കാഴ്ച വൈകിയതാണ് രാഷ്ട്രീയ തീരുമാനം വൈകാന്‍ കാരണം.

അതേസമയം, ജോസ് കെ മാണിയുടെ എല്‍ഡിഎഫ് പ്രവേശനത്തിന് മുന്നോടിയായി എന്‍സിപി നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണ് സിപിഎം. പാലയില്‍ വിട്ടുവീഴ്ചയില്ലെന്ന് ജോസ് വിഭാഗം പറയുമ്പോള്‍ മാണി സി കാപ്പന്‍ ഉയര്‍ത്തുന്ന കലാപക്കൊടിയാണ് തലവേദന. സിറ്റിംഗ് സീറ്റില്‍ വിട്ടുവീഴ്ച വേണ്ടെന്ന് എന്‍സിപിക്കൊപ്പം സിപിഐ അടക്കം നിലപാട് എടുത്താല്‍ നിലവില്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കുന്ന സിപിഎം മുന്നണിയില്‍ ഒറ്റപ്പെടും

കഴിഞ്ഞ തവണ ജോസഫ് പക്ഷമുള്‍പ്പെടെ 15 സീറ്റുകളിലാണ് കേരള കോണ്‍ഗ്രസ് മത്സരിച്ചത്.ഇത്തവണയും അതേ സീറ്റുകള്‍ വേണമെന്നാണ് സി.പി.എമ്മിനോട് ആവശ്യപ്പെട്ടിരിയ്ക്കുന്നത്.നിലവില്‍ സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റായ റാന്നി,പാലാ എന്നിവിടങ്ങളിലും മാണി പക്ഷം കണ്ണുവെച്ചിട്ടുണ്ട്. ജോസഫിനെതിരെ മത്സരിയ്ക്കാന്‍ തൊടുപുഴയിലും ജോസ് പക്ഷം സീറ്റ് ചേദിച്ചിട്ടുണ്ട്.

Related Articles

Back to top button